ജി.വി. രാജ പുരസ്കാരം
കേരളത്തിൽ നിന്നുള്ള കായിക താരങ്ങൾക്കു വേണ്ടി കേരള സർക്കാർ 2018ൽ ഏർപ്പെടുത്തിയ പുരസ്കാരമാണ് ജി.വി. രാജ പുരസ്കാരം.[1][2] കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ വഴി നല്കുന്ന ഈ പുരസ്കാരം സംസ്ഥാനത്തെ ഏറ്റവും വലിയ കായിക ബഹുമതിയാണ്. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥാപക പ്രസിഡന്റായിരുന്ന ലെഫ്. കേണൽ ഗോദവർമ്മ രാജയുടെ സ്മാരകാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ദേശീയ- അന്തർദേശീയ തലങ്ങളിൽ മികവുകൾ കരസ്ഥമാക്കിയ കളിക്കാർക്കുള്ള ഈ പുരസ്കാരം മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്.[3][4] ഓരോ വർഷവും മികച്ച പുരുഷ താരത്തിനും വനിതാ താരത്തിനും മികച്ച കൊച്ചിനും പുറമെ, മികച്ച സ്പോർട് റിപ്പോർട്ടർക്കും ഈ അവാർഡ് നല്കപ്പെടുന്നു.[5][6]
അവലംബം
തിരുത്തുക- ↑ "Kerala announces sports awards, Muhammad Anas wins GV Raja award" (in ഇംഗ്ലീഷ്). Asian News International(ANI). 2020-01-16. Archived from the original on 2021-11-29. Retrieved 2024-12-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Kerala honours Sreejesh with Lt Col GV Raja Award" (in ഇംഗ്ലീഷ്). sport Star(The hindu). 2017-11-15.
- ↑ "കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി.വി രാജ പുരസ്കാരം". PRD,Kerala Gov. 2021-02-19.
- ↑ "ജി.വി. രാജ അവാർഡ് വിതരണം". PRD,Kerala Gov. 2023-03-18.
- ↑ "ജോബി ജോർജിന് ജി വി രാജ പുരസ്കാരം; അവാർഡ് ഏഷ്യൻ ഗെയിംസ് റിപ്പോർട്ടിംഗിന്". Asianet. 2020-01-16. Archived from the original on 2020-11-27. Retrieved 2024-12-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "G V Raja Awards for 2017 for Jinson Johnson and Neena V" (in ഇംഗ്ലീഷ്). New Indian Express. 2019-02-28.