കെ.എം. ഫിലിപ്പ്
കേരളത്തിൽ നിന്നുള്ള വ്യവസായിയാണ് കെ.എം. ഫിലിപ്പ്. വ്യവസായരംഗത്തു നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്‌ട്രം 2001ൽ അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. [1]
ജീവിത രേഖ
തിരുത്തുകമലയാള മനോരമ പത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിള – സാറാ ദമ്പതികളുടെ ആറാമത്തെ പുത്രനായി 1912 മേയ് രണ്ടിനു കോട്ടയത്താണ് കെ.എം. ഫിലിപ്പിന്റെ ജനനം. 2017 ജനുവരി 11ന് തന്റെ 104-മത്തെ വയസിൽ അന്തരിച്ചു. കോട്ടയം എംഡി സെമിനാരി സ്‌കൂളിലും സിഎംഎസ് കോളജിലും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോള കോളജിൽ മദ്രാസ് ലയോള കോളജിൽ നിന്ന് 1934 ൽ ധനതത്വശാസ്‌ത്രത്തിൽ ബിഎ (ഓണേഴ്‌സ്) പാസായി
സ്ഥാനങ്ങൾ
തിരുത്തുക- ആഗോള വൈഎംസിഎ പ്രസ്‌ഥാനത്തിന്റെ ഏഷ്യയിൽനിന്നുള്ള ആദ്യ സാരഥി - 1974
- മുംബൈ വൈഎംസിഎയുടെ പ്രസിഡന്റ്
- മലയാള മനോരമയുടെ ഡയറക്‌ടർ
- ഇന്ത്യൻ വൈഎംസിഎ ദേശീയ കൗൺസിൽ പ്രസിഡന്റ്
- ജനീവ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ കീഴിലുള്ള ഇഡിസിഎസ് (ലോക വികസന ബാങ്ക്) ഡയറക്റ്റർ
- റബർ ഇൻഡസ്‌ട്രീസ് അസോസിയേഷന്റെ സ്‌ഥാപകാംഗവും ദീർഘകാലം പ്രസിഡന്റുമായിരുന്നു.
- ‘റബർ ഇന്ത്യ’ മാസികയുടെ സ്‌ഥാപക എഡിറ്റർ
കുടുംബം
തിരുത്തുകഭാര്യ - ചിന്നമ്മ. മക്കൾ - മാമ്മൻ ഫിലിപ്പ്, ഡോ. പീറ്റർ ഫിലിപ്പ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-11. Retrieved 2017-01-11.