കെ.സി. എബ്രഹാം

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(കെ. ചാക്കോ എബ്രഹാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒന്നും രണ്ടും നിയമസഭകളിൽ അംഗമായിരുന്ന[1] ഒരു കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു കൊച്ചാക്കൻ ചാക്കോ എബ്രഹാം എന്ന കെ.സി. എബ്രഹാം‌(20 ജനുവരി 1899 - 14 മാർച്ച് 1986). പിതാവിന്റെ പേര്:കൊച്ചാക്കൻ ചാക്കോ, എലിസബത്തായിരുന്നു പത്നി.

കെ.സി. എബ്രഹാം
ആന്ധ്രാപ്രദേശിന്റെ ഗവർണ്ണർ
ഓഫീസിൽ
ഓഗസ്റ്റ് 15 1978 – ഓഗസ്റ്റ് 14 1983
മുൻഗാമിശാരദാ മുഖർജി
പിൻഗാമിഠാക്കൂർ രാം ലാൽ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎ.എസ്. പുരുഷോത്തമൻ
മണ്ഡലംഞാറയ്ക്കൽ
തിരുകൊച്ചി നിയമസഭാംഗം
ഓഫീസിൽ
1954–1956
മുൻഗാമിരാമകൃഷ്ണൻ
മണ്ഡലംഞാറയ്ക്കൽ
വ്യക്തിഗത വിവരങ്ങൾ
ജനനം
കൊച്ചാക്കൻ ചാക്കോ എബ്രഹാം

(1899-01-20)ജനുവരി 20, 1899
മരണം14 മാർച്ച് 1986(1986-03-14) (പ്രായം 87)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഎലിസബത്ത്
കുട്ടികൾ1
മാതാപിതാക്കൾ
  • കൊച്ചാക്കൻ ചാക്കോ (അച്ഛൻ)
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

അധ്യാപകൻ, ഗാന്ധിയൻ എന്നീ നിലകളിൽ പ്രശസ്തനായ ചാക്കോ 1978-83 കാലഘട്ടങ്ങളിൽ ആന്ധ്രാപ്രദേശിന്റെ പതിനൊന്നാമത് ഗവർണ്ണറായും[2] സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഞാറക്കൽ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായാണ് ചാക്കോ ഒന്നും രണ്ടും നിയമസഭയിലേക്കെത്തിയത്. 1954-56 കാലഘട്ടത്തിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലുമംഗമായിരുന്നു. [3]കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം(1967), കെ.പി.സി.സി. പ്രസിഡന്റ്(1964) എന്നി നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

  1. http://www.niyamasabha.org/codes/members/m011.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-23. Retrieved 2011-08-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-18. Retrieved 2020-12-15.
"https://ml.wikipedia.org/w/index.php?title=കെ.സി._എബ്രഹാം&oldid=3828623" എന്ന താളിൽനിന്ന് ശേഖരിച്ചത്