കേരളോദയം മഹാകാവ്യം
മലയാളഭാഷാപണ്ഡിതനായിരുന്ന കെ. എൻ. എഴുത്തച്ഛൻ രചിച്ച സംസ്കൃത മഹാകാവ്യമാണ് കേരളോദയം മഹാകാവ്യം.[1]ഈ കൃതിക്ക് 1979 ലെ സംസ്കൃതത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[2] സംഘകാലം മുതൽ ഐക്യകേരളരൂപീകരണം വരെയുള്ള കേരളത്തിന്റെ ചരിത്രമാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്.[3][4][5]
ഉള്ളടക്കം
തിരുത്തുകഇരുപത്തിയൊന്ന് കാണ്ഡങ്ങളിലായി 2500 വാക്യങ്ങളാണ്(verse) ആണ് ഈ കൃതിയിലുള്ളത്. കൃതിയെ മൊത്തമായി സ്വപ്ന, സ്മൃതി, ഐതിഹ്യം, ബോധ, ചരിത്രം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി(മഞ്ജരി) തിരിച്ചിരിക്കുന്നു.[6][5]
സ്വപ്നമഞ്ജരി
തിരുത്തുകപരശുരാമൻ കേരളം സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തതുമായി ബന്ധപ്പെട്ട ഐതിഹ്യം ആണ് ആണ് ഈ ഭാഗത്തിൽ പ്രതിപാദിക്കുന്നത്.[6][5]
സ്മൃതിമഞ്ജരി
തിരുത്തുകസംഘകാലഘട്ടത്തിലെ ചേരരാജക്കന്മാരെ പറ്റിയും അവരുടെ ഭരണത്തെപറ്റിയും ആണ് പ്രതിപാദ്യം.[6][5]
ഐതിഹ്യമഞ്ജരി
തിരുത്തുകആര്യന്മാരുടെ അധിനിവേശവും, അതുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യങ്ങളും മറ്റും.[6][4]
ബോധമഞ്ജരി
തിരുത്തുകസാമൂതിരിമാർ ശക്തരാവുന്നതും ഭരണം സ്ഥാപിക്കുന്നതും ആയി ബന്ധപ്പെട്ട ചരിത്രം.[6][4]
ചരിത്രമഞ്ജരി
തിരുത്തുകപോർച്ചുഗീസുകാരുടെ ആഗമനവും, അതുകൊണ്ടുണ്ടാവുന്ന സാമൂഹിക മാറ്റവും മുതൽ ഐക്യകേരളരൂപീകരണം വരെയുള്ളചരിത്രം. കേരളത്തിലെ രാജാക്കന്മാരെപറ്റിയും, യൂറോപ്യന്മാരുമായുണ്ടായ സംഘട്ടനങ്ങളെ കുറിച്ചും പ്രതിപാദ്യമുണ്ട്. ഇന്ത്യൻ സ്വാതന്ത്രസമരത്തെപറ്റി വിശദമായ വിവരണങ്ങളും ഈ ഭാഗത്തിൽ അടങ്ങിയിരിക്കുന്നു.[6][4]
അവലംബം
തിരുത്തുക- ↑ എഴുത്തച്ഛൻ, കെ. എൻ. (1977). Keralodayah.
- ↑ "Awards & fellowships - Akademi Awards". Sahitya Akademi, India's National Akademi of Letters. Archived from the original on March 31, 2009. Retrieved 2009-06-29.
- ↑ മേനോൻ, എ. ശ്രീധര (February 2018) [1967]. kēraḷacaritram കേരളചരിത്രം. കോട്ടയം, കേരളം: ഡി.സി. ബുക്സ്. p. 422.
{{cite book}}
: Invalid|script-title=
: missing prefix (help)CS1 maint: year (link) - ↑ 4.0 4.1 4.2 4.3 "DEPICTION OF FREEDOM MOVEMENT IN SANSKRIT WORKS OF KERALA AUTHORS" (PDF). Shodhganga:a reservoir of Indian theses. Retrieved 28 April 2018.
- ↑ 5.0 5.1 5.2 5.3 "HISTORICAL DETAILS FROM MAHAKAVYAS" (PDF). Shodhganga:a reservoir of Indian theses. Retrieved 28 April 2018.
- ↑ 6.0 6.1 6.2 6.3 6.4 6.5 പ്രൊഫ. ആനപ്പായ സേതുമാധവൻ (1999). ഡോ. കെ. എൻ. എഴുത്തച്ഛൻ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. pp. 93–128. ISBN 81-86365-81-8.