കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി


കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി , ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള എന്നും അറിയപ്പെടുന്നു. ഇത് കേരളത്തിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാന സർവ്വകലാശാലയാണ്. തിരുവനന്തപുരത്ത് ടെക്‌നോസിറ്റിയിലെ കാമ്പസിലാൺ ഈ സർവകലാശാല പ്രവർത്തിക്കുന്നത്. 2000 ൽ സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (ഐഐഐടിഎം - കെ) നവീകരിച്ചാണ് ഇത് സ്ഥാപിതമായത്. കേരളത്തിലെ പതിനാലാമത്തെ സംസ്ഥാന സർവകലാശാലയും സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയും ആണിത്.[1]

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി
പ്രമാണം:Kerala University of Digital Sciences, Innovation and Technology logo.png
ആദർശസൂക്തംCurating a Responsible Digital World
തരംState
സ്ഥാപിതം2020
ചാൻസലർGovernor of Kerala
വൈസ്-ചാൻസലർസജി ഗോപിനാഥ്
സ്ഥലംതിരുവനന്തപുരം, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്duk.ac.in

ചരിത്രം

തിരുത്തുക

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്, കേരള (IIITM-K) 2000-ലാണ് സ്ഥാപിതമായത്. ടെക്‌നോസിറ്റിയിലെ കാമ്പസ് നിർമ്മിക്കുന്നതു വരെ ഇത് തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലെ ഒരു കാമ്പസിൽ നിന്നാണു പ്രവർത്തിച്ചിരുന്നത് . ഇത് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചു വന്നിരുന്നു. [2] 2020-ൽ കേരള സർക്കാരിന്റെ ഒരു ഓർഡിനൻസ് വഴി IIITM-K ഒരു സർവ്വകലാശാലയായി ഉയർത്തപ്പെട്ടു. [3]

കാമ്പസ്

തിരുത്തുക

തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയുടെ കാമ്പസിലാണ് സർവകലാശാലയുടെ റസിഡൻഷ്യൽ കാമ്പസ് സ്ഥിതി ചെയ്യുന്നത്.

നേതൃത്വം

തിരുത്തുക

കേരള ഗവർണർ പദവി അനുസരിച്ച് സർവകലാശാലയുടെ ചാൻസലറും ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സർവകലാശാലയുടെ പ്രോ - ചാൻസലറുമാണ്. കേരള സർക്കാർ സജി ഗോപിനാഥിനെ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി നിയമിച്ചിരുന്നു.

പ്രധാന സ്കൂളുകൾ

തിരുത്തുക
  • സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
  • സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ
  • സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ്
  • സ്കൂൾ ഓഫ് ഇൻഫോർമാറ്റിക്സ്
  • സ്കൂൾ ഓഫ് ഡിജിറ്റൽ ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ്

കേരള ബ്ലോക്ക്ചെയിൻ അക്കാദമി

തിരുത്തുക

രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലോക്ക്ചെയിൻ അക്കാദമിയും ഈ സ്ഥാപനത്തിലുണ്ട്.[4] കേരള ബ്ലോക്ക്ചെയിൻ അക്കാദമി ഹൈപ്പർലെഡ്ജർ കമ്മ്യൂണിറ്റിയിലെ ഒരു അസോസിയേറ്റ് അംഗവുമാണ്.[5]

ഇതും കാണുക

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. "IITMK becomes Kerala's first Digital University". India Today. January 15, 2020.
  2. "Who We Are". IIITM-K. Archived from the original on 2018-09-03. Retrieved 5 September 2021.
  3. "IITMK upgraded to a digital university". Outlook India.
  4. "IIITM-K to Initiate First Blockchain Technology Academy in Kerala".
  5. "KBA".

പുറമേ നിന്നുള്ള കണ്ണികൾ

തിരുത്തുക


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല