ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ-പാകിസ്താൻ കുതിരപ്പടയുടെ സർജന്റ് എന്ന റാങ്കിനു തുല്യമായ റാങ്കാണ് ഡഫേദാർ. ഒരു ബ്രിട്ടീഷ് സർജന്റിനെപ്പോലെ, ഒരു ഡഫേദാർ മൂന്ന് ഔദ്യോഗിക ചിഹ്നങ്ങൾ ധരിക്കുന്നു.

ഇന്ത്യൻ ഗവണ്മെന്റ് സർവീസിൽ, ജില്ലാ കളക്ടർ ഓഫീസുകളിൽ ഓഫീസ് അസിസ്റ്റന്റ് റാങ്കിലുള്ള തസ്തികയാണ് ഡഫേദാർ. കളക്ടറുടെ പേഴ്സണൽ അസിസ്റ്റന്റായാണ് ഡഫേദാർമാർ പ്രവർത്തിക്കേണ്ടത്.[1]

തൊഴിൽ സവിശേഷത

തിരുത്തുക

കളക്ടർ എത്തുന്നതിനും മുൻപേ രാവിലെ ഓഫീസിൽ എത്തുക, ചേംബറിൽ കളക്ടർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, സന്ദർശകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അവരെ യഥാവിധം കളക്ടറുടെ ചേംബറിലേക്ക് കടത്തി വിടുക, ഓഫീസ് നിർവഹണ സമയങ്ങളിൽ എപ്പോഴും കളക്ടർക്കൊപ്പം തന്നെ ഉണ്ടായിരിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. കളക്ടർ ഓഫീസ് വിടുന്നതു വരെയാണ് ജോലി സമയം. [2][3] പൊതുവെ, സ്ത്രീകൾ അപേക്ഷിക്കുന്ന ഒരു തസ്തികയല്ല ഡഫേദാറുടേത്. ഈയിടെ, 2024 നവംബറിൽ, കേരള ഗവണ്മെന്റ് സർവീസ് ചരിത്രത്തിൽ സ്ഥാനം പിടിച്ചു കൊണ്ട് ഒരു വനിത, കെ. സിജി ഈ ജോലിയിൽ പ്രവേശിക്കുകയുണ്ടായി.

ഔദ്യോഗിക വേഷം

തിരുത്തുക

മേൽവസ്ത്രത്തിനു കുറുകെയും ഇടുപ്പിലും ചുവപ്പ് തുണിയിൽ ഗോൾഡൻ ബോർഡർ ഇട്ട പട്ട ചുറ്റിയ, മുഴുനീളെ വെള്ളവസ്ത്രമാണ് ഔദ്യോഗിക വേഷം. മേൽപട്ടയിൽ സർക്കാരിന്റെ മുദ്ര ചിഹ്നവും വെള്ളതലപ്പാവും ധരിക്കണം.[2]

  1. "സംസ്ഥാനത്ത് ആദ്യമായി വനിതാ ഡാഫേദാർ: ചരിത്രമായി സിജിയുടെ നിയമനം". Malayala Manoram. 2024-11-12. Archived from the original on 2024-12-04. Retrieved 2024-12-04.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "കേരളത്തിലെ ആദ്യത്തെ വനിത ഡാഫേദാർ". Vanitha. 2024-11-13. Archived from the original on 2024-12-04. Retrieved 2024-12-04.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "പവർ ലിഫ്ടിംഗ് ചാമ്പ്യൻ ആദ്യ വനിത ഡഫേദാർ". Keralakaumudi. 2024-11-12. Archived from the original on 2024-12-04. Retrieved 2024-12-04.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡഫേദാർ&oldid=4143361" എന്ന താളിൽനിന്ന് ശേഖരിച്ചത്