കൊട്ടിയൂർ വന്യജീവി സങ്കേതം
കേരളത്തിലെ പതിനേഴാമത്തെ വന്യജീവി സങ്കേതമാണ് കൊട്ടിയൂർ വന്യജീവി സങ്കേതം.[1] കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വന്യജീവി സങ്കേതം കണ്ണൂർ ജില്ലയിലെതന്നെ രണ്ടാമത്തെ വന്യജീവി സങ്കേതമാണ്. കണ്ണൂർ ജില്ലയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതം പോലെതന്നെ കൊട്ടിയൂർ വന്യജീവി സങ്കേതവും ബന്ദിപ്പൂർ ദേശീയോദ്യാനത്തോട് ചേർന്നാണ് കിടക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 74 മീറ്റർ മുതൽ 1361 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, 30.3798 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സംരക്ഷിത പ്രദേശത്തിൽ നിത്യഹരിതവനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, ഇലപൊഴിയും വനങ്ങൾ, പുൽമേടുകൾ എന്നിവ കാണപ്പെടുന്നു. [2][3] ബാവലിപ്പുഴ ഈ വന്യജീവി സങ്കേതത്തിൻറെ അതിർത്തിയിലൂടെയാണ് ഒഴുകുന്നത്. ഇതിനോട് ചേർന്നാണ് പ്രസിദ്ധമായ കൊട്ടിയൂർ തീർത്ഥാടന കേന്ദ്രം സ്ഥിചെയ്യുന്നത്.
കൊട്ടിയൂർ വന്യജീവി സങ്കേതം | |
---|---|
Kottiyoor Wildlife Sanctuary | |
Area | 30.3798 ച.കി.മീ. |
Established | 2011 |
സസ്യജാലങ്ങളും ജീവിവർഗങ്ങളും
തിരുത്തുകഅതിർത്തികൾ
തിരുത്തുകഎത്തിച്ചേരാനുള്ള വഴി
തിരുത്തുകചിത്രശാല
തിരുത്തുക-
പാലുകാച്ചി മല
-
നിടുംപോയിലിൽ സ്ഥാപിച്ചിട്ടുള്ള ബോർഡ്
അവലംബം
തിരുത്തുക- ↑ G.O.(p) 17/2011/F&WLD Dated 01.03.2011
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-06. Retrieved 2017-06-07.
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/Wildlife-sanctuary-area-in-Kannur-increases/article14698496.ece