കെ. ദാമോദരൻ(ചിത്രകാരൻ)
കേരളീയനായ ചിത്രകാരനായിരുന്നു കെ. ദാമോദരൻ (25 ജനുവരി 1934 - 15 ജൂൺ 2020). സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി.[1]
കെ. ദാമോദരൻ | |
---|---|
ജനനം | കെ. ദാമോദരൻ ജനുവരി 25, 1934 തലശ്ശേരി |
മരണം | ജൂൺ 15, 2020 ഡൽഹി | (പ്രായം 86)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ |
അറിയപ്പെടുന്നത് | അമൂർത്ത കല |
ജീവിതരേഖ
തിരുത്തുകതലശ്ശേരി സ്വദേശിയായ ദാമോദരൻ ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് കലാവിദ്യാഭ്യാസത്തിനായി മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചേരുന്നത്. കെ..സി. എസ്. പണിക്കരുടെ കീഴിൽ ആയിരുന്നു പഠനമാരംഭിച്ചത്. ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി ടി.കെ. പത്മിനിയെ 1968ൽ വിവാഹം കഴിച്ചു. പദ്മിനി പക്ഷേ 1969–ൽ മരണപ്പെട്ടു. പദ്മിനിയുടെ മരണശേഷം ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു.
കലാ ജീവിതം
തിരുത്തുകകെ. ദാമോദരൻറെ കലാ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങൾ കാണാം: 1960-1966 : പ്രകൃതി, മനുഷ്യരൂപം, ഛായാചിത്രങ്ങൾ, സ്റ്റിൽ ലൈഫ് മുതലായവ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി. 1966-1974 : മനുഷ്യരൂപം, പക്ഷി-മൃഗങ്ങൾ മുതലായവയെ അടിസ്ഥാനമാക്കി ധാരാളം ഇമേജറികൾ ഉപയോഗിച്ചുള്ള രചനകൾ, 'നിയോപ്രിമിറ്റീവ്' കലയുടെ സ്വാധീനത്തിലുള്ള ഒരിനം ഇമേജറി. 1974-ന് ശേഷം: 'അമൂർത്ത കല'
കെ.സി.എസ് ശിഷ്യനായിരുന്നെങ്കിലും ചോഴമണ്ഡലത്തിന്റെ പ്രത്യയശാസ്ത്രത്തോട് ദാമോദരന് താത്പര്യമുണ്ടായിരുന്നില്ല. [2]കലാകാരൻമാർ കൂട്ടം കൂടി ജീവിക്കുന്നത് ആത്യന്തികമായ കിടമത്സരങ്ങളിൽ ചെന്ന് പതിക്കാൻ മാത്രമേ സഹായിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.[3] പദ്മിനിയുടെ മരണശേഷം ഡൽഹിയിൽ താമസം തുടങ്ങിയ അദ്ദേഹം രാജ്യത്തിനകത്തും പുറത്തും അനവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുകകേരള ലളിത കലാ അക്കാദമി അവാർഡ്, തമിഴ്നാട് സർക്കാർ അവാർഡ്, സാഹിത്യ കലാ പരിഷത്ത് അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ https://www.artprice.com/artist/268567/k-damodaran/biography
- ↑ അമൂർത്തതയിലേക്ക് ഒരു സ്മൃതിയാത്ര, ജോണി എം.എൽ, ചന്ദ്രിക ആഴ്ചപ്പതിപ്പ് ജൂൺ 2020
- ↑ സർഗ്ഗയാനം, എം.എൽ. ജോണി
- ↑ https://www.manoramaonline.com/news/latest-news/2020/06/15/artist-k-damodaran-passed-away.html