പുഷ്പിക്കുന്ന സസ്യങ്ങളിലെ പ്രത്യുല്പാദന അവയവമോ പ്രധാന ഭാഗമോ ആണ്‌ പൂവ് അഥവാ പുഷ്പം. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പിക്കുകയുമാണ്‌ പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

കേരളത്തിലെ പൂക്കളുടെ പട്ടിക

തിരുത്തുക
പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
കണിക്കൊന്ന Cassia fistula Indian Laburnum ചെറുവൃക്ഷം. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം. വിഷുവിന് കണിഒരുക്കാനായി ഉപയോഗിക്കുന്നു.  
ശംഖുപുഷ്പം Clitoria ternatea അപരാജിത  
കൊങ്ങിണി Lantana camera കോമൺ ലന്താന  
അരളി Nerium oleander രക്തകറവി, കരവീര, അശ്വമാരക, ഹയമാരക  
മന്ദാരം Bauhinia acuminata വെള്ളമന്ദാരം  
ആറ്റുവഞ്ചി Homonoia riparia നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി  
ചെത്തി Ixora coccinea തെച്ചി,തെറ്റി  
പിച്ചി Jasminum grandiflorum പിച്ചകം  
ചെണ്ടുമല്ലി Tagetes erecta ചെട്ടിമല്ലി, ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ്  
നിത്യകല്യാണി Tagetes erecta ശവംനാറി,അഞ്ചിലത്തെറ്റി, കാശിത്തെറ്റി, പാണ്ടിറോസ, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച, ചുംബുടു  
നന്ത്യാർവട്ടം Tabernaemontana divaricata  
ഈഴച്ചെമ്പകം Plumeria rubra അലറി, അലറിപ്പാല, പാല, ചെമ്പകം  
ഏഴിലംപാല Alstonia scholaris യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല  
നിശാഗന്ധി Epiphyllum oxypetalum അനന്തശയനം രാത്രിയിൽ മാത്രം പുഷ്പിക്കുന്നു  
ഗുൽമോഹർ Delonix regia വാകപ്പൂവ്  
വാടാർമല്ലി Gomphrena globosa വാടാമല്ലി, രക്തമല്ലിക  
പാരിജാതം
മുല്ല
താമര
ആമ്പൽ
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_പൂക്കൾ&oldid=3347016" എന്ന താളിൽനിന്ന് ശേഖരിച്ചത്