കെയ്റോ യൂണിവേഴ്സിറ്റി
കെയ്റോ യൂണിവേഴ്സിറ്റി (Cairo University Egyptian Arabic: جامعة القاهرة Gām‘et El Qāhira, ഈജിപ്ഷ്യൻ യൂണിവേഴ്സിറ്റി എന്ന് 1908 മുതൽ 1940 വരേയും കിങ്ങ് ഫൗദ് I യൂണിവേഴ്സിറ്റി എന്ന് 1940 മുതൽ 1952 വരെയും അറിയപ്പെട്ടിരുന്നു) ഈജിപ്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയാണ്. ഇതിന്റെ പ്രധാന കാമ്പസ് ഗിസയിൽ നൈൽ നദീതീരത്തായി സ്ഥിതിചെയുന്നു. 1908 ഡിസംബർ 28-നാണ് ഈജിപ്ഷ്യൻ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത്[1] ആദ്യകാലത്ത് കെയ്റോയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന യൂണിവേഴ്സിറ്റി 1929 ഒക്റ്റോബറിൽ ആണ് ഇന്ന് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്. അൽ അസർ യൂണിവേഴ്സിറ്റി കഴിഞ്ഞാൽ ഈജിപ്തിലെ ഏറ്റവും പഴക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനമാണിത്. ആദ്യം സ്വകാര്യസ്ഥാപനമായി തുടങ്ങിയെങ്കിലും 1925-ൽ കിങ്ങ് ഫൗദ് I -ന്റെ കീഴിൽ സർക്കാർ സ്ഥാപനമായി[2]1940-ൽ രാജാവിന്റെ മരണശേഷം കിങ്ങ് ഫൗദ് I യൂണിവേഴ്സിറ്റി എന്നും 1952-ലെ വിപ്ലവത്തിനുശേഷം കെയ്റോ യൂണിവേഴ്സിറ്റി എന്നും അറിയപ്പെടുന്നു.[1] ഇന്ന് ഇവിടെ 155,000 വിദ്യാർഥികൾ 22 വിഷയങ്ങളിൽ പഠനം നടത്തുന്നു.[3] മൂന്ന് നോബൽ സമ്മാന ജേതാക്കളെ സംഭാവന ചെയ്ത ഈ യൂണിവേഴ്സിറ്റി ലോകത്തെലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള 50 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്.
جامعة القاهرة | |
മുൻ പേരു(കൾ) | Egyptian University Fuad I University |
---|---|
തരം | Public |
സ്ഥാപിതം | 1908 |
പ്രസിഡന്റ് | Gaber Gad Nasar |
അദ്ധ്യാപകർ | 12,158 |
വിദ്യാർത്ഥികൾ | 280,000 |
സ്ഥലം | Giza City, Giza, Egypt 30°01′39″N 31°12′37″E / 30.02760°N 31.21014°E |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | UNIMED |
വെബ്സൈറ്റ് | www.cu.edu.eg/ |
നോബൽ സമ്മാന ജേതാക്കളായ പൂർവ്വവിദ്യാർഥികൾ
തിരുത്തുക- നജീബ് മഹ്ഫൂസ്, സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1988.
- യാസർ അറഫാത്ത്, സമാധാനത്തിനുള്ള നോബൽ സമ്മാനം 1994.
- മുഹമ്മദ് എൽബറാദി, സമാധാനത്തിനുള്ള നോബൽ സമ്മാനം 2005.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Brief history and development of Cairo University." Cairo University Faculty of Engineering. http://www.eng.cu.edu.eg/CUFE/History/CairoUniversityShortNote/tabid/81/language/en-US/Default.aspx Archived 2014-08-20 at the Wayback Machine.
- ↑ Cuno, Kenneth M. Review: Cairo University and the Making of Modern Egypt by Donald Malcolm Reid. JSTOR. http://www.jstor.org/stable/368175
- ↑ Cairo University. The roots of Cairo University. Arabic language. http://cu.edu.eg/ar/page.php?pg=contentFront/SubSectionData.php&SubSectionId=29 English language. http://cu.edu.eg/page.php?pg=contentFront/SubSectionData.php&SubSectionId=29