കൊടകര ഉണ്ണി
കേരളത്തിലെ ഒരു ക്ഷേത്രവാദ്യകലാകാരനാണ് കൊടകര ഉണ്ണി.
കൊടകര ഉണ്ണി | |
---|---|
തൊഴിൽ | ക്ഷേത്രവാദ്യകലാകാരൻ |
ദേശീയത | ഇന്ത്യൻ |
പങ്കാളി | പ്രിയ.കെ |
കുട്ടികൾ | അഭിഷേക്, അഭിനവ് |
രക്ഷിതാവ്(ക്കൾ) | കൊടകര തെക്കേടത്ത് നാരായണൻ നായർ, കളങ്ങര ലക്ഷ്മിക്കുട്ടിയമ്മ |
ജീവിതരേഖ
തിരുത്തുകഇലത്താള കലാകാരനായിരുന്ന കൊടകര തെക്കേടത്ത് നാരായണൻ നായരുടെയും, കളങ്ങര ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1973 മേയ് 16 നാണ് ഉണ്ണി ജനിച്ചത്. പിതാവിന്റെ ശിക്ഷണത്തിൽ ഇലത്താളം അഭ്യസിച്ച ഉണ്ണി തന്റെ മേഖലയായി തെരഞ്ഞെടുത്തത് ചെണ്ടമേളമാണ്. തൃപ്പേക്കുളം ഉണ്ണിമാരാർ(ചെണ്ടമേളം), കേളത്ത് കുട്ടപ്പൻ മാരാർ (തായമ്പക), അന്നമനട പരമേശ്വരമാരാർ (തിമില) എന്നിവരിൽ നിന്നും പരിശീലനം നേടി. മദ്ധ്യകേരളത്തിലെ പല പ്രസിദ്ധ ക്ഷേത്രങ്ങളിലേയും ഉൽസവത്തിന് ചെണ്ടമേളപ്രമാണം വഹിക്കുന്ന ഉണ്ണി കേരളത്തിനകത്തും പുറത്തുമായി നിരവധിപ്പേർക്ക് ചെണ്ടയിൽ പരിശീലനം നൽകിവരുന്നു.
കൃതികൾ
തിരുത്തുകവാദനകലയുടെ സാധകരീതികൾ, വാദ്യകലയിലെ നാദനക്ഷത്രങ്ങൾ, താള കാകളി (കവിതാസമാഹാരം) എന്നിങ്ങനെ മൂന്നു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷാവൃത്തത്തിലും സംസ്‌കൃതവൃത്തത്തിലും കവിതകൾ രചിച്ചിട്ടുണ്ട്.
കുടുംബം
തിരുത്തുകഭാര്യ : പ്രിയ മക്കൾ : അഭിഷേക്,അഭിനവ്.
അവലംബം
തിരുത്തുക- https://www.madhyamam.com/lifestyle/special-one/chenda-melam-artist-kodakara-unni-lifestyle-news/579458
- https://www.mathrubhumi.com/amp/thrissur/news/kodakara-1.3301301 Archived 2021-04-26 at the Wayback Machine.
- https://www.manoramaonline.com/district-news/thrissur/2020/08/26/thrissur-kodakara-unni-online-class.html