കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്

കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

കേരളത്തിൽ കശുവണ്ടി വ്യവസായരംഗത്തു പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്. കശുവണ്ടി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് പ്രവർത്തിക്കുന്നത്.[2] കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ സ്ഥിതിചെയ്യുന്ന കാഷ്യു ഹൗസാണ് ഇതിന്റെ ആസ്ഥാനം.[3] 1969 ജൂലൈയിൽ സ്ഥാപിതമായെങ്കിലും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ 1971 മുതലാണ് ഇത് പ്രവർത്തിച്ചുതുടങ്ങിയത്.[4][5]

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്
പൊതുമേഖലാ സ്ഥാപനം
വ്യവസായംCashew Products
സ്ഥാപിതം1969 ജൂലൈ
ആസ്ഥാനംമുണ്ടയ്ക്കൽ,
സേവന മേഖല(കൾ)Kerala
പ്രധാന വ്യക്തി
S. Jayamohan
Chairman
T. F. Xaviour
managing director
K Babu
Director[1]
വരുമാനംRs. 2.50 billion
ജീവനക്കാരുടെ എണ്ണം
1500
വെബ്സൈറ്റ്cashewcorporation.com
മുണ്ടയ്ക്കലിലെ ആസ്ഥാനമന്ദിരം

അസംസ്കൃത കശുവണ്ടി സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യവും കോർപ്പറേഷനുണ്ട്.[2] കേരളത്തിൽ കശുവണ്ടി വികസന കോർപ്പറേഷനു കീഴിൽ 30 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 24 എണ്ണവും കൊല്ലം ജില്ലയിലാണുള്ളത്.[6] കശുവണ്ടി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കശുവണ്ടിത്തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഇതും കാണുക

തിരുത്തുക
  1. "DIRECTOR BOARD – KSCDC". Cashewcorporation.com. Govt of Kerala. Retrieved 17 November 2016.
  2. 2.0 2.1 "വ്യവസായം, അധ്വാനം, തൊഴിൽ". കേരള സർക്കാർ. Archived from the original on 2017-10-05. Retrieved 2017-12-13.
  3. [1] Archived 2014-10-20 at the Wayback Machine. Kollam Cashew Organizations – KSCDC, CEPCI
  4. "കശുവണ്ടിയുടെ കാണാപ്പുറങ്ങൾ". മാതൃഭൂമി. 2016-07-26. Archived from the original on 2017-12-13. Retrieved 2017-12-13.
  5. [2] KSCDC, Kollam
  6. "തോട്ടണ്ടി ഇറക്കുമതിക്ക് നടപടി; പ്രതീക്ഷയോടെ കശുവണ്ടി വ്യവസായം". ദേശാഭിമാനി ദിനപത്രം. 2016-05-31. Archived from the original on 2017-12-13. Retrieved 2017-12-13.