കശേരുകികളിലെ നാഡീവ്യവസ്ഥയുടെ, തലച്ചോർ, സുഷുമ്നാ നാഡി, റെറ്റിന, ഒപ്റ്റിക് നേർവ് (ക്രേനിയൽ നേർവ് II), ഓൾഫാക്ടറി ഞരമ്പുകൾ ഓൾഫാക്ടറി എപിത്തീലിയം എന്നിവ അടങ്ങുന്ന ഭാഗമാണ് കേന്ദ്രനാഡീവ്യവസ്ഥ. ഇംഗ്ലീഷിൽ സെണ്ട്രൽ നേർവസ് സിസ്റ്റം (സിഎൻഎസ്) എന്ന് അറിയപ്പെടുന്നു.

കേന്ദ്രനാഡീവ്യവസ്ഥ
കേന്ദ്രനാഡീവ്യവസ്ഥ മഞ്ഞയിലും പെരിഫറൽ ഓറഞ്ചിലും കാണിക്കുന്ന സ്കീമാറ്റിക് ഡയഗ്രം
Details
Lymph224
Identifiers
Latinsystema nervosum centrale
pars centralis systematis nervosi[1]
Acronym(s)CNS
MeSHD002490
TAA14.1.00.001
FMA55675
Anatomical terminology

അവലോകനം

തിരുത്തുക

കശേരുകികളിൽ, തലച്ചോറും സുഷുമ്നാ നാഡിയും മെനിഞ്ചസിനാൽ പൊതിഞ്ഞിരിക്കുന്നു .[2] രക്തത്തിൽ ലയിക്കുന്ന രാസവസ്തുക്കൾക്ക് മെനിഞ്ചസ് ഒരു തടസ്സം സൃഷ്ടിക്കുകയും, അതുവഴി ഭക്ഷണത്തിൽ സാധാരണയായി കാണപ്പെടുന്ന മിക്ക ന്യൂറോടോക്സിനുകളിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കുകയും ചെയ്യുന്നു. മെനിഞ്ചസിനുള്ളിൽ തലച്ചോറും സുഷുമ്നാ നാഡിയും സെറിബ്രൽ സ്പൈനൽ ഫ്ലൂയിഡ് എന്ന ദ്രാവകത്താൽ മൂടപ്പെട്ടിരിക്കുകയാണ്.

കശേരുകികളിൽ, കേന്ദ്രനാഡീവ്യവസ്ഥ ഡോർസൽ ബോഡി കാവിറ്റി എന്ന അറയ്ക്ക് ഉള്ളിലാണ് കാണുന്നത്, അതേസമയം തലച്ചോർ തലയോട്ടിക്ക് ഉള്ളിലെ ക്രേനിയൽ അറയിലാണ് ഉള്ളത്. സ്പൈനൽ കനാലിലാണ് സുഷുമ്നാ നാഡി സ്ഥിതിചെയ്യുന്നത്.[3] കേന്ദ്രനാഡീവ്യവസ്ഥയ്ക്കുള്ളിൽ, ഇന്റർന്യൂറോണൽ സ്ഥലത്ത് ന്യൂറോഗ്ലിയ അല്ലെങ്കിൽ ഗ്ലിയ എന്നറിയപ്പെടുന്ന നാഡീ ഇതര കോശങ്ങൾ നിറഞ്ഞിരിക്കുന്നു.[4]

കശേരുകികളിലെ കേന്ദ്രനാഡീവ്യവസ്ഥ, റെറ്റിന[5], ഒപ്റ്റിക് നേർവ് (ക്രേനിയൽ നേർവ് II),[6][7] ഓൾഫാക്ടറി ഞരമ്പുകൾ ഓൾഫാക്ടറി എപിത്തീലിയം എന്നിവയും ഉൾപ്പെടുന്നതാണ്.[8] കേന്ദ്രനാഡീവ്യവസ്ഥയുടെ ഭാഗമെന്ന നിലയിൽ, അവ ഇൻ്റർമീഡിയറ്റ് ഗാംഗ്ലിയ ഇല്ലാതെ മസ്തിഷ്ക ന്യൂറോണുകളുമായി നേരിട്ട് ബന്ധിക്കുന്നു. മെനിഞ്ചസിന് പുറത്ത് പരിസ്ഥിതിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഏക കേന്ദ്ര നാഡീ കലയാണ് ഓൾഫാക്ടറി എപിത്തീലിയം.[8]

മുകളിലെ ചിത്രം: 5 ആഴ്ച പ്രായമുള്ള ഭ്രൂണത്തിൻ്റെ കേന്ദ്രനാഡീവ്യവസ്ഥയുടെ ചിത്രം. താഴെയുള്ള ചിത്രം: 3 മാസം പ്രായമുള്ള ഭ്രൂണത്തിൻ്റെ കേന്ദ്രനാഡീവ്യവസ്ഥയുടെ ചിത്രം.

ഗർഭാവസ്ഥയിൽ കേന്ദ്രനാഡീവ്യവസ്ഥയുടെ വികസനം ആരംഭിക്കുന്നത് 'ന്യൂറൽ ഗ്രോവ്' എന്ന് വിളിക്കപ്പെടുന്ന ഒരു ലളിതമായ ഘടനയോടെയാണ്. അതിൽ നിന്നും 'ന്യൂറൽ ട്യൂബ്' രൂപപ്പെടുന്നു. ഇത് പിന്നീട് സുഷുമ്നാ നാഡിയായും തലച്ചോറായും വികസിക്കുന്നു.[9] ഗർഭധാരണത്തിനു ശേഷം 28-ാം ദിവസം, ന്യൂറൽ ട്യൂബ് അടയണം. ഈ ഘട്ടത്തിൽ, ന്യൂറൽ ട്യൂബിൻ്റെ ഭിത്തികളിൽ വെൻട്രിക്കുലാർ സോൺ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രദേശത്ത് പെരുകുന്ന ന്യൂറൽ സ്റ്റെം സെല്ലുകൾ കാണപ്പെടുന്നു. ന്യൂറൽ സ്റ്റെം സെല്ലുകൾ, പ്രധാനമായും റേഡിയൽ ഗ്ലിയൽ സെല്ലുകൾ, ന്യൂറോജെനിസിസ് പ്രക്രിയയിലൂടെ കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ അടിസ്ഥാനമായ ന്യൂറോണുകളെ ഉത്പാദിപ്പിക്കുന്നു.[10]

ന്യൂറൽ ട്യൂബിൽ നിന്നാണ് തലച്ചോറും സുഷുമ്നാ നാഡിയും വികസിക്കുന്നത്. ന്യൂറൽ ട്യൂബിൻ്റെ മുൻഭാഗം (അല്ലെങ്കിൽ 'റോസ്‌ട്രൽ' ഭാഗം) തുടക്കത്തിൽ പ്രോസെൻസ്ഫലോൺ, മെസെൻസ്ഫലോൺ, മെസെൻസ്ഫലോണിനും സുഷുമ്നാ നാഡിക്കും ഇടയിലുള്ള റോംബൻസ്ഫലോൺ എന്നിങ്ങനെ മൂന്ന് മസ്തിഷ്ക വെസിക്കിളുകളായി (പോക്കറ്റുകൾ) മാറുന്നു. (മനുഷ്യ ഭ്രൂണത്തിൽ ആറാഴ്ചകൊണ്ട്) പ്രോസെൻസ്ഫലോൺ പിന്നീട് ടെലിഎൻസ്ഫലോൺ, ഡൈഎൻസ്ഫലോൺ എന്നിങ്ങനെ വിഭജിക്കുന്നു; ഒപ്പം റോംബെൻസ്ഫലോൺ മെറ്റൻസ്ഫലോൺ, മൈലൻസ്ഫലോൺ എന്നിങ്ങനെ വിഭജിക്കുന്നു. ന്യൂറൽ ട്യൂബിൻ്റെ പിൻഭാഗത്ത് അല്ലെങ്കിൽ 'കോഡൽ' ഭാഗത്ത് നിന്നാണ് സുഷുമ്നാ നാഡി വികസിക്കുന്നത്.

കശേരുകി വളരുന്നതിനനുസരിച്ച്, ഈ വെസിക്കിളുകൾ കൂടുതൽ വികസിക്കുന്നു. ടെലി എൻസ്ഫലോൺ സ്ട്രിയാറ്റം, ഹിപ്പോകാമ്പസ്, നിയോകോർട്ടെക്‌സ് എന്നിവയായി വികസിക്കുന്നു, അതിൻ്റെ അറ ആദ്യത്തെയും രണ്ടാമത്തെയും വെൻട്രിക്കിളുകളായി മാറുന്നു. ഡൈഎൻസഫലോൺ സബ്തലാമസ്, ഹൈപ്പോതലാമസ്, തലാമസ്, എപിതലാമസ് എന്നിവയായി വികസിക്കുന്നു, അതിൻ്റെ അറ മൂന്നാം വെൻട്രിക്കിളായി മാറുന്നു. ടെക്റ്റം, പ്രെറ്റെക്റ്റം, സെറിബ്രൽ എന്നിവ പോലെയുള്ള ഘടനകൾ മെസെൻസ്ഫലോണിൽ നിന്ന് വികസിക്കുന്നു, അതിൻ്റെ അറ മെസെൻസ്ഫാലിക് ഡക്‌ടായി (സെറിബ്രൽ അക്വഡക്‌ട്) വളരുന്നു. മെറ്റ എൻസ്ഫലോൺ പോൺസ്, സെറിബെല്ലം എന്നിവയായി മാറുന്നു, മൈലഎൻസ്ഫലോൺ മെഡുല ഓബ്ലോംഗറ്റയായി മാറുന്നു, അവയുടെ അറകൾ നാലാമത്തെ വെൻട്രിക്കിളായി വികസിക്കുന്നു.[11]

തലച്ചോറും സുഷുമ്നാ നാഡിയും ആണ് കേന്ദ്രനാഡീവ്യവസ്ഥയിലെ പ്രധാന ഘടനകൾ. തലയോട്ടിയുടെ ഉള്ളിലുള്ള തലച്ചോറിനെ ക്രേനിയം സംരക്ഷിക്കുന്നു .[12] സുഷുമ്നാ നാഡി തലച്ചോറിന്റെ തുടർച്ചയായി കാണപ്പെടുന്നു. ഇത് കശേരുക്കളാൽ സംരക്ഷിക്കപ്പെടുന്നു.

വൈറ്റ് മാറ്ററും ഗ്രേ മാറ്ററും

തിരുത്തുക
 
വൈറ്റ് മാറ്ററും ഗ്രേ മാറ്ററും തമ്മിലുള്ള വ്യക്തമായ വിഭജനം കാണിക്കുന്ന ലേബലുകളുള്ള ഒരു മനുഷ്യ മസ്തിഷ്കത്തിന്റെ ചിത്രം.

മൈക്രോസ്കോപ്പിക് ആയി നോക്കിയാൽ, കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകളും ടിഷ്യുവും പരിധീയനാഡീവ്യവസ്ഥ അഥവാ പെരിഫറൽ നെർവസ് സിസ്റ്റത്തിൽ (പിഎൻഎസ്) നിന്ന് വ്യത്യാസപ്പെട്ടാണ്.[13] കേന്ദ്ര നാഡീവ്യൂഹത്തിലെ ദ്രവ്യമാണ് വൈറ്റ് മാറ്ററും ഗ്രേ മാറ്ററും. [11] ഇത് മസ്തിഷ്ക കോശങ്ങളിൽ മാക്രോസ്കോപ്പിക് ആയി കാണാൻ കഴിയും. വൈറ്റ് മാറ്ററിൽ ആക്സോണുകളും ഒലിഗോഡെൻഡ്രോസൈറ്റുകളും അടങ്ങിയിരിക്കുമ്പോൾ ഗ്രേ മാറ്ററിൽ ന്യൂറോണുകളും അൺമൈലിനേറ്റഡ് ഫൈബറും അടങ്ങിയിരിക്കുന്നു. രണ്ട് കോശങ്ങളിലും നിരവധി ഗ്ലിയൽ കോശങ്ങൾ ഉണ്ട്. വ്യത്യസ്ത തരത്തിലുള്ള ഗ്ലിയൽ കോശങ്ങൾക്ക് വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്, ബെർഗ്മാൻ ഗ്ലിയ പോലുള്ള ചിലത് ന്യൂറോജെനിസിസ് സമയത്ത് ന്യൂറോബ്ലാസ്റ്റുകൾ കയറുന്നതിനുള്ള സ്കാർഫോൾഡിംഗായി പ്രവർത്തിക്കുന്നു, അതേസമയം മൈക്രോഗ്ലിയ പോലുള്ള മറ്റുള്ളവ മാക്രോഫേജിന്റെ ഒരു പ്രത്യേക രൂപമാണ്, ഇത് തലച്ചോറിന്റെ രോഗപ്രതിരോധ സംവിധാനത്തിലും മസ്തിഷ്ക കോശങ്ങളിൽ നിന്നുള്ള വിവിധ മെറ്റബോളിറ്റുകളുടെ ക്ലിയറൻസിലും ഉൾപ്പെടുന്നു.[14] മെറ്റബോളിറ്റുകളുടെ ക്ലിയറൻസ്, തലച്ചോറിന്റെ കാപ്പിലറികളിൽ നിന്ന് ന്യൂറോണുകളിലേക്ക് ഇന്ധനവും വിവിധ പ്രയോജനകരമായ പദാർത്ഥങ്ങളും കൊണ്ടുപോകൽ എന്നിവയിൽ ആസ്ട്രോസൈറ്റുകൾ ഉൾപ്പെട്ടേക്കാം. കേന്ദ്ര നാഡീവ്യൂഹത്തിനു പരുക്കേറ്റാൽ ആസ്ട്രോസൈറ്റുകൾ പെരുകുകയും ന്യൂറോണൽ സ്കാർ ടിഷ്യുവിന്റെ ഒരു രൂപമായ ഗ്ലിയോസിസിന് കാരണമാകുകയും.[14]

നട്ടെല്ല്

തിരുത്തുക
 
സുഷുമ്നാ നാഡിയുടെ രേഖാചിത്രം.
 
കോർട്ടക്സുമായി ഇടപഴകാതെ സിഎൻഎസ് സജീവമാക്കാൻ കഴിയുന്ന വ്യത്യസ്ത വഴികൾ. സുഷുമ്നാ നാഡിയിലെ ന്യൂറോണുകളെ സജീവമാക്കി, മങ്ങിയ വെളിച്ചത്തിൽ പ്യൂപ്പിൾ വികസിക്കുന്ന പ്രക്രിയയാണ് മുകളിൽ. രണ്ടാമത്തെ ഉദാഹരണം എഡ്ഡിംഗർ-വെസ്റ്റ്ഫാൽ ന്യൂക്ലിയസ് (സെറിബ്രൽ ഗാംഗ്ലിയോൺ) സജീവമാകുന്നതിന്റെ ഫലമായി പ്യൂപ്പിൾ സങ്കോചിക്കുന്നത് കാണിക്കുന്നു.

സുഷുമ്നാ നാഡിയെ പരിധീയനാഡീവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന ഞരമ്പുകളാണ് സ്പൈനൽ നേർവുകൾ (ചിലപ്പോൾ സെഗ്മെന്റൽ ഞരമ്പുകൾ).[12] ഈ ഞരമ്പുകൾ സുഷുമ്നാ നാഡിയെ ചർമ്മം, സന്ധികൾ, പേശികൾ മുതലായവയുമായി ബന്ധിപ്പിക്കുകയും ഇഫറന്റ് മോട്ടോറിന്റെയും അഫറന്റ് സെൻസറി സിഗ്നലുകളുടെയും ഉത്തേജകങ്ങളുടെയും കൈമാറ്റം അനുവദിക്കുകയും ചെയ്യുന്നു.[11] ഇത് പേശികളുടെ സ്വമേധയാ ഉള്ളതും അല്ലാത്തതുമായ ചലനങ്ങൾക്കും ഇന്ദ്രിയ ധാരണയ്ക്കും സഹായിക്കുന്നു. ഓരോ സ്പൈനൽ നാഡിയും സെൻസറി, മോട്ടോർ സിഗ്നലുകൾ വഹിക്കും. [11]

ക്രേനിയൽ നാഡികൾ

തിരുത്തുക

സുഷുമ്നാ നാഡിക്ക് പുറമേ, പരിധീയനാഡീവ്യവസ്ഥയിലേ ചില നാഡികൾ ഇന്റർമീഡിയറികൾ അല്ലെങ്കിൽ ഗാംഗ്ലിയ വഴി നേരിട്ട് കേന്ദ്ര നാഡീവ്യൂഹത്തിൽ സിനാപ്‌സ് ചെയ്യുന്നു. ഇത്തരം 12 ഞരമ്പുകൾ തലയിലും കഴുത്തിലും ആയി ഉണ്ട്, അവയെ ക്രേനിയൽ നാഡികൾ എന്ന് വിളിക്കുന്നു.[12]

