ചരിത്രപരവും സാംസ്കാരികപരവുമായ നിരവധി കാലഘട്ടങ്ങളിലൂടെ കടന്നുപോകുകയും അനേകം മാറ്റങ്ങൾക്ക് വിധേയമാകുയും ചെയ്തിട്ടുള്ള മതസ്ഥാപനങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. ഇതിൽ പുരാതന സംസ്കാരിക മുദ്രപേറുന്നവയും ആധുനികകാലഘട്ടത്തിലെ നിർമ്മിതികളും ഉണ്ട്. പുരാതനകാലം മുതൽകേ കേരളത്തിൽ നിരവധി മതങ്ങളുടെയും തത്ത്വചിന്തകളുടെയും സ്വാധീനം ഉണ്ടായിട്ടുണ്ട്. ബുദ്ധമതം, ജൈനമതം ഹിന്ദുമതം തുടങ്ങി ഇന്ത്യയിൽ ഉടലെടുത്ത മതങ്ങളും, ക്രിസ്തുമതം, യഹൂദമതം, ഇസ്ലാം തുടങ്ങി വിദേശങ്ങളിൽ നിന്നും എത്തിച്ചേരന്ന നിരവധി മതങ്ങളും ഇന്ത്യയിലേക്കുള്ള പാതയിൽ കേരളത്തിൽ ശക്തമായ വേരുറപ്പിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളുടെ ആവിർഭാവത്തിനു ഏറ്റവും അധികം സ്വാധീനം ചെലുത്തിയത് ബുദ്ധമതമായിരുന്നു. ക്ഷേത്ര വാസ്തുശില്പവിദ്യയിൽ മാത്രമല്ല, ജനങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിലും വ്യക്തിമുദ്രപതിപ്പിക്കാൻ ഈ മതത്തിനു കഴിഞ്ഞു. പിന്നീട് സ്വാധീന ശക്തികളായത് ഹിന്ദു മ്തവും ക്രിസ്തുമതവും ഇസ്ലാമുമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ശബരിമല ധർമ്മ ശാസ്താ, ബുധനൂർ ശ്രീ വേതാളം കുന്ന്പ

Vadakkumnatha Kshethram - Thekke Nada

രബ്രഹ്മക്ഷേത്രം,ആറ്റുകാൽ ഭഗവതി, തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി, ചോറ്റാനിക്കര ഭഗവതി, കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി, കാടാമ്പുഴ ഭഗവതി, പറശിനിക്കടവ് മുത്തപ്പൻ, ചക്കുളത്തുകാവ് ഭഗവതി, തൃപ്രയാർ ശ്രീരാമസ്വാമി, ചെട്ടികുളങ്ങര ഭഗവതി, പനച്ചിക്കാട് ദക്ഷിണ മൂകാംബിക, തൃശൂർ വടക്കുംന്നാഥൻ, വൈക്കം മഹാദേവ, നെല്ലുവായ് ധന്വന്തരി, മരുത്തോർവട്ടം ധന്വന്തരി, കൊട്ടാരക്കര മഹാഗണപതി, മലയാലപ്പുഴ ദേവി തുടങ്ങിയവ കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ്.

പഠനചരിത്രങ്ങൾ

തിരുത്തുക

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനം നടന്നത് 1940 കളിലാണ്. ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഒഫ് ട്രാവങ്കൂറ് എന്ന പേരിൽ സ്റ്റെല്ല ക്രാമ്രീഷും ജെ. എച്ച്. കൂസനും ആർ. വി. പൊതുവാളും ചേർന്ന് 1948 പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത്. [1] 1953 ഡോ. സ്റ്റെല്ല തന്നെ എഴുതിയ മറ്റൊരു ഗ്രന്ഥമായ തിരുവിതാം കൂറിലെ ദ്രാവിഡവും കേരളീയവുമായ കലകൾ ക്ഷേത്രനിർമ്മിത്തിയിലെ ദ്രാവിഡ ശൈലിയെക്കുറിച്ച് വർണ്ണിച്ചിരിക്കുന്നു. വള്ളത്തോളിന്റെ മരുമകനും കൊടുങ്ങല്ലൂർ ദേശക്കാരനുമായ [[വി.ടി. ഇന്ദുചൂഢൻ]] 1969 ൽ രചിച്ച 'രഹസ്യ അറ' (The Secret Chamber’)എന്ന ഗ്രന്ഥം കൊച്ചിൻ ദേവസ്വമാണ് പ്രസിദ്ധീകരിച്ചത്. കൊടുങ്ങല്ലൂരിലെ ക്ഷേത്രങ്ങളുടെ ചരിത്രപരമായ വിശകലനം ഈ ഗ്രന്ഥത്തിൽ ദർശിക്കാനാകും. ചില പ്രത്യേക ക്ഷേത്രങ്ങളിലെ ആചാരങ്ങളെക്കുറിച്ചും പതിപാദ്യമുണ്ട്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രസിദ്ധീകരണമായ ഗോൾഡൻ ടവർ കുറേ കൂടി ഉൾക്കാഴ്ച ഇക്കാര്യത്തിൽ നൽകുന്നുണ്ട്.

1974 പ്രസിദ്ധീകരിച്ച "ടെമ്പിൾ ആർകിറ്റെക്ചർ ഇൻ കേരള" (‘Temple Architecture in Kerala’) രചിച്ച കെ.വി. സൗന്ദര രാജൻ കേരള ക്ഷേത്രങ്ങളുടെ വാസ്തുശില്പരീതിയെക്കുറിച്ച് വിശദമായ പഠനം നടത്തിയിരിക്കുന്നു. സ്പ്ലെൻഡേർസ് ഓഫ് കേരള (Splendors of Kerala), ആർട്ട് ആൻഡ് ആർകിടെക്ചർ ഒഫ് തമിഴ്നാടു ആൻഡ് കേരള (Art and Architecture of Tamil Nadu and Kerala’) എന്നീ തുടർ ഗ്രന്ഥങ്ങളും ക്ഷേത്രനിർമ്മിതിയുടെ ഉത്തമ നിരീക്ഷണങ്ങൾ ആണ്.

 
ഗുരുവായൂർ ക്ഷേത്രം മുൻ കാലത്ത്

1978 -ൽ ആർകിയോളജിക്കൽ സർവേയുടെ പഠനാർത്ഥം [[എച്ച്. സർക്കാർ]] രചിച്ച ആർക്കിടെച്ചറൽ സർവേ ഓഫ് ടെമ്പിൾസ് ഒഫ് കേരള (Architectural survey of Temples of Kerala) കൂടുതൽ വിശദമായ പഠനവും, ശാസ്ത്രീയമായ വർഗ്ഗീകരണവും കാഴ്ചവക്കുന്നു. ക്ഷേത്രങ്ങളുടെ പ്രായനിർണ്ണയത്തിൽ സുപ്രധാനമായ പങ്കുവഹിച്ച ഗ്രന്ഥമാണിത്.

1984 ൽ ആദ്യം പ്രസിദ്ധീകരിച്ച എൻസൈക്ലോപീഡിയ ഒഫ് ഇന്ത്യൻ ടെമ്പിൾ ആർകിടെച്ചർ വാല്യം -1 ലെ നാലുഭാഗങ്ങൾ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെകുറിച്ച് വിവരിക്കുന്നു. ഒരു ഭാഗം തമിഴ് നാട്ടീലെ ആദ്യകാല/പിൽക്കാലദ്രാവിഡ ക്ഷേത്രങ്ങളെക്കുറിച്ചും മറ്റൊരു ഭാഗം മേൽദ്രാവിഡ-കീഴ്ദ്രാവിഡ ക്ഷേത്ര നിർമ്മിതികളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇവയും എച്ച് സർക്കാരിന്റെ പുസ്തകവും ഈ വിഷയത്തിൽ ഇന്നുള്ള ഗ്രന്ഥങ്ങളിലെ മാർഗ്ഗരേഖയായി കണക്കാക്കപ്പെടുന്നു. 1986 ൽ വി.ആർ. പരമേശ്വരൻ പിള്ള രചിച്ച ടെമ്പിൾ കൾച്ചർ ഒഫ് സൗത്ത് ഇന്ത്യ കേരളത്തിലെ ക്ഷേത്രങ്ങളുടെ സാംസ്കാരികവും ചരിത്രവും ഐതിഹ്യവും വിശകലനം ചെയ്യുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും രചിച്ച പി.കെ.ജെ. കർത്താ (2006) കേരളക്ഷേത്രങ്ങൾ പിന്തുടരുന്ന ആചാരങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇതേ വിഷയം തന്നെ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് ക്ഷേത്രകാരങ്ങൾ എന്ന പേരിൽ ഗ്രന്ഥമാക്കിയിട്ടുണ്ട്.

വർഗ്ഗീകരണം

തിരുത്തുക

കേരളത്തിൽ ക്ഷേത്രങ്ങൾ അതിപുരാതന കാലം മുതൽക്കേ ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള തച്ചുശാസ്ത്രപരമായ നിർമ്മിതികൾ അതിന്റെ പഴക്കം അനുസരിച്ച് മൂന്നായി വർഗ്ഗീകരിച്ചിരിക്കുന്നു. [2]

  • ആദ്യ കാലം (Early phase) (800 - 1000 AD)
  • മദ്ധ്യകാലം (Middle Phase) (1001 - 1300 AD)
  • പിൽക്കാലം (Late Phase ) (1301- 1800 AD)

ക്ഷേത്രവാസ്തുശില്പത്തെ ആധാരമാക്കിയല്ലാതെ അതിന്റെ പ്രാധാന്യത്തെ ആധാരമാക്കിയും കേരളത്തിലെ ക്ഷേത്രങ്ങളെ തരം തിരിച്ചുവരുന്നു.

  • ഗ്രാമക്ഷേത്രങ്ങൾ
  • ദേശക്ഷേത്രങ്ങൾ
  • സ്വകാര്യ ക്ഷേത്രങ്ങൾ (പരദേവദത, കുടുംബദേവത എന്നിവയെ പൂജിക്കുന്നു.
  • കുടിയിരിപ്പുകൾ (മറ്റു സ്ഥലങ്ങളിൽ നിന്നു മാറ്റി പ്രതിഷ്ഠ നടത്തിയവ

എന്നിവയാണവാ

നിർമ്മാണരീതി

തിരുത്തുക

പരമ്പരാഗത ഹിന്ദു ക്ഷേത്രങ്ങൾ വളരെ ലളിതമായ നിർമ്മിതികളാണ്. മരം, ചുടുകട്ട, വെട്ടുകല്ല്, കരിങ്കല്ല്, ഓല, എന്നിവയാണ് പ്രധാനമായും ഉപയോഗിച്ച്. മറ്റു കെട്ടിടങ്ങളിൽ നിന്ന് ക്ഷേത്ര നിർമ്മിതിയും വ്യത്യസ്തമായിരുന്നില്ല. എന്നാൽ പ്രധാന വ്യത്യാസം കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം ആണ്. പ്രധാന പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്ന ഗർഭഗൃഹം അഥവാ പവിത്രസ്ഥാനത്തെ ശ്രീകോവിൽ എന്നാണ് പറയുക. ശ്രീകോവിലിന്റെ ചുവരുകൾ അതേപടി നിലനിർത്തുകയാണ് പതിവില്ല. സാധാരണയായി ഒരൊറ്റ നില മാത്രമേ ഉണ്ടാകാറുള്ളൂ. വൃത്താകാമോ ചതുരമോ ആയിരിക്കും തറയുടെ ആകൃതി. ചുവരുകൾ സങ്കീർണ്ണമായ ചുവർചിത്രങ്ങളോ ദാരുശില്പങ്ങളോ കൊണ്ട് അലങ്കരിച്ചിരിക്കും, ചിലപ്പോൾ ചെമ്പു തകിടുകൾ കൊണ്ടും പൊതിയാറുണ്ട്. തറ ഒരുക്കുന്നത് കരിങ്കല്ലുകൊണ്ടാണ്.[3]വാസ്തുശാസ്ത്രവിധികളനുസരിച്ചായിരിക്കും നിർമ്മിതി.[4]

വാസ്തുശില്പഘടകങ്ങൾ

തിരുത്തുക

ഭക്സ്തിപ്രസ്ഥാനത്തിന്റെ സ്വാധീനം മൂലം വാസ്തുശാസ്ത്ര വിദ്യയിലെ പഞ്ചപ്രകര രൂപരേഖ അനുസരിച്ചാണ് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും പഴയകാല കെട്ടിടങ്ങളും പണിഞ്ഞിരുന്നത്. പഞ്ചപ്രകരരീതി ക്ഷേത്ര നിർമ്മിതിയുടെ അടിസ്ഥാന തത്ത്വങ്ങൾ ആയിരുന്നു എന്നു പറയാം. പേരു സൂചിപ്പിക്കുന്നതു പോലെ അഞ്ച് മൂടികൾ കൊണ്ട് പൊതിഞ്ഞ രീതിയിലാണ് ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്.

കൂടൽമാണിക്യം ക്ഷേത്രവിശാല വീക്ഷണം; താഴികക്കുടം, ശ്രീകോവിൽ, ചുറ്റമ്പലം, പ്രദക്ഷിണ വീഥി, കൂത്തമ്പലം, ഊട്ടുപുര എന്നിവയെല്ലാം കാണാം

ശ്രീ കോവിൽ

തിരുത്തുക

ക്ഷേത്രത്തിന്റെ മർമ്മഭാഗമാണ് ഇത്. ഇവിടെയാണ് പ്രധാന ദേവതകളുടെ പ്രതിഷ്ഠ. ശ്രീകോവിലിനു വൃത്തം, ചതുരം, അണ്ഡം ദീർഘചതുരം എന്നിങ്ങനെ വിവിധരൂപത്തിലുള്ള ആകൃതിയാവാം. ഒന്നോ രണ്ടോ നിലകളും ഉണ്ടാവാം. ശ്രീകോവിലിന്റെ മറ്റൊരു പേരാണ് ഗർഭഗൃഹം. ഇതിന്റെ മുന്നിലായുള്ള ഭാഗത്തെ സോപാനം എന്നു വിളിക്കുന്നു. സോപാനത്തിൽ രക്ഷാദേവതകളുടെ പ്രതിഷഠകൾ ഉണ്ടാവാറുണ്ട്. ഇവ സോപാനം ഉണ്ടാക്കിയിരിക്കുന്ന ശിലകൾ കൊണ്ടു തന്നെ കൊത്തിയുണ്ടാക്കുകയാണ് പതിവ്. ഇവയെ ദ്വാരപാലകർ എന്നു വിളിക്കുന്നു. സോപാനത്തിന്റെ മുകൾ ഭാഗം കൂർത്ത പിത്തളകൊണ്ടുള്ള താഴികക്കുടമാണ്. ഇതിനെ സ്ഥൂപിക എന്നും വിളിക്കും . ശ്രീകോവിലിനു പുറത്തായുള്ള സ്ഥലം ബലിക്കല്ലുകൾ എന്നറിയപ്പെടുന്ന ഉപദേവതകളെ പ്രതിഷ്ഠിച്ചിരിക്കും. ഇവക്ക് ഒരു പീഠാകൃതിയാണ് ഉള്ളത്. മലയാളത്തിൽ പ്രദക്ഷിണവട്ടം എന്നും വിളിക്കുന്നു. അഷ്ടദിക് പാലകർ എന്നു വിളിക്കുന്ന എട്ട് ബലിക്കല്ലുകൾ ഉണ്ടാവാറുണ്ട്. നമസ്കാരം മണഡപം എന്ന പേരിൽ അല്പം ഉയർത്തിയ പീഠപ്രദേശം ഉള്ളത് ഭക്തർക്ക് സാഷ്ടാംഗം പ്രണമിക്കാനുള്ള സ്ഥലമാണ്. ശ്രീകോവിലിന്റെ നേരെ മുന്നിലായാണിത്.