ഗവൺമെന്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്. & എച്ച്.എസ്.എസ്. കൊല്ലം

കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം
(ഗവ. മോ‍ഡൽ ബോയ്സ് വി.എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മോ‍ഡൽ ബോയ്സ് വി.എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം.[1]കൊല്ലം വിദ്യാഭ്യാസജില്ലയിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഗവ. മോ‍ഡൽ ബോയ്സ് വി.എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
വിലാസം
,
നിർദ്ദേശാങ്കം8°53′41.74″N 76°34′40.4″E / 8.8949278°N 76.577889°E / 8.8949278; 76.577889
വിവരങ്ങൾ
Typeഹയർസെക്കന്ററി സ്ക്കൂൾ
ആരംഭം1834
Localeതേവള്ളി
Number of students226
വിദ്യാഭ്യാസ സമ്പ്രദായംകേരള സർക്കാർ വിദ്യാഭ്യാസവകുപ്പ്
Classes offeredക്ലാസ് 5 മുതൽ 12 വരം

ചരിത്രം തിരുത്തുക

സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് 1834ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [2]1917 വരെ ഈ സ്കൂൾ, ആൺകുട്ടികൾക്കു മാത്രമോയുള്ള ഒരു ഹൈസ്കൂളായിരുന്നു. 1990-ൽ വി എച്ച് എസ് ഇ വിഭാഗവ‌ും 1997 -ൽ ഹയർ സെക്കൻഡറി വിഭാഗവ‌ും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ തിരുത്തുക

പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കണ്ടറി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം എന്നിവയ്ക്ക് വെവ്വേറെ കെട്ടിടങ്ങളുണ്ട്.[3] വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്.

മുൻ അധ്യാപകർ തിരുത്തുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തിരുത്തുക

പാഠ്യേതര പ്രവർത്തനങ്ങൾ തിരുത്തുക

വിദ്യാരംഗം കലാ സാഹിത്യ വേദി, ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, കൺസ്യൂമർ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ് എന്നീ ക്ലബ്ബുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

അവലംബം തിരുത്തുക

  1. http://www.indiastudychannel.com/schools/58951-Model-Boys-Higher-Secondary-School-Kollam-Thevally-P-O.aspx
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-22. Retrieved 2017-09-17.
  3. http://dhsekerala.gov.in/schoolist.aspx?dcode=02
  4. 4.0 4.1 4.2 നാരായണപിള്ള, സി . (1941). ചങ്ങനാശേരി. ചങ്ങനാശേരി: ജി. രാമചന്ദ്രൻ. p. 28.

പുറം കണ്ണികൾ തിരുത്തുക