കേൺ കൗണ്ടി,  അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ  839,631 ആയിരുന്നു. ബേക്കേർസ്ഫീൽഡിലാണ് ഇതിന്റെ കൗണ്ടി സീറ്റ്. ബേക്കേർസ്‍ഫീൽഡ് CA മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശവും ഉൾപ്പെടുന്നതാണ് കേൺ കൗണ്ടി. ഇത് മദ്ധ്യ താഴ്‍വരയുടെ തെക്കേ അറ്റം വരെ നീണ്ടു കിടക്കുന്നു.

Kern County, California
County of Kern
Images, from top down, left to right: Downtown Bakersfield, Cesar E. Chavez National Monument, Fort Tejon barracks, a fighter jet landing at Edwards Air Force Base, the Midway-Sunset Oil Field

Seal
Location in the state of California
Location in the state of California
Coordinates: 35°20′N 118°43′W / 35.34°N 118.72°W / 35.34; -118.72
Country United States of America
State California
Incorporated1866
നാമഹേതുKern River and Edward Kern
County seat (and largest city) Bakersfield
വിസ്തീർണ്ണം
 • ആകെ8,163 ച മൈ (21,140 ച.കി.മീ.)
 • ഭൂമി8,132 ച മൈ (21,060 ച.കി.മീ.)
 • ജലം31 ച മൈ (80 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം8,755 അടി (2,669 മീ)
താഴ്ന്ന സ്ഥലം206 അടി (63 മീ)
ജനസംഖ്യ
 • ആകെ8,39,631
 • കണക്ക് 
(2016)[3]
8,84,788
 • ജനസാന്ദ്രത100/ച മൈ (40/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
Area code661
FIPS code06-029
GNIS feature ID2054176
വെബ്സൈറ്റ്www.co.kern.ca.us

8,161.42 ചതുരശ്ര മൈൽ (21,138.0 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ കൌണ്ടി, പടിഞ്ഞാറേയ്ക്ക് കോസ്റ്റ് റേഞ്ചസിന്റെ തെക്കൻ ചരിവിലേയ്ക്കും  കിഴക്കു വശത്തേയ്ക്ക്  കിഴക്കൻ സിയേറ നെവാഡയുടെ തെക്കൻ ചരിവുകൾക്ക് അപ്പുറത്തേയ്ക്ക് മൊജാവെ മരുഭൂമിയിലേയ്ക്കും റിഡ്ജ്ക്രെസ്റ്റ് നഗരംവരെയും വ്യാപിച്ചു കിടക്കുന്നു. കൌണ്ടിയിലെ ഏറ്റവും വടക്കുള്ള നഗരം ഡെലാനോ ആണ്.  അതിന്റെ തെക്കൻ പ്രദേശങ്ങൾ ലെബെക്കിന് അപ്പുറത്തേയ്ക്കു് ഗ്രേപ്‍വൈനിലേയ്ക്കും തുടർന്ന് ആന്റിലോപ് താഴ്‍വരയുടെ വടക്കേ അറ്റത്തേയ്ക്കുമായി വ്യാപിച്ചു കിടക്കുന്നു. കൌണ്ടിയുടെ സമ്പദ്ഘടന പ്രധാനമായും കാർഷികമേഖല, പെട്രോളിയം ഖനനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എഡ്വാർഡ്സ് എയർഫോഴ്സ് ബേസ്, ചൈന ലേക്ക് നേവൽ വെപ്പൺസ് സ്റ്റേഷൻ, മൊജാവെ എയർ ആന്റ് സ്പേസ് പോർട്ട് തുടങ്ങി ശക്തമായ വ്യോമ, ബാഹ്യാകാശ, സൈനിക സാന്നിധ്യവും ഇവിടെയുണ്ട്. ജനസംഖ്യാ വളർച്ചയുടെ കാര്യമെടുത്താൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. ജലവിതരണ പ്രശ്നങ്ങളും മോശം അന്തരീക്ഷ വായുവുമാണ് ഇവിടുത്തെ കാര്യമായ പ്രശ്നങ്ങൾ.

  1. 1.0 1.1 Physical Features of Kern County. County of Kern. Accessed: 07-22-2010.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കേൺ_കൗണ്ടി&oldid=2673647" എന്ന താളിൽനിന്ന് ശേഖരിച്ചത്