കെരിൻസി പർവ്വതം ഇന്തോനേഷ്യയിലെ സുമാത്രാ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ്. ഈ അഗ്നിപർവ്വതത്തെ വലയം ചെയ്ത് സുമാത്രൻ കടുവകൾ, സുമാത്രൻ കാണ്ടാമൃഗം ഇത്യാദി വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസകേന്ദ്രമായ ഇടതൂർന്ന വനങ്ങളുള്ള കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.

കെരിൻസി പർവ്വതം
Gunung Kerinci
ڬونوڠ كرينچي
Kerinci as seen from Kayu Aro
ഉയരം കൂടിയ പർവതം
Elevation3,805 മീ (12,484 അടി)
Prominence3,805 മീ (12,484 അടി) 
Ranked 33rd
Isolation1,904.03 കി.മീ (6,246,800 അടി) Edit this on Wikidata
ListingIsland high point
Ultra
Ribu
Coordinates1°41′48″S 101°15′56″E / 1.69667°S 101.26556°E / -1.69667; 101.26556
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കെരിൻസി പർവ്വതം is located in Sumatra
കെരിൻസി പർവ്വതം
കെരിൻസി പർവ്വതം
കെരിൻസി പർവ്വതം is located in Indonesia
കെരിൻസി പർവ്വതം
കെരിൻസി പർവ്വതം
കെരിൻസി പർവ്വതം (Indonesia)
Parent rangeBarisan Mountains
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Volcanic arc/beltPacific Ring of Fire
Last eruption29 September 2018[1]
Climbing
First ascentDecember 1877 by Arend Ludolf van Hasselt and Daniël David Veth

ഭൂമിശാസ്ത്രം

തിരുത്തുക

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,805 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കെരിൻസി പർവ്വതം ഇന്തോനേഷ്യയിലെ ഏറ്റവും വലിയ അഗ്നിപർവ്വതമെന്നതുപോലെതന്നെ ഏഷ്യയുടെ ഭാഗമായ ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയർന്ന അഗ്നിപർവ്വതവുമാണ്. ജാമ്പി പ്രവിശ്യയിലെ കെറിൻസി റീജൻസിയുടെയും പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ സൗത്ത് സോളോക് റീജൻസിയുടെയും അതിർത്തിയിലായി, ദ്വീപിന്റെ പടിഞ്ഞാറൻ മധ്യഭാഗത്ത് പടിഞ്ഞാറൻ തീരത്തിന് സമീപത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. പഡാംഗിന് 130 കിലോമീറ്റർ (81 മൈൽ) തെക്കായിട്ടാണ് ഇതിന്റെ സ്ഥാനം. ദ്വീപിന്റെ ഏറ്റവും വടക്കുപടിഞ്ഞാറുള്ള ആക്കെ പ്രവിശ്യയിൽനിന്നു തുടങ്ങി ഏറ്റവും തെക്ക് കിഴക്കേ ദിശയിലേയ്ക്ക് (ലാമ്പൂങ്ങ് പ്രവിശ്യയിൽ) വ്യാപിച്ചു കിടക്കുന്ന അഗ്നിപർവ്വത ശൃഖലയായ ബാരിസാൻ പർവതനിരകളുടെ ഭാഗമാണ് ഇത്. കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനത്തിന്റെ ഭൂപ്രകൃതിയുടെ ഏറ്റവും പ്രമുഖമായ സവിശേഷതയായ ഈ പർവ്വതം ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽനിന്ന് 2,400 മുതൽ 3,300 മീറ്റർ വരെ ഉയരത്തിലേയ്ക്കു പോകുന്ന പൈൻ വനങ്ങളാൽ ആവൃതമായ മലഞ്ചെരുവുകളുള്ളതും അടിവാരത്തിൽനിന്ന് 13 കിലോമീറ്റർ (8 മൈൽ) വീതിയിലും 25 കിലോമീറ്റർ (16 മൈൽ) നീളത്തിലും ഒരു കോണാകൃതിയിൽ വടക്ക്-തെക്കു ദിശകളിലായി വ്യാപിച്ചുകിടക്കുന്നതുമാണ്. ഇതിന്റെ ഉച്ചകോടിയിൽ 600 മീറ്റർ (1,969 അടി) വിസ്താരമുള്ള ഒരു ഗർത്തമുണ്ട്. ഗർത്തത്തിന്റ തട്ടിൽ വടക്കുകിഴക്കുവശത്തായി ഭാഗികമായി നിറഞ്ഞുകിടക്കുന്ന ഒരു ചെറിയ അഗ്നിപർവ്വത തടാകവുമുണ്ട്.

