ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.


കേരളത്തിലെ വയനാട് ജില്ലയിലെ കൃഷ്ണഗിരിയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് കൃഷ്ണഗിരി സ്റ്റേഡിയം (ഇംഗ്ലീഷ് : Krishnagiri Stadium).[2] ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണിത്.[3] സമുദ്ര നിരപ്പിൽ നിന്നും 2,100 അടി (640 മീ) ഉയരത്തിലുള്ള സ്റ്റേഡിയം 4.4 ഹെക്ടർ (44,000 m2) വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.[4] [5]

കൃഷ്ണഗിരി സ്റ്റേഡിയം
സ്ഥലംകൃഷ്ണഗിരി
വയനാട് ജില്ല
കേരളം
 ഇന്ത്യ
നിർദ്ദേശാങ്കം11°39′44″N 76°11′25″E / 11.66222°N 76.19028°E / 11.66222; 76.19028 [1]
ഉടമസ്ഥതകേരള ക്രിക്കറ്റ് അസോസിയേഷൻ
(K.C.A.)
നടത്തിപ്പ്കേരള ക്രിക്കറ്റ് അസോസിയേഷൻ, വയനാട്
ശേഷി5000
പ്രതലