കെയ്റ്റി ബോമൻ
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസറാണ് കാതറിൻ (കെയ്റ്റി) ലൂയി ബോമൻ. ചിത്രലേഖനത്തിനുള്ള കംപ്യുട്ടേഷണൽ രീതികളിൽ ഗവേഷണം നടത്തുകയും, ഇവന്റ് ഹൊറൈസൺ ദൂരദർശിനി ഉപയോഗിച്ച് തമോദ്വാരത്തെ ആദ്യമായി രേഖപ്പെടുത്തിയതിന് കാരണമാവുകയും ചെയ്തു.
കെയ്റ്റി ബോമൻ | |
---|---|
Katherine Bouman | |
ജനനം | 9 മേയ് 1989 (age 35) വെസ്റ്റ് ലഫയൈറ്റെ |
വിദ്യാഭ്യാസം | ഡോക്ടറേറ്റ് |
കലാലയം | മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ, West Lafayette Junior-Senior High School, മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
മാതാപിതാക്ക(ൾ) | |
പുരസ്കാരങ്ങൾ | ബിബിസി 100 സ്ത്രീകൾ (2019) |
വെബ്സൈറ്റ് | https://people.csail.mit.edu/klbouman/, http://users.cms.caltech.edu/~klbouman/ |
Scientific career | |
Fields | കമ്പ്യൂട്ടർ വിഷൻ, യന്ത്രപഠനം |
Institutions | |
Thesis | Extreme imaging via physical model inversion : seeing around corners and imaging black holes |
Doctoral advisor | William T. Freeman |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഇന്ത്യാന സ്വദേശിയായ ബോമൻ വെസ്റ്റ് ലഫായെറ്റിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ് ആദ്യമായി ഇവന്റ് ഹൊറൈസൺ ദൂരദർശിനിയെക്കുറിച്ച് അറിഞ്ഞത്.[1] മിഷിഗൺ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ നിന്ന് കം ലാഡ് ബിരുദവും [2] മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി. ബോമൻ എം.ഐ.ടി ഹെയ്സ്റ്റാക് ഒബ്സർവേറ്ററിയിലെ അംഗമായിരുന്നു. [3] നാഷനൽ സയൻസ് ഫൗണ്ടേഷന്റെ ഗ്രാജ്വേറ്റ് ഫെലോഷിപ്പിന്റെ പിന്തുണയോടെയാണ് പഠിച്ചത്. മികച്ച മാസ്റ്റേഴ്സ് തീസിസിന് ഏൺസ്റ്റ് ഗില്ലമിൻ അവാർഡ് നേടിയിട്ടുണ്ട്. [4]ഹാർവാർഡ് സർവകലാശാലയിൽ ഇവൻറ്റ് ഹൊറൈസൺ ടെലിസ്കോപ്പ് ഇമേജിംഗ് ടീമിനുള്ളിൽ ഒരു പോസ്റ്റ്ഡോക്ടറൽ സഹകാരിയായിരുന്നു. [5] [6] [7] 2017 ൽ 'എങ്ങനെ ഒരു ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കാം' എന്ന വിഷയത്തിൽ ടെഡ് ടോക്ക് നടത്തി.[8] [9]
ഗവേഷണവും തൊഴിലും
തിരുത്തുകബോമൻ 2019 ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നു. കമ്പ്യൂട്ടേഷണൽ ഇമേജിംഗിൽ പുതിയസംവിധാനങ്ങൾ കണ്ടെത്താൻ ഗവേഷണം നടത്തുന്നു. [10] [11] 2019 ഏപ്രിലിൽ ആദ്യമായി തമോദ്വാരത്തിന്റെ ചിത്രം രേഖപ്പെടുത്തിയതിൽ ബോമന്റെ പങ്ക് പ്രധാനമാണ്. [3] [10] [12] തമോദ്വാരത്തിന്റെ പശ്ചാത്തലത്തിൽ ചൂടുള്ള വാതകത്തിന്റെ നിഴൽ ഉണ്ടായിരിക്കുമെന്ന് ബോമൻ സിദ്ധാന്തിക്കുന്നു. [6]
അവലംബങ്ങൾ
തിരുത്തുക- ↑ Abraham, Zennie (2019-04-10). "About Katie Bouman Creator Of First Black Hole Image From Event Horizon Telescope". Oakland News Now Today | SF Bay Area Blog (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-05-13. Retrieved 2019-04-10.
- ↑ "Katie Bouman aka Katherine L. Bouman". people.csail.mit.edu. Retrieved 2019-04-10.
- ↑ 3.0 3.1 "Working together as a "virtual telescope," observatories around the world produce first direct images of a black hole". MIT News. Retrieved 2019-04-10.
- ↑ "EECS Celebrates - Fall 2014 Awards | MIT EECS". www.eecs.mit.edu. Archived from the original on 2019-05-13. Retrieved 2019-04-10.
- ↑ "Katie Bouman". bhi.fas.harvard.edu (in ഇംഗ്ലീഷ്). Archived from the original on 2019-04-10. Retrieved 2019-04-10.
- ↑ 6.0 6.1 "Professor Katie Bouman (Caltech): " Imaging a Black Hole with the Event Horizon Telescope"" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-04-10. Retrieved 2019-04-10.
- ↑ "Project bids to make black hole movies". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-04-10.
- ↑ Bouman, Katie. "Katie Bouman | Speaker | TED". www.ted.com (in ഇംഗ്ലീഷ്). Retrieved 2019-04-10.
- ↑ "Katie Bouman". TEDxBeaconStreet. Archived from the original on 2019-05-13. Retrieved 2019-04-10.
- ↑ 10.0 10.1 "Caltech Computing + Mathematical Sciences | Katherine L. Bouman". cms.caltech.edu. Retrieved 2019-04-10.
- ↑ "Imaging the Invisible". www.ee.columbia.edu (in ഇംഗ്ലീഷ്). Archived from the original on 2019-05-13. Retrieved 2019-04-10.
- ↑
{{cite news}}
: Empty citation (help)