അഗ്നിപർവ്വത പ്രവർത്തനങ്ങൾ

തിരുത്തുക
 
View into the Kerinci crater.

മാഗ്മ, ലാവ, ഉരുകിയ പാറകൾ എന്നിവയടങ്ങിയ വാർഷിക ഫെയ്റ്റിക് വിസ്‌ഫോടനങ്ങളുള്ള ഇത് ഇന്തോനേഷ്യയിലെ മറ്റുള്ള അഗ്നിപർവ്വതങ്ങളെക്കാൾ കൂടുതൽ സജീവമാണ്. 2004 ൽ കെറിൻസി പൊട്ടിത്തെറിക്കുകയും, സൾഫറടങ്ങിയ ധൂമപടലങ്ങൾ വമിപ്പിക്കുകയും ഇത് ഉച്ചകോടിയിൽനിന്ന്  ഏകദേശം 1000 മീറ്ററിൽ (3,281 അടി) ഉയരത്തിലെത്തുകയും ചെയ്തിരുന്നു. 2009-ൽ കെരിൻസിയിൽ വീണ്ടും സ്ഫോടനമുണ്ടായി. 2013 ജൂൺ 2 ന് വീണ്ടുമുണ്ടായ സ്ഫോടത്തിൽ 600 മീറ്റർ (1,969 അടി) ഉയരത്തിൽ കറുത്ത പുക വമിപ്പിച്ചു.[2] ഈ പ്രദേശത്തു കൃഷിഭൂമി നിലനിൽക്കുന്നതോടൊപ്പം തെക്കൻ ചരിവുകളിൽ തേയിലത്തോട്ടവും സ്ഥിതിചെയ്യുന്നു. ഇന്തോനേഷ്യൻ ദേശീയ ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്ന കെറിൻസി ഒരുപക്ഷേ, പതിവായുള്ള മുരളൽ കാരണത്താലും പൊതുവേ ഒഴിവാക്കപ്പെടുന്ന പ്രദേശമെന്നതുപോലെ ജനവാസം കുറവുള്ള പ്രദേശത്താണു നിലനിൽക്കുന്നത്.  

പർവ്വതാരോഹണം

തിരുത്തുക

പഡാംഗിൽ നിന്ന് ആറു മുതൽ ഏഴുവരെ മണിക്കൂർ കാർ മാർഗ്ഗം അല്ലെങ്കിൽ ബസ് മാർഗ്ഗം സഞ്ചരിച്ച് കെർസിക്ക് ടുവോ ഗ്രാമത്തിലെത്തിയാൽ പർവ്വതാരോഹണം ആരംഭിക്കാൻ സാധിക്കുന്നു. പർവ്വതത്തിന്റെ ഉച്ചകോടിയിലേക്ക് കയറ്റവും ഇറങ്ങലും പൊതുവേ 2 ദിവസവും 1 രാത്രിയും എടുക്കുന്നതാണ്. പ്രഭാതത്തിനു മുമ്പായുള്ള കയറ്റം ആവശ്യമായതിനാൽ പർവ്വതാരോഹകർ മിക്കപ്പോഴും ഉച്ചകോടിയിലേയ്ക്കുള്ള ശ്രമത്തെ ഒഴിവാക്കി ക്യാമ്പ് 2 അല്ലെങ്കിൽ 3 വരെ മാത്രം മുന്നോട്ട് പോകാൻ തിരഞ്ഞെടുക്കുന്നു. കെരിൻസിയുടെ ഭൂപ്രകൃതിയിൽ നിബിഢവനങ്ങളാണ്. വരൾച്ചാകാലങ്ങളിൽ പോലും ഇടയ്ക്കിടെ ചാറ്റൽ മഴയുണ്ടാകാറുള്ളതിനാൽ പ്രതലം വഴുക്കലുള്ളതും ചെളിനിറഞ്ഞതുമാണ്. അഗ്നിപർവ്വതത്തിൽ കയറാൻ ഒരു ഗൈഡിന്റെ സഹായം ആവശ്യമാണ്. ഒറ്റയ്ക്കു കയറാനുള്ള ശ്രമത്തിൽ അപൂർവ്വമായി ആളുകൾ അപ്രത്യക്ഷരായ സംഭവങ്ങളുണ്ട്.

