കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

മലയാള ചലച്ചിത്രം

സിദ്ദാർഥ് ശിവ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ[1]. മലയാളത്തിലെ ആദ്യ ചലച്ചിത്ര നിർമ്മാണക്കമ്പനിയായ ഉദയാ പിക്ചേഴ്സ് ഏറെക്കാലത്തിനുശേഷം ഈ ചിത്രത്തിലൂടെ ചലച്ചിത്രനിർമ്മാണരംഗത്തേക്ക് തിരിച്ചെത്തി. ഉദയാ പിക്ചെഴ്സിനുവേണ്ടി ഉടമസ്ഥനും നടനുമായ കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കൊ ബോബനും ചലച്ചിത്രനടൻ സുധീഷിന്റെ മകനുമായ രുദ്രാക്ഷുമാണ് ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.നെടുമുടി വേണു, കെ.പി.എ.സി. ലളിത, മുകേഷ് , അനുശ്രീ എന്നിവരും ശ്രദ്ധേയവേഷങ്ങളിലെത്തുന്നു. 30 വർഷങ്ങൾക്കു ശേഷമാണ് ഈ ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്ക് തിരിച്ചെത്തുന്നത്[2] . ലോകപ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പേരിൽനിന്നുമാണ് ഈ ചിത്രത്തിന്റെ പേരിന്റെ ഉത്ഭവം[3]. പൗലോ കൊയ്‌ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന വിഖ്യാത നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചലച്ചിത്രത്തിന്റെ കഥ വികസിക്കുന്നത്[4]. 2016 ലെ ഓണക്കാലത്ത് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ പ്രദർശനത്തിനെത്തി[5].

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസിദ്ധാർഥ ശിവ
നിർമ്മാണംകുഞ്ചാക്കോ ബോബൻ
തിരക്കഥസിദ്ധാർഥ ശിവ
അഭിനേതാക്കൾ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംനീൽ ഡിക്കുഞ്ഞ
ചിത്രസംയോജനംവിനീത് കൃഷ്ണൻ
സ്റ്റുഡിയോഉദയ പിക്ചേഴ്സ്
റിലീസിങ് തീയതി9 സെപ്റ്റംബർ 2016 (2016-09-09)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.50 കോടി (US$5,50,000)
സമയദൈർഘ്യം147 മിനിറ്റ്
ആകെ4.30 കോടി (US$6,70,000) (21 ദിവസം)

അഭിനയിച്ചവർ

തിരുത്തുക
  1. "Udaya Studio is back: Thanks to Kunchacko, Sidharth Siva". Malayala Manorama.
  2. "Udaya Pictures announces its comeback project". The Times of India.
  3. "Paulo Coelho's work inspires Kunchacko's film?". The Times of India.
  4. "When Paulo Coelho shared Kunchacko Boban-Sidhartha Siva's 'Kochavva Paulo Ayyappa Coelho' first look poster". International Business Times.
  5. James, Anu (9 September 2016). "'Kochavva Paulo Ayyappa Coelho' (KPAC) review: Live audience updates on Kunchacko Boban-starrer". International Business Times. Retrieved 10 September 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക