കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ
ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കശുവണ്ടി കയറ്റുമതി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി 1955-ൽ ഭാരത സർക്കാർ ആരംഭിച്ച സ്ഥാപനമാണ് കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (CEPCI).[2][2] . കേരളത്തിൽ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലാണ് ഇതിന്റെ ആസ്ഥാനം.[3][4] ഇത് കൂടാതെ കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലും സി.ഇ.പി.സി.ഐ.യുടെ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ CEPCI | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 12 സെപ്റ്റംബർ 1974 |
അധികാരപരിധി | കേരള സർക്കാർ |
ആസ്ഥാനം | മുണ്ടയ്ക്കൽ, കൊല്ലം ജില്ല, കേരളം |
ഉത്തരവാദപ്പെട്ട മന്ത്രി | Nirmala Sitharaman, Minister of Commerce |
മേധാവി/തലവൻമാർ | P Sundaran, Chairman R K Rhoodes, Vice Chairman[1] |
മാതൃ ഏജൻസി | Department of Commerce, Government of India |
വെബ്‌സൈറ്റ് | |
www |
ലക്ഷ്യങ്ങൾ
തിരുത്തുകകശുവണ്ടി കയറ്റുമതി ചെയ്യുന്നവരെയും ഇറക്കുമതി ചെയ്യുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു. കശുവണ്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, അതിന്റെ പോഷകമൂല്യങ്ങളെ സംബന്ധിച്ച് പഠനം നടത്തുക, കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട സർവ്വേകൾ നടത്തുക, കശുവണ്ടി മേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.[5]
ലാബുകൾ
തിരുത്തുകകാഷ്യു എക്സ്പോട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ലബോറട്ടറി 1997-ൽ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. ഇവിടെ കശുവണ്ടിയുടെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.[6] കൊല്ലം തുറമുഖത്തിലും ഇത്തരമൊരു ലാബ് തുടങ്ങാൻ സി.ഇ.പി.സി.ക്കു പദ്ധതിയുണ്ട്.[7]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "P Sundaran re-elected CEPCI chairman ??". PTI News. Retrieved 6 October 2016.
- ↑ 2.0 2.1 CEPCI - Kollam
- ↑ CEPCI Archived 2014-10-14 at the Wayback Machine.
- ↑ CEPCI - BS
- ↑ Cashew Industry In India
- ↑ [1] Archived 2014-10-15 at the Wayback Machine. CEPC Lab, Kollam
- ↑ [2] Kollam Port for tourism enthusiasts too