ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ആദ്യത്തെ വനിതാ ഡഫേദാറാണ് കെ. സിജി. ആലപ്പുഴ കളക്ടറേറ്റിൽ സീനിയർ ഓഫീസ് അറ്റൻഡറായി സേവനമനുഷ്ഠിച്ചു വരികെയാണ് സിജി ഡഫേദാറായി നിയമിതയാകുന്നത്. സർവീസിൽ നിന്നും വിരമിക്കാൻ ആറ് മാസമുള്ളപ്പോഴാണ് ഡഫേദാറായി നിയമനം ലഭിക്കുന്നത്. പവർ ലിഫ്റ്റിങ്ങിൽ മുൻ രാജ്യാന്തര താരം കൂടിയായ സിജിയ്ക്ക്, ജി.വി. രാജ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1][2]

കെ. സിജി
ജനനം
തൊഴിൽഡഫേദാർ
അറിയപ്പെടുന്നത്ഡഫേദാർ
ജീവിതപങ്കാളി(കൾ)വി. ജോസഫ്
കുട്ടികൾവർണ ജോസഫ്, വിസ്മയ ടി അറയ്ക്കൽ

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചെത്തി എന്ന ഗ്രാമത്തിൽ അറയ്ക്കൽ വീട്ടിലെ സിജി, ഭാരോദ്വഹനത്തിൽ 1996, 1997, 1998 വർഷങ്ങളിൽ ദേശീയ- സംസ്ഥാന മത്സരങ്ങളിലും ദക്ഷിണ കൊറിയയിൽ നടന്ന 1995ലെ ഏഷ്യൻ മത്സരത്തിലും സ്വർണമെഡൽ നേടുകയുണ്ടായി. 2000ൽ കായികതാരത്തിനുള്ള ജി.വി. രാജ പുരസ്കാരം ലഭിച്ചു. കലക്ടറേറ്റിലെ ഓഫീസ് അറ്റൻഡറായി 2005 സെപ്തംബർ ഏഴിനാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. സ്പോർട്സ് ക്വാട്ടയിലായിരുന്നു നിയമനം. മുൻ ഡാഫേദാർ എം. അഫ്സലിന് റവന്യൂ ഡിപ്പാർട്ട്മെന്റിൽ ക്ളാർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് സിജിയ്ക്ക് ചരിത്രമായ ഈ നിയമനം ലഭിക്കാൻ വഴിയൊരുങ്ങിയത്. സിജിയുടെ അപേക്ഷപ്രകാരമാണ് കലക്ടർ അലക്സ് വർഗീസ് സിജിയെ നിയമിച്ചത്. സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ സ്ഥാനം ഒഴിയുന്ന ഡാഫേദാർ എം. അഫ്സൽ സിജിയെ ഡാഫേദറിന്റെ സ്ഥാനചിഹ്നം അണിയിച്ചു. അറയ്ക്കൽ വീട്ടിൽ വി. ജോസഫ് അറയ്ക്കലാണ് സിജിയുടെ ഭർത്താവ്. വർണ ജോസഫ്, വിസ്മയ ടി അറയ്ക്കൽ എന്നിവർ മക്കളാണ്.[3][4]

  1. "Meet K Siji - Kerala's first female dafadar" (in ഇംഗ്ലീഷ്). Mathrubhumi. 2024-11-12. Archived from the original on 2024-12-03. Retrieved 2024-12-03.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Powerlifting champion becomes first woman dafadar" (in ഇംഗ്ലീഷ്). Keralakaumudi. 2024-11-12. Archived from the original on 2024-12-03. Retrieved 2024-12-03.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Meet K Siji - Kerala's first female dafadar". Deshabhimani. 2024-11-12. Archived from the original on 2024-11-12. Retrieved 2024-12-04.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "സംസ്ഥാനത്ത് ആദ്യമായി വനിതാ ഡാഫേദാർ: ചരിത്രമായി സിജിയുടെ നിയമനം". Malayala Manoram. 2024-11-12. Archived from the original on 2024-12-04. Retrieved 2024-12-04.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെ._സിജി&oldid=4142779" എന്ന താളിൽനിന്ന് ശേഖരിച്ചത്