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനു ചുറ്റും കെട്ടിയുയർത്തിയ സ്ഥലമാണ് നാലമ്പലം അഥവാ ചുറ്റമ്പലം. ശ്രീകോവിലിന്റെ പരിരക്ഷയാണ് ഇതിന്റെ ഉദ്ദേശ്യം. നാലുവശത്തു നിന്നും പുറം കാഴ്ചയിൽ നിന്നും തടയുന്ന ചുറ്റമ്പലത്തിനു അവിടവിടെയായി ദ്വാരസ്ഥാനങ്ങൾ ഉണ്ടായിരിക്കും. മൂന്നു വശങ്ങൾക്ക് ഒരു വശത്തേക്കാൽ വീതി കുറവായിരിക്കും, ഇതിന്റെ ചുറ്റമ്പലം എന്നാണ് വിളിക്കുക. വലിയമ്പലം എന്നത് ചുറ്റമ്പലത്തിനുള്ളിലായി മറച്ച ഭാഗമാണ്. ഇവിടെയാണ് അനുഷ്ഠാനങ്ങളും പൂജകളും ചെയ്യുന്നത്. തിടപ്പിള്ളി എന്നറിയപ്പെടുന്ന ചെറിയ അടുക്കള ഒരു വശത്തായും അതിനോട് ചേർന്ന് മുളയര എന്ന പത്തായപ്പുരയും കാണാം. അരി, പഞ്ചസാര, എണ്ണകൾ , നെയ്യ് തുടങ്ങിയ ദ്രവ്യങ്ങൾ ഇവിടെ സൂക്ഷിക്കുകയും നിവേദ്യങ്ങളും പായസങ്ങളും മറ്റും ഒരുക്കുന്നത്.

വിളക്കുമാടം

തിരുത്തുക

മധ്യഹാര അഥവാ വിളക്കുമാടം ചുറ്റമ്പലത്തിനു വെളിയിലുള്ള ഭാഗമാണ്. ഇവിടെയാണ് നെയ്/എണ്ണ വിളക്കുകളുടെ നിരകൾ സ്ഥാപിച്ചിരിക്കുക. ശീവേലിപ്പുര എന്നി വിളിക്കുന്ന ഭാഗത്താണ് കാഴ്ച ശീവേലി ഒരുക്കുക. അഗ്ര മണ്ഡപം എന്നത് നാലമ്പലത്തിലേക്ക് നയിക്കുന്ന പാതയാണ്. ഇവിടെ വലിയ ബലിക്കല്ല് സ്ഥാപിച്ചിരിക്കും. ഇവിടെയാണ് പ്രധാന ദേവതകൾക്ക് അർപ്പിക്കുന്ന ബലി സമർപ്പിക്കുന്നത്.

കൊടിമരം

തിരുത്തുക

അഥവാ ധ്വജസ്തംഭം ഇതിനെല്ലാം പുറത്തായി നേരെ ശ്രീകോവിലിനു നേരെ മുന്നില്ലായിട്ടാണ്. ഉപദേവതകളുടെ പ്രതിഷ്ഠകൾ ക്ഷേത്ര മതിൽകെട്ടിനുള്ളിലോ ചുറ്റമ്പലത്തിനുള്ളിൽ തന്നെയൊ സ്ഥാപിക്കുന്നു.

