നന്ത്യാർവട്ടം
അപോസിനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് നന്ത്യാർവട്ടം'. നമ്പ്യാർവട്ടം എന്നും ചിലയിടങ്ങളിൽ പറയപ്പെടുന്നു.“ടാബർനെമൊണ്ടാന ഡൈവെർട്ടിക“(Tabernaemontana divaricata) എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. എർവട്ടാമിയ കൊറോണേറിയ (Ervattamia Coronaria) എന്ന പേരിലാണ് മുൻകാലങ്ങളിൽ ഇത് അറിയപ്പെട്ടിരുന്നത്. സംസ്കൃതത്തിൽ നന്ദിവൃക്ഷഃ, വിഷ്ണുപ്രിയ, ക്ഷീരീ എന്നീ പേരുകളിൽ നന്ത്യാർവട്ടം അറിയപ്പെടുന്നു. ഹിന്ദിയിൽ ‘ചമേലി’ എന്നും ‘ചാന്ദിനി’ എന്നും പറയുന്നു.
നന്ത്യാർവട്ടം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | T. divaricata
|
Binomial name | |
Tabernaemontana divaricata R.Br. ex Roem. & Schult.
| |
Synonyms[1] | |
List
|
വിവരണം
തിരുത്തുകഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും നന്ത്യാർവട്ടം വളരുന്നുണ്ട്. രണ്ടരമീറ്ററോളം ഉയരത്തിൽ കുറ്റിച്ചെടിയായാണ് ഇതു വളരുന്നത്. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. 2.5-5 സെന്റീമീറ്ററോളം വീതിയും 15 സെന്റീമീറ്ററോളം നീളവും കടുംപച്ച നിറവും തിളക്കവുമുള്ള ഇലകളിലും കാണ്ഡത്തിലും വെളുപ്പുനിറത്തിലുള്ള മരക്കറ (Latex) ഉണ്ട്. മരക്കറയിൽ റെസിനുകളും ആൽക്കലോയിഡുകളും അടങ്ങിയിരിക്കുന്നു. നന്ത്യാർവട്ടം എല്ലാക്കാലങ്ങളിലും പുഷ്പിക്കും. ശാഖാഗ്രങ്ങളിൽ 6-8 എണ്ണം വീതമുള്ള കുലകളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങൾ വിടരുന്നത് രാത്രികാലങ്ങളിലാണ്. അഞ്ചു ചെറിയ ബാഹ്യദളങ്ങളുടെയും ചുവടുഭാഗം സംയോജിച്ചിരിക്കുന്നു. അഞ്ചു ദളങ്ങളും അന്തർഗതകേസരങ്ങളും (included stamens) ഉണ്ട്. കായ്കളിൽ 3-6 വിത്തുകളുണ്ടായിരിക്കും. കമ്പുകൾ മുറിച്ചുനട്ടോ പതിവച്ചോ ആണ് പുതിയ ചെടികളുണ്ടാക്കുന്നത്. ഒരുവർഷം പ്രായമെത്തുമ്പോഴേക്കും നന്ത്യാർവട്ടം പുഷ്പിക്കുന്നു.
ഔഷധഗുണം
തിരുത്തുകനന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. നേത്ര രോഗങ്ങൾക്കും ചർമ്മ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം. വേര്, തൊലി, തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ അരച്ചു കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.
നന്ത്യാർവട്ടത്തിന്റെ പുഷ്പങ്ങൾ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും ഉപയോഗിക്കുന്നു. ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്.
പേരിനു പിന്നിൽ
തിരുത്തുകപാലിയിലെ നന്ദ്യാവട്ട എന്ന പദത്തിൽ നിന്നാണ് നന്ത്യാർ വട്ടം ഉണ്ടായത്. അർത്ഥം ശുഭസൂചകമായി തിരിയുന്നത് എന്നാണ്. നന്ത്യാർവട്ടത്തിന്റെ പൂക്കൾ ബുദ്ധമതത്തിന്റെ മുദ്രകളിലൊന്നും ശുഭസൂചകവുമായ സ്വസ്തിക ചിഹ്നം പോലെ യിരിക്കുന്നതിനാലാണ് ശുഭസൂചകമാവുന്നത്.[അവലംബം ആവശ്യമാണ്] സംസ്കൃതത്തിൽ നന്ദ്യാവൃത്ത എന്നാണ് തൽസമം.
ചിത്രശാല
തിരുത്തുക-
നന്ത്യാർവട്ടം,മലപ്പുറം ജില്ലയിലെ എ.ആർ.നഗറിൽ നിന്നും
-
നന്ത്യാർവട്ടം
-
നന്ത്യാർവട്ടം
-
ഹൈബ്രിഡ്
-
പത്തനംതിട്ട ജില്ലയിലെ ഒരു നന്ത്യാർവട്ടം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ayurvedicmedicinalplants.com/plants/917.html Archived 2008-01-01 at the Wayback Machine.
- ↑ "The Plant List: A Working List of All Plant Species". Archived from the original on 2018-11-23. Retrieved 2016-03-23.