കേരള സർക്കാർ

(കേരളസർക്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ ഭരണ (Executive) വീഭാഗമാണ്‌ കേരള സർക്കാർ. ഭാരത ഭരണഘടന പ്രകാരം നിയമസഭയോട് ഉത്തരവാദപ്പെട്ടത് മന്ത്രിസഭയാണ്. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു[2].

കേരള സർക്കാർ
Kēraḷa Sarkkār
Government of Kerala Logo.svg
സർക്കാരിൻറെ സീറ്റ്കേരള സർക്കാർ സിരാകേന്ദ്രം, തിരുവനന്തപുരം
വെബ്സൈറ്റ്kerala.gov.in
നിയമനിർമ്മാണ ശാഖ
നിയമസഭ
സ്പീക്കർഎ.എൻ. ഷംസീർ, (സി.പി.ഐ.എം.)
ഡെപ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാർ, (സി.പി.ഐ)
നിയമസഭയിലെ അംഗങ്ങൾ140
എക്സിക്യൂട്ടീവ് ശാഖ
ഗവർണർആരിഫ് മുഹമ്മദ് ഖാൻ
മുഖ്യമന്ത്രിപിണറായി വിജയൻ, (സി.പി.ഐ.എം.)
ചീഫ് സെക്രട്ടറിഡോ.ജോയ് വാഴയിൽ, ഐ.എ.എസ്[1]
നീതിന്യായം
ഹൈക്കോടതികേരള ഹൈക്കോടതി
ചീഫ് ജസ്റ്റിസ്എസ്. മണികുമാർ

കേരള സർക്കാർ
Seal of Kerala fair use.svg
തലസ്ഥാനം തിരുവനന്തപുരം,ഇന്ത്യ Flag of India.svg
ഭരണം
നിയമ നിർമാണം
നീതിന്യായം
http://www.kerala.gov.in
Government Secretariat, Kerala

സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ​ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ (field departments) സാധാരണയായി ഡയറക്ടറേറ്റ്, കമ്മിഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പൊതുവേ അദൃശ്യമാണ്.

ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരിക്കണം.

സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ(policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണു്.(statutory functions).

പ്രധാനപ്പെട്ട വകുപ്പുകൾതിരുത്തുക

(അവലംബം: കേരളസംസ്ഥാന ബഡ്ജറ്റ് (2012-2013) അവതരണപ്രസംഗം)

  • കൃഷി
  • മൃഗസംരക്ഷണം
  • മത്സ്യവികസനം
  • വനം-വന്യജീവി
  • ഗ്രാമവികസനം
  • റവന്യൂ
  • തദ്ദേശ സ്വയംഭരണം
  • നഗരവികസനം
  • സഹകരണം
  • ജലസേചനം
  • ഊർജ്ജം
  • വ്യവസായം
  • വിവരസാങ്കേതികവിദ്യ
  • തുറമുഖം
  • പൊതുമരാമത്ത്
  • ഗതാഗതം
  • വിനോദസഞ്ചാരം
  • ശാസ്ത്രം, സാങ്കേതികം, പരിസ്ഥിതി
  • വിദ്യാഭ്യാസം
  • കലയും സാംസ്ക്കാരികവും
  • കായികം, യുവജനക്ഷേമം
  • ആരോഗ്യം, കുടുംബക്ഷേമം
  • ഭവനനിർമ്മാണം
  • വിവരവും പൊതുജനസമ്പർക്കവും
  • തൊഴിലും പുനരധിവാസവും
  • പട്ടികജാതി വികസനം
  • പട്ടികവർഗ്ഗ വികസനം
  • സാമൂഹ്യക്ഷേമം
  • ന്യൂനപക്ഷക്ഷേമം
  • പിന്നോക്കസമുദായവികസനം
  • മുന്നാക്കസമുദായവികസനം
  • ആഭ്യന്തരം
  • വിജിലൻസ്
  • ജയിൽ
  • അഗ്നിശമനസേന
  • ധനകാര്യം
  • നിയമം
  • ലോട്ടറി
  • ദേവസ്വം
  • ഭക്ഷ്യവും പൊതുവിതരണവും
  • രജിസ്ട്രേഷൻ
  • പ്രവാസി കാര്യം
  • എക്സൈസ്

ഇതും കാണുകതിരുത്തുക

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

മൊറട്ടോറിയം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. >pages gad.kerala.gov.in/index.php/contact-us>pages
  2. http://kerala.gov.in/dept_sec/index.htm


"https://ml.wikipedia.org/w/index.php?title=കേരള_സർക്കാർ&oldid=3782510" എന്ന താളിൽനിന്ന് ശേഖരിച്ചത്