കാംകോ

(കേരള അഗ്രോ മെഷിനെറി കോ. ലി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പൊതുമേഖലാസ്ഥാപനമാണ് കാംകോ എന്ന കേരളാ അഗ്രോ മെഷീനറി കോർപ്പറേഷൻ. തൃശൂർ ജില്ലയിലെ അത്താണിയിലാണ് കമ്പനിയുടെ ആസ്ഥാനം. കൂടാതെ തൃശൂർ ജില്ലയിലെ തന്നെ അത്താണി, മാള, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, എറണാകുളം ജില്ലയിലെ കളമശേരി എന്നിവിടങ്ങളിലും കമ്പനിയുടെ യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നു. കമ്പനിയുടെ ഉല്പന്നങ്ങൾ കേരളത്തിൽ വിറ്റഴിക്കുന്നത് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ വഴിയാണ്.

കേരളാ അഗ്രോ മെഷീനറി കോർപ്പറേഷൻ
പൊതുമേഖല
വ്യവസായംകാർഷിക മെഷീനറി നിർമ്മാണം
സ്ഥാപിതം1973
ആസ്ഥാനംഅത്താണി, തൃശൂർ
ഉത്പന്നങ്ങൾട്രാക്ടർ, ടില്ലർ, കൊയ്ത്തുയന്ത്രം
വരുമാനംIncrease 14.27 കോടി (2010-11)
ജീവനക്കാരുടെ എണ്ണം
450
വെബ്സൈറ്റ്www.kamco.com

ട്രാക്ടർ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, കൊയ്ത്തു യന്ത്രം, ഡീസൽ എഞ്ചിൻ എന്നിവയുടെ നിർമ്മാണമാണ് കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല[1]. ജാപ്പനീസ് സാങ്കേതികവിദ്യയിൽ പവർ ടില്ലർ നിർമ്മാണത്തോടെ 1973 - ൽ സ്വതന്ത്ര കോർപ്പറേഷനായി കമ്പനി ആരംഭിച്ചു. തുടക്കത്തിൽ നഷ്ടത്തിലായിരുന്ന കമ്പനി 1984 - മുതൽ ലാഭം നേടിത്തുടങ്ങിയത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന സിഡ്‌കോയുടെ നഷ്ടത്തിലായിരുന്ന യൂണിറ്റ് ഏറ്റെടുത്ത് 1990-ൽ എഞ്ചിൻ പ്ലാന്റ് സ്ഥാപിച്ചു. തുടർന്ന് അഞ്ചാം വർഷം പാലക്കാട് കഞ്ചിക്കോട് മറ്റൊരു പവർ ടില്ലർ യൂണിറ്റും സ്ഥാപിച്ചു. വീണ്ടും അഞ്ചു വർഷത്തിനു ശേഷം മാളയിൽ കൊയ്ത്തുയന്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. പിന്നീട് അത്താണിയിലെ തോഷിബ ആനന്ദ് ലാമ്പ്സിന്റെ യൂണിറ്റിന്റെ 10 ഏക്കർ ഭൂമി ഏറ്റെടുത്ത് ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ ട്രാക്ടർ നിർമ്മാണ യൂണിറ്റും ആരംഭിച്ചു. ഇതിന്റെ ഉത്പാദനം 2011 ജൂണിലാണ് ആരംഭിക്കുക. ഒറീസ, ബംഗാൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രധാന വിൽപ്പനമേഖല. ഉല്പാദനത്തിന്റെ 70 ശതമാനത്തോളം ഇത്തരത്തിൽ വിറ്റഴിക്കുന്നു.

27 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ 2008-2009 വർഷത്തിലെ പവർ ടില്ലറുകളുടെ ഉല്പാദനം 9647 യൂണിറ്റുകളായിരുന്നു. 2010-2011 - ൽ ഇത് 12182 ആയി ഉയർന്നു. ഇതേ വർഷത്തിലെ കമ്പനിയുടെ ലാഭം 14.27 കോടി രൂപയായിരുന്നു. ദേശീയാടിസ്ഥാനത്തിൽ കമ്പനിയുടെ വളർച്ച 10 മുതൽ 15 ശതമാനം വരെയാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാംകോ&oldid=1210117" എന്ന താളിൽനിന്ന് ശേഖരിച്ചത്