കെ. കൊച്ചുകുട്ടൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ഒന്നും രണ്ടും കേരളനിയമസഭകളിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു കെ. കൊച്ചുകുട്ടൻ (28 ജൂൺ 1910 - 22 ഫെബ്രുവരി 1987). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1945 മുതൽ 1949 വരെ കൊച്ചി നിയമസഭയിലും 1949-53, 1954-56 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. കൊച്ചി, തിരുക്കൊച്ചി നിയമസഭകളുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഇദ്ദേഹം 1952-53, 1955-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.

കെ. കൊച്ചുകുട്ടൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎൻ.കെ. ശേഷൻ
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1910-06-28)ജൂൺ 28, 1910
മരണംഫെബ്രുവരി 22, 1987(1987-02-22) (പ്രായം 76)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിവള്ളിയമ്മാൾ
As of സെപ്റ്റംബർ 29, 2011
ഉറവിടം: നിയമസഭ

കേരളത്തിൽ ഹരിജനങ്ങളിൽനിന്ന് ആദ്യമായി എസ്. എസ്.എൽ.സി. പാസായത് കൊച്ചുകുട്ടനാണ്[2]. 1910 ജൂൺ 28ന് കൊച്ചിയിലെ കീച്ചേരി എന്ന ഗ്രാമത്തിൽ ജനിച്ച കൊച്ചുകുട്ടൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം വൈക്കം തോട്ടംകര പ്രൈമറി സ്കൂളിലും പിന്നീട് വൈക്കത്തേയും മുളന്തുരുത്തിയിലേയും ഹൈസ്കൂളിലുമായിരുന്നു. കൊച്ചുകുട്ടനൊപ്പം 1931-ൽ ആദ്യമായി എസ്.എസ്.എൽ.സി. പാസായ വരുടെ കൂട്ടത്തിൽ ദാക്ഷായണി വേലായുധനും ഉൾപ്പെടും. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് കൊച്ചുകുട്ടൻ ഇന്റർമീഡിയറ്റും ബിരുദവും പഠിച്ചത്. കല്ലേറ്റിൻകര വല്ലക്കുന്നത്ത് തൂയത്ത് കുഞ്ഞിരാമന്റെ മകളും അധ്യാപികയുമായിരുന്ന വള്ളിയമ്മാൾ ആണ് ഭാര്യ.

  1. http://niyamasabha.org/codes/members/m293.htm
  2. sajuchelangad@gmail.com, സാജു ചേലങ്ങാട് |. "കെ. കൊച്ചുകുട്ടൻ എന്ന വലിയ വിജയം" (in ഇംഗ്ലീഷ്). Archived from the original on 2021-09-23. Retrieved 2020-11-30.
"https://ml.wikipedia.org/w/index.php?title=കെ._കൊച്ചുകുട്ടൻ&oldid=3803222" എന്ന താളിൽനിന്ന് ശേഖരിച്ചത്