കെവിൻ കാർട്ടർ
1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിൻ കാർട്ടർ (സെപ്റ്റംബർ 13, 1960 - ജൂലൈ 27, 1994). തെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം നൽകി കാർട്ടർ ലോകത്തെ നടുക്കി. തനിക്കു രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ മൂലം വിഷാദരോഗത്തിനടിമപ്പെട്ട കെവിൻ തന്റെ 33 ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്തു.[1]
കെവിൻ കാർട്ടർ | |
---|---|
ജനനം | |
മരണം | ജൂലൈ 27, 1994 | (പ്രായം 33)
തൊഴിൽ | പത്രപ്രവർത്തകൻ |
പുരസ്കാരങ്ങൾ | പുലിറ്റ്സർ പുരസ്കാരം |
പുലിറ്റ്സർ പ്രൈസ് നേടിയ ചിത്രം
തിരുത്തുക1993 ൽ തെക്കൻ സുഡാനിലെ അയോഡ് എന്ന സ്ഥലത്ത് ഭക്ഷണം തേടിവരുന്ന എല്ലും തോലുമായ ഒരു കൊച്ചു പെൺകുട്ടി മുന്നോട്ടു നീങ്ങാനാവാതെ മുട്ടുമടക്കി വീഴുന്നതും ഒപ്പം ഒരു കഴുകൻ പറന്നുവന്ന് കുട്ടിയുടെ അധികം അകലയെല്ലാതെ വന്നു നിൽക്കുന്നതുമായ ഒരു ചിത്രം കാർട്ടർ പകർത്തി. ഈ ചിത്രം ശരിയായി പകർത്താൻ ഏകദേശം ഇരുപത് മിനുട്ട് തനിക്ക് കാത്തുനിൽക്കേണ്ടി വന്നു എന്ന് കാർട്ടർ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം കാർട്ടർ വിൽക്കുകയും 1993 മാർച്ച് 26-ന് ന്യുയോർക്ക് ടൈംസ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ കുട്ടി രക്ഷപ്പെട്ടോ എന്നന്വേഷിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസിന് അന്നേ ദിവസം നൂറുകണക്കിന് ഫോൺകോളുകൺ വരികയും ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ, പത്രം വായനക്കാരെ ഇങ്ങനെ അറിക്കുകയും ചെയ്തു: "കഴുകനിൽ നിന്ന് രക്ഷപ്പെടാനുള്ള ശേഷി ആ കുട്ടിക്കുണ്ടായിരുന്നു. പക്ഷേ ആ കുട്ടിക്ക് ഒടുവിൽ എന്തു സംഭവിച്ചു എന്നുള്ളത് അജ്ഞാതമാണ്".[2]
1994 ൽ ന്യൂയോർക്ക് ടൈംസിന്റെ പിക്‌ചർ എഡിറ്റർ, കെവിൻ കാർട്ടറെ വിളിച്ച് ചിത്രത്തിന് ഫോട്ടോ ഫീച്ചറിനുള്ള പുലിറ്റ്സർ പ്രൈസ് നേടിയ വിവരം അറിയിച്ചു.
മരണം
തിരുത്തുകതാൻ ചിത്രത്തിൽ പകർത്തിയ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അജ്ഞാതമായത് കാർട്ടറെ തളർത്തി.[3] വിഷാദരോഗത്തിനടിമയായ അദ്ദേഹം 1994 ജൂലൈ 27 ന് തന്റെ മുപ്പത്തിമുന്നാം വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.[4]
അവലംബം
തിരുത്തുക- ↑ "ഒരൊറ്റ ഫ്ലാഷിൽ വെന്തു മരിച്ചവൻ". മാതൃഭൂമി ഓൺലൈൻ. 2014-08-24. Archived from the original on 2014-08-24. Retrieved 2014-08-24.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ലോകത്തെ കരയിപ്പിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും". മാതൃഭൂമി ബുക്സ്. Archived from the original on 2014-08-24. Retrieved 2013-07-29.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഫോട്ടോഗ്രാഫർ ഹണ്ടഡ് ബൈ ഹൊറർ ഓൺ ഹിസ് വർക്ക്". ഫ്ലാറ്റ് റോക്ക്. Archived from the original on 2014-08-24. Retrieved 2014-08-24.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Kevin Carter, a Pulitzer Winner For Sudan Photo, Is Dead at 33