ഓൾഫാക്ടറി നാഡി ഒപ്റ്റിക് നാഡി എന്നീ രണ്ട് ക്രേനിയൽ നാഡികളെ പലപ്പോഴും സിഎൻഎസിന്റെ ഘടനകളായി ആണ് കണക്കാക്കുന്നത്.[15] കാരണം അവ നേരിട്ട് സിഎൻഎസ് ന്യൂറോണുകളിൽ സിനാപ്സ് ചെയ്യുന്നു. പരിസ്ഥിതിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന സിഎൻഎസ് ടിഷ്യു അടങ്ങിയിരിക്കുന്നതിനാൽ ചില ഫാർമസ്യൂട്ടിക്കലുകളും മരുന്നുകളും പ്രയോഗിക്കാൻ അനുവദിക്കുന്നതിനാൽ ക്രേനിയൽ എപ്പിത്തീലിയം പ്രധാനമാണ്.[16]

തലച്ചോറ്

തിരുത്തുക

കേന്ദ്രനാഡീവ്യവസ്ഥയുടെ പ്രധാന ഭാഗമായ മസ്തിഷ്കം സുഷുമ്നാ നാഡിയുടെ മുകളിലെ അറ്റത്തോട് ചേർന്ന് ആണ് സ്ഥിതിചെയ്യുന്നത് .[11] നാഡീവ്യവസ്ഥയെക്കുറിച്ച് പൊതുവായി പറയുമ്പോൾ പരാമർശിക്കപ്പെടുന്ന പ്രധാന ഘടനയാണ് ഇത്. കേന്ദ്രനാഡീവ്യവസ്ഥയിലെ പ്രധാന പ്രവർത്തന യൂണിറ്റാണ് മസ്തിഷ്കം. സുഷുമ്നാ നാഡിക്ക് നട്ടെല്ല് ചലനത്തിന് സമാനമായ ചില പ്രോസസ്സിംഗ് കഴിവുകളുണ്ടെങ്കിലും, നാഡീവ്യവസ്ഥയുടെ പ്രധാന പ്രോസസ്സിംഗ് യൂണിറ്റാണ് മസ്തിഷ്കം.[17][18]

മസ്തിഷ്ക കാണ്ഡം

തിരുത്തുക

മെഡുല്ല, പോൺസ്, മിഡ്ബ്രൈൻ എന്നിവ ഉൾപ്പെടുന്നതാണ് ബ്രെയിൻസ്റ്റെം അഥവാ മസ്തിഷ്ക കാണ്ഡം.

മെഡുല്ലയെ സുഷുമ്നാ നാഡിയുടെ വിപുലീകരണം എന്ന് വിളിക്കാം.[11] മെഡുല്ല ന്യൂക്ലിയസിന്റെ നിയന്ത്രണ പ്രവർത്തനങ്ങളിൽ രക്തസമ്മർദ്ദത്തിന്റെയും ശ്വസനത്തിന്റെയും നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു. മറ്റ് ന്യൂക്ലിയസുകളുടെ പ്രവർത്തനങ്ങളിൽ മുഖത്തിന്റെയും കഴുത്തിന്റെയും പേശികളുടെ സന്തുലിതാവസ്ഥ, രുചി, കേൾവി, നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു.[11]

മെഡുല്ലയുടെ അടുത്തു സ്ഥിതി ചെയ്യുന്ന മറ്റൊരു ഘടനയാണ് പോൺസ്. പോൺസിലെ ന്യൂക്ലിയസുകളിൽ സെറിബെല്ലത്തിനൊപ്പം പ്രവർത്തിക്കുകയും സെറിബല്ലത്തിനും സെറിബ്രൽ കോർട്ടക്സിനും ഇടയിൽ വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന പോണ്ടിൻ ന്യൂക്ലിയ ഉണ്ട്.[11] ഡോർസൽ പോസ്റ്റീരിയർ പോൺസിൽ ശ്വസനം, ഉറക്കം, രുചി എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂക്ലിയസ് ഉണ്ട്.[11]

മധ്യമസ്തിഷ്കം അല്ലെങ്കിൽ മെസെൻസെഫലോൺ, പോൺസിന് മുകളിൽ സ്ഥിതി ചെയ്യുന്നു. സെറിബെല്ലം, ബേസൽ ഗാംഗ്ലിയ, സെറിബ്രൽ അർദ്ധഗോളങ്ങൾ എന്നിവയുൾപ്പെടെ മോട്ടോർ സിസ്റ്റത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ന്യൂക്ലിയസ്സുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഓട്ടോമാറ്റിക് കണ്ണ് ചലനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെ നിയന്ത്രിക്കുന്ന വിഷ്വൽ, ഓഡിറ്ററി സിസ്റ്റങ്ങളുടെ ഭാഗങ്ങൾ മിഡ്ബ്രെയിനിൽ സ്ഥിതിചെയ്യുന്നു.[11]