കൂത്തമ്പലം

തിരുത്തുക
 
ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ കൂത്തമ്പലം -നവീകരണത്തിനു മുന്ന്

കൂത്തമ്പലം പാരമ്പര്യ കലകളായ ചാക്യാർക്കൂത്ത്, കഥകളി, നങ്ങ്യാർക്കൂത്ത് തുടങ്ങിയ അവതരിപ്പിക്കാനുള്ള പ്രദർശന വേദിയാണ്. ഇത് തെക്ക് കിഴക്ക് ഭാഗത്തായി വടക്കോട് ദർശനം തരുന്ന രീതിയിലാണ് നിർമ്മിക്കുന്നത്. കേരളീയ സംസ്കാരത്തിന്റെ ദർശനം ഭക്തരായ പ്രേക്ഷകർക്ക് ഒരുക്കുന്നതിൽ പ്രധാനമായ പങ്കു വഹിക്കാൻ കൂത്തമ്പലങ്ങൾക്ക് കഴിയുന്നു.

ക്ഷേത്രചുറ്റുമതിലിന്റെ ഭാഗമായ ഗോപുരത്തിലൂടെയാണ് ക്ഷേത്രത്തിനകത്തേക്ക് ദർശനത്തിനായി പ്രവേശിക്കേണ്ടത്. ഇതാണ് ക്ഷേത്ര പ്രകരങ്ങളുടെ ഏറ്റവും വെളിയിലുള്ള ഭാഗം. ഇതിനുള്ളിലായി ഒരു ഭാഗത്ത് ഊട്ടുപുരയുണ്ടാകും. ഗോപുരത്തോട് ചേർന്ന് ക്ഷേത്രമതിൽ കെട്ടിനെ പുരമതിൽ എന്നു വിളിക്കുന്നു. ഇതിനുള്ളിലായി ഒരു ക്ഷേത്രക്കുളം അത്യാവശ്യമാണ്.

ക്ഷേത്രക്കുളം

തിരുത്തുക

ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായിട്ടായിരിക്കും ക്ഷേത്രക്കുളത്തിന്റെ സ്ഥാനം. ക്ഷേത്രക്കുളത്തിലെ വെള്ളം ഉപയോഗിച്ചാണ് അഭിഷേകം ചെയ്യുന്നതും നിവേദ്യങ്ങൾ തയ്യാറാക്കുന്നതും. മിക്കവാറും ക്ഷേത്രക്കുളം പോലെ തന്നെ എല്ലാ ക്ഷേത്രങ്ങളിലും ഒരു തീർത്തക്കുളവും കുളപ്പുരയും ഉണ്ടായിരിക്കും. ക്ഷേത്രത്തിനടുത്തിനടുത്ത് നദിയോ അരുവിയോ ഒഴുകുന്നുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല

കുറിപ്പുകൾ

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. വി.പി., രമ്യ (2015). A Study of Temples in Erṇākuḷam and Tṛśśūr Districts of Kēraḷa up to 1700 AD. ഷോദഗംഗ.
  2. Subbiah, Ganapati. (1978-79) Medieval Trends in Indian Architecture (c AD 750-1300) Problems of Elucidatio n, Journal of Ancient Indian History . Calcutta. p. 3
  3. Ronald, M.Bernier. Temple Plan in Review,Temple Arts of Kerala. pp. 77–79.
  4. Dr.Asha Latha Tampuran,, Edited by Panmana Ramachandran Nair, (November 2011). Vastu usastram, Kerala samskara padanagal. Kottayam: Current Books,. ISBN 738-746. {{cite book}}: |first= has generic name (help); Check |isbn= value: length (help); line feed character in |title= at position 33 (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) CS1 maint: year (link)