മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്നു ഡോ.കെ.എം. തരകൻ (1930 ഒക്ടോബർ 6 - 2003 ജൂലൈ 15). 1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[1]

ഡോ.കെ.എം. തരകൻ
Occupationസാഹിത്യനിരൂപകൻ, നോവലിസ്റ്റ്, പത്രാധിപർ, അദ്ധ്യാപകൻ, പ്രഭാഷകൻ
Nationality ഇന്ത്യ

 Literature portal

ജീവിതരേഖ തിരുത്തുക

മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെയും മറിയാമ്മ തരകന്റെയും മകനായി 1930-ൽ പുത്തൻകാവിൽ ജനിച്ചു. 1946-ൽ ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നും ഇ.എസ്.എസ്.എൽ.സി പരീക്ഷ പാസായി. 1952-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി. 1952 മുതൽ 1959 വരെ എറണാകുളം സെന്റ്.ആൽബർട്ട് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനായും 1959 മുതൽ 1979 വരെ കോതമംഗലം മാർ അത്താനേഷ്യസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായി പ്രവർത്തിച്ചിരുന്നു. ഇതിനിടെ 1971-ൽ അമേരിക്കയിലെ പിറ്റ്സ്‌ബർഗ് തിയോളജിക്കൽ കോളേജിൽ വേദശാസ്ത്രം, സംസ്കാരം എന്നിവയിൽ ഉപരിപഠനം നടത്തി.

1979 മുതൽ 1988 വരെ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെയും ഭാഷാപോഷിണിയുടെയും പത്രാധിപരായിരുന്നു. 1991-ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായി. 2003 ജൂലൈ 15-ന് 73-ആം വയസ്സിൽ തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[2]

കൃതികൾ തിരുത്തുക

മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനേകം കൃതികൾ കെ.എം. തരകൻ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ ചില കൃതികൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും മറ്റു ചിലവ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

ഉപന്യാസ-നിരൂപണ കൃതികൾ തിരുത്തുക

 • പാശ്ചാത്യ സാഹിത്യതത്വശാസ്ത്രം
 • മലയാള നോവൽ സാഹിത്യ ചരിത്രം
 • ആധുനിക നോവൽ ദർശനം
 • അനശ്വരനായ ഉറൂബ്
 • ആധുനിക സാഹിത്യദർശനം
 • അന്വേഷണ പഥങ്ങൾ
 • ഉത്തരാധുനികതയും മറ്റും
 • മഗ്ദലനമറിയം ഒരു മുക്തിഗാഥ
 • നോബൽ സമ്മാനർഹർ
 • എ ബ്രീഫ് സർവ്വേ ഓഫ് മലയാളം
 • പോയറ്റിക് ആക്ട്

നോവലുകൾ തിരുത്തുക

 • അവളാണു ഭാര്യ
 • നിനക്കായ് മാത്രം
 • ഓർമ്മകളുടെ രാത്രി
 • ആത്മാവിൽ സുഗന്ധം
 • എന്നിൽ അലിയുന്ന ദുഃഖം

പുരസ്കാരങ്ങൾ തിരുത്തുക

 • കേരള സാഹിത്യ അക്കാദമി അവാർഡ് (1975) - പാശ്ചാത്യ സാഹിത്യ തത്ത്വശാസ്ത്രം
 • പുത്തേഴൻ അവാർഡ് (1988) - അനശ്വരനായ ഉറൂബ്
 • എസ്.പി.സി.എസ് അവാർഡ്
 • അക്ഷര അവാർഡ്
 • ധിഷണ അവാർഡ്
 • കൊടുപ്പുന്ന സ്മാരക പുരസ്കാരം

അവലംബം തിരുത്തുക

 1. "കെ.എം. തരകൻ, പുഴ.കോം വെബ്‌സൈറ്റ്". മൂലതാളിൽ നിന്നും 2012-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-26.
 2. കെ.എം. തരകൻ അന്തരിച്ചു, വൺ ഇന്ത്യാ-മലയാളം
"https://ml.wikipedia.org/w/index.php?title=കെ.എം._തരകൻ&oldid=3628990" എന്ന താളിൽനിന്ന് ശേഖരിച്ചത്