സെറിബെല്ലം

തിരുത്തുക

പോൺസിന് പിറകിലാണ് സെറിബെല്ലം. വലിയ സെറിബ്രം ഉൾപ്പെടെ തലച്ചോറിന്റെ മറ്റേതൊരു ഘടനയേക്കാളും കൂടുതൽ ന്യൂറോണുകൾ സെറിബെല്ലത്തിൽ ഉണ്ട്.[11] ശരീര ഭാവത്തിന്റെ നിയന്ത്രണവും കണ്ണുകളും തലയും കൈകാലുകളും ഉൾപ്പെടെയുള്ള ശരീരത്തിന്റെ ഭാഗങ്ങളുടെ ചലനങ്ങളുടെ ഏകോപനവും ഇതിൻറെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.[11] സെറിബെല്ലം ഭാഷയിലും വിജ്ഞാനത്തിലും ഉൾപ്പെടുന്ന സെറിബ്രൽ കോർട്ടക്സിന്റെ മേഖലകളുമായും ബന്ധപ്പെടുന്നു. ഫംഗ്ഷണൽ എംആർഐ, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി തുടങ്ങിയ മെഡിക്കൽ ഇമേജിംഗ് ടെക്നിക്കുകളുടെ ഉപയോഗത്തിലൂടെയാണ് ഈ ബന്ധങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നത്.[11]

ഡൈഎൻസഫലോൺ

തിരുത്തുക

താലമസ്, ഹൈപ്പോതലാമസ് എന്നിവയാണ് ഡൈഎൻസഫലോണിന്റെ ഭാഗമായ ശ്രദ്ധേയമായ രണ്ട് ഘടനകൾ. പരിധീയനാഡീവ്യവസ്ഥയിൽ നിന്നുള്ള ഇൻകമിംഗ് പാതകളും ഒപ്റ്റിക്കൽ നാഡിയും തമ്മിലുള്ള ഒരു ബന്ധമായി താലമസ് പ്രവർത്തിക്കുന്നു. മുമ്പ് ഇത് ഒരു "റിലേ സ്റ്റേഷൻ" മാത്രമായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ സെറിബ്രൽ അർദ്ധഗോളങ്ങളിൽ (നിയോകോർട്ടെക്സ്) എത്തുന്ന വിവരങ്ങളുടെ തരംതിരിക്കലിൽ ഇത് ഏർപ്പെട്ടിരിക്കുന്നതായി പിന്നീട് തിരിച്ചറിഞ്ഞു.[11] പെരിഫെറിയിൽ നിന്ന് വിവരങ്ങൾ തരംതിരിക്കുന്നതിന് പുറമെ, തലാമസ് സെറിബെല്ലത്തെയും ബേസൽ ഗാംഗ്ലിയയെയും സെറിബ്രവുമായി ബന്ധിപ്പിക്കുന്നു.[11] വിശപ്പ്, ദാഹം, മാതൃബന്ധം തുടങ്ങിയ നിരവധി ആദിമ വികാരങ്ങളുടെ നിയന്ത്രണത്തിൽ ഹൈപ്പോതലാമസ് ഏർപ്പെടുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്നുള്ള ഹോർമോണുകളുടെ സ്രവത്തെ നിയന്ത്രിക്കുന്നതു കൂടാതെ, വ്യക്തിയുടെ പ്രചോദനത്തിലും മറ്റ് പല പെരുമാറ്റങ്ങളിലും ഹൈപ്പോതലാമസ് ഒരു പങ്ക് വഹിക്കുന്നു.[11]

സെറിബ്രം

തിരുത്തുക

മനുഷ്യ മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ദൃശ്യഭാഗമാണ് സെറിബ്രം. സെറിബ്രം, കോർട്ടക്സ്, ബേസൽ ഗാംഗ്ലിയ, അമിഗ്ഡാല, ഹിപ്പോകാമ്പസ് എന്നീ ഘടനകൾ സംയോജിച്ച് സെറിബ്രൽ അർദ്ധഗോളങ്ങൾ രൂപപ്പെടുന്നു. വികാരങ്ങൾ, ഓർമ്മ, ധാരണ, ചലന പ്രവർത്തനങ്ങൾ തുടങ്ങിയ മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളുടെ വലിയൊരു ഭാഗം ഈ അർദ്ധഗോളങ്ങൾ ഒരുമിച്ച് നിയന്ത്രിക്കുന്നു. ഇതിനുപുറമെ, സെറിബ്രൽ അർദ്ധഗോളങ്ങൾ തലച്ചോറിന്റെ വൈജ്ഞാനിക കഴിവുകളെ യും നിയന്ത്രിക്കുന്നു.[11] ഓരോ അർദ്ധഗോളത്തെയും ബന്ധിപ്പിക്കുന്നത് കോർപ്പസ് കലോസവും നിരവധി അധിക കമ്മീഷനുകളുമാണ്.[11]

സെറിബ്രൽ അർദ്ധഗോളങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് തലച്ചോറിന്റെ ഉപരിതലത്തെ മൂടുന്ന ഗ്രേ മാറ്റർ കൊണ്ട് നിർമ്മിച്ച കോർട്ടക്സ്. പ്രവർത്തനപരമായി, സെറിബ്രൽ കോർട്ടക്സ് ദൈനംദിന ജോലികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഏർപ്പെടുന്നു.[11]

ഹിപ്പോകാമ്പസ് ഓർമ്മകളുടെ സംഭരണത്തിൽ ഏർപ്പെടുന്നു, അമിഗ്ഡാല വികാരങ്ങളുടെ ധാരണയിലും ആശയവിനിമയത്തിലും ഒരു പങ്ക് വഹിക്കുന്നു, അതേസമയം സ്വമേധയാ ഉള്ള ചലനത്തിന്റെ ഏകോപനത്തിൽ ബേസൽ ഗാംഗ്ലിയ പ്രധാന പങ്ക് വഹിക്കുന്നു.[11]

രോഗങ്ങൾ

തിരുത്തുക

എൻസെഫലൈറ്റിസ്, പോളിയോമൈലിറ്റിസ് തുടങ്ങിയ അണുബാധകൾ, എഡിഎച്ച്ഡി, ഓട്ടിസം എന്നിവയുൾപ്പെടെയുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, അപസ്മാരം പോലുള്ള വൈകല്യങ്ങൾ, മൈഗ്രെയ്ൻ പോലുള്ള തലവേദനകൾ, അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അക്യൂട്ട് ഡിസെമിനേറ്റഡ് എൻസെഫോമൈലിറ്റസ് തുടങ്ങിയ രോഗങ്ങൾ, ക്രാബ്സ് രോഗം, ഹണ്ടിംഗ്ടൺസ് രോഗം തുടങ്ങിയ ജനിതക വൈകല്യങ്ങൾ, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്, അഡ്രിനോലെകോഡിസ്ട്രോഫി എന്നിവ ഉൾപ്പെടെ നിരവധി രോഗങ്ങൾ കേന്ദ്ര നാഡീ വ്യവസ്ഥയെ ബാധിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയിലെ അർബുദങ്ങൾ ഗുരുതരമായ രോഗത്തിനും മരണത്തിനും വരെ കാരണമാകും. ട്യൂമറുകളുടെ വലുപ്പം, വളർച്ചാ നിരക്ക്, സ്ഥാനം, മാരകത്വം എന്നിവയെ ആശ്രയിക്കുന്ന ലക്ഷണങ്ങളിൽ മോട്ടോർ നിയന്ത്രണത്തിലെ മാറ്റങ്ങൾ, കേൾവിക്കുറവ്, തലവേദന, വൈജ്ഞാനിക ശേഷിയിലെയും പ്രവർത്തനത്തിലെയും മാറ്റങ്ങൾ എന്നിവ ഉൾപ്പെടാം.

തലച്ചോറിന്റെ ന്യൂറോളജിക്കൽ ഇമേജിംഗ്, ഏതെങ്കിലും രോഗ നിർണ്ണയത്തിനല്ലാതെ പതിവ് സ്ക്രീനിംഗിന്റെ ഭാഗമായി ചെയ്യരുതെന്നു സ്പെഷ്യാലിറ്റി പ്രൊഫഷണൽ ഓർഗനൈസേഷനുകൾ ശുപാർശ ചെയ്യുന്നു.[19]

  1. Farlex Partner Medical Dictionary, Farlex 2012.
  2. Maton, Anthea; Jean Hopkins; Charles William McLaughlin; Susan Johnson; Maryanna Quon Warner; David LaHart; Jill D. Wright (1993). Human Biology and Health. Englewood Cliffs, New Jersey, US: Prentice Hall. pp. 132–144. ISBN 0-13-981176-1.
  3. Maton, Anthea; Jean Hopkins; Charles William McLaughlin; Susan Johnson; Maryanna Quon Warner; David LaHart; Jill D. Wright (1993). Human Biology and Health. Englewood Cliffs, New Jersey, US: Prentice Hall. pp. 132–144. ISBN 0-13-981176-1.
  4. Kettenmann, H.; Faissner, A.; Trotter, J. (1996). "Neuron-Glia Interactions in Homeostasis and Degeneration". Comprehensive Human Physiology. pp. 533–543. doi:10.1007/978-3-642-60946-6_27. ISBN 978-3-642-64619-5.
  5. Purves, Dale (2000). Neuroscience, Second Edition. Sunderland, MA: Sinauer Associates. ISBN 9780878937424. Archived from the original on 11 മാർച്ച് 2014.
  6. "Medical Subject Headings (MeSH): Optic Nerve". National Library of Medicine. Archived from the original on 2 October 2013. Retrieved 28 September 2013.
  7. Estomih Mtui, M.J. Turlough FitzGerald, Gregory Gruener (2012). Clinical neuroanatomy and neuroscience (6th ed.). Edinburgh: Saunders. p. 38. ISBN 978-0-7020-3738-2.{{cite book}}: CS1 maint: multiple names: authors list (link)
  8. 8.0 8.1 Gizurarson S (2012). "Anatomical and histologica\ ]=\ factors affecting intranasal drug and vaccine delivery". Current Drug Delivery. 9 (6): 566–582. doi:10.2174/156720112803529828. PMC 3480721. PMID 22788696.
  9. Services, Department of Health & Human. "Central nervous system birth defects" (in ഇംഗ്ലീഷ്). Retrieved 2024-06-11.
  10. Rakic, P (October 2009). "Evolution of the neocortex: a perspective from developmental biology". Nature Reviews. Neuroscience. 10 (10): 724–35. doi:10.1038/nrn2719. PMC 2913577. PMID 19763105.
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 11.12 11.13 11.14 11.15 11.16 11.17 11.18 11.19 Kandel ER, Schwartz JH (2012). Principles of neural science (5. ed.). Appleton & Lange: McGraw Hill. pp. 338–343. ISBN 978-0-07-139011-8.
  12. 12.0 12.1 12.2 Dalley, Arthur F.; Moore, Keith L; Agur, Anne M.R. (2010). Clinically oriented anatomy (6th ed., [International ed.]. ed.). Philadelphia [etc.]: Lippincott Williams & Wilkins, Wolters Kluwer. pp. 48–55, 464, 700, 822, 824, 1075. ISBN 978-1-60547-652-0.
  13. Miller AD, Zachary JF (10 May 2020). "Nervous System". Pathologic Basis of Veterinary Disease. pp. 805–907.e1. doi:10.1016/B978-0-323-35775-3.00014-X. ISBN 9780323357753. PMC 7158194.
  14. 14.0 14.1 Estomih Mtui, M.J. Turlough FitzGerald, Gregory Gruener (2012). Clinical neuroanatomy and neuroscience (6th ed.). Edinburgh: Saunders. p. 38. ISBN 978-0-7020-3738-2.{{cite book}}: CS1 maint: multiple names: authors list (link)
  15. Purves, Dale (2000). Neuroscience, Second Edition. Sunderland, MA: Sinauer Associates. ISBN 9780878937424. Archived from the original on 11 മാർച്ച് 2014.
  16. Gizurarson S (2012). "Anatomical and histologica\ ]=\ factors affecting intranasal drug and vaccine delivery". Current Drug Delivery. 9 (6): 566–582. doi:10.2174/156720112803529828. PMC 3480721. PMID 22788696.
  17. "Anatomy, Central Nervous System". StatPearls. January 2020. PMID 31194336. Retrieved 13 May 2020. {{cite journal}}: Cite journal requires |journal= (help)
  18. "The brain and spinal cord – Canadian Cancer Society". www.cancer.ca (in ഇംഗ്ലീഷ്). Retrieved 2019-03-19.
  19. American College of Radiology; American Society of Neuroradiology (2010). "ACR-ASNR practice guideline for the performance of computed tomography (CT) of the brain". Agency for Healthcare Research and Quality. Reston, VA, US: American College of Radiology. Archived from the original on 15 September 2012. Retrieved 9 September 2012.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേന്ദ്രനാഡീവ്യവസ്ഥ&oldid=4090144" എന്ന താളിൽനിന്ന് ശേഖരിച്ചത്