തടാകങ്ങൾ

തിരുത്തുക

കെരിൻസി സാബ്ലറ്റ് ദേശീയോദ്യാനത്തിൽ കുറഞ്ഞത് പതിനാലു തടാകങ്ങളെങ്കലുമുണ്ട്. ഇതിൽ ഏറ്റവും വലുത് കെരിൻസി തടാകവും തുടർന്ന് ഗുനങ്ങ് തുജു തടാകവുമാണ്. 4,200 ഹെക്ടർ വിസ്തീർണ്ണമുള്ള കെരിൻസി തടാകം 650 മീറ്റർ ഉയരത്തിലാണ്. ഇവിടെ വാർഷിക കെരിൻസി ലേക്ക് ആഘോഷം നടക്കാറുണ്ട്. ഗനുങ് തുജു തടാകം ഒരു അണഞ്ഞുപോയ അഗ്നിപർവ്വതത്തിൽ രൂപം കൊണ്ട കാൽഡെറ തടാകമാണ്. ഇത് ഏഴ് കൊടുമുടികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. 1,996 മീറ്റർ ഉയരത്തിലുള്ള ഇത് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ്.[3]

കെസിക് വോക് ഗെഡാങ് വോക്

തിരുത്തുക

1973 ൽ നടന്ന ഒരു ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ 10,000 വർഷങ്ങൾക്ക് മുമ്പ് കെരിൻസി പർവ്വതത്തിനു ചുറ്റുമുള്ള പീഠഭൂമിയിൽ വസിച്ചിരുന്ന ആദ്യ കുടിയേറ്റക്കാരായി കെസിക് വോക് ഗെഡാങ് വോക് ജനങ്ങൾ  അംഗീകരിക്കപ്പെട്ടിരുന്നു.  പിൽക്കാലത്തു വന്ന പ്രോട്ടോ-മലയ് വംശജരിലേയ്ക്കുള്ള ലയനം കെസിക് വോക് ഗെഡാങ് വോക് ജനങ്ങൾ ഇക്കാലത്ത് പരിമിതമാണ്. താഴ്‍വരയിലുടനീളമായി മാത്രം ഏകദേശം 135 ഗ്രാമ്യ ഭാഷകൾ ഉപയോഗിക്കപ്പെടുന്നു. ഇത് നരവംശശാസ്ത്രപരമായ വിശകലനം നടത്തുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നു.[4]

  1. https://m.detik.com/news/berita/d-4234394/gunung-kerinci-jambi-erupsi[പ്രവർത്തിക്കാത്ത കണ്ണി]
  2. "Mt. Kerinci erupts". June 2, 2013.
  3. "Exploring Kerinci". October 30, 2011.
  4. "Archived copy". Archived from the original on 2011-05-25. Retrieved 2011-05-23.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=കെരിൻസി_പർവ്വതം&oldid=3629189" എന്ന താളിൽനിന്ന് ശേഖരിച്ചത്