കൊടങ്ങാവിള
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ അതിയന്നൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടങ്ങാവിള.[1] നെയ്യാറ്റിൻകരയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കൊടങ്ങാവിള സ്ഥിതിചെയ്യുന്നത്.
കൊടങ്ങാവിള | |
---|---|
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം | |
Coordinates: 8°23′40.09″N 77°4′21.27″E / 8.3944694°N 77.0725750°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | നെയ്യാറ്റിൻകര |
• ഭരണസമിതി | അതിയന്നൂർ ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 695 121 |
Telephone code | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL-20 |
Literacy | 98.72% |
Civic agency | അതിയന്നൂർ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
അരങ്ങമുകൾ, കമുകിൻകോട്, മനുവിള, പെരുമാക്കര, ഊരൂട്ടുകാല എന്നിവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ. നെയ്യാറ്റിൻകരയാണ് അടുത്തുള്ള പ്രധാന നഗരവും തീവണ്ടിയാപ്പീസും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
പ്രധാന റോഡുകൾ
തിരുത്തുകകൊടങ്ങാവിള - ഓലത്താണി റോഡ് ആണ് ഇതിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡ്. കമുകിൻകോട് - മൂന്നുകല്ലിൻമൂട് റോഡ്, കവലക്കുളം റോഡ് എന്നിവയാണ് കൊടങ്ങാവിളയിലൂടെ കടന്നുപോകുന്ന മറ്റ് റോഡുകൾ.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ശ്രീ ധർമ ശാസ്ത ക്ഷേത്രം കൊടങ്ങാവിള
- ചെങ്കോട്ടുകോണം ശ്രീ ചാമുണ്ടേശ്വരി ദേവീക്ഷേത്രം
പള്ളികൾ
തിരുത്തുക- മലങ്കര ചർച്ച് കൊടങ്ങാവിള
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ആക്സിസ് ബാങ്ക് കൊടങ്ങാവിള ബ്രാഞ്ച്
- അവണാകുഴി സർവ്വീസ് സഹകരണബാങ്ക് ,കൊടങ്ങാവിള.