കെ. ബാലകൃഷ്ണ മേനോൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ. ബാലകൃഷ്ണ മേനോൻ[1] (ജീവിതകാലം: 15 മാർച്ച് 1899 - 16 മേയ് 1988). വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് പി.എസ്.പി.യുടെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ നിയമസഭയിൽ അംഗമാകുന്നതിന് മുൻപ് 1949-53 വരെ തിരു-കൊച്ചി നിയമസഭയിലും 1945-48 വരെ കൊച്ചി നിയമസഭയിലും ബാലകൃഷ്ണമേനോൻ അംഗമായിട്ടുണ്ട്. കൊച്ചി നിയമസഭയിൽ പറമ്പി ലോനപ്പൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് (1946), ടി.കെ. നായർ മന്ത്രിസഭയിൽ ഭക്ഷ്യം, വിദ്യാഭ്യാസം (1947-48) എന്നീ വകുപ്പുകളുടേയും മന്ത്രിയായിരുന്നു അദ്ദേഹം.
കെ. ബാലകൃഷ്ണ മേനോൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | കെ. കൊച്ചുകുട്ടൻ |
പിൻഗാമി | എൻ.കെ. ശേഷൻ |
മണ്ഡലം | വടക്കാഞ്ചേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 15, 1899 |
മരണം | 16 മേയ് 1988 | (പ്രായം 89)
രാഷ്ട്രീയ കക്ഷി | പി.എസ്.പി. |
As of ഒക്ടോബർ 29, 2020 ഉറവിടം: നിയമസഭ |
വഹിച്ച പദവികൾ
തിരുത്തുക- കൊച്ചി നിയമസഭാംഗം - (1945-48)
- തിരു-കൊച്ചി നിയമസഭാംഗം - (1949-53)
- കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ
- എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ - 1962-63
- തിരുക്കൊച്ചി നിയമസഭയിൽ പി.എസ്.പി. പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ.
- പി.എസ്.പി. തൃശ്ശൂർ ജില്ലാക്കമ്മിറ്റി സെക്രട്ടറി
- പാർട്ടി പീപ്പിൾ കോൺഗ്രസിന്റെ സ്ഥാപകൻ
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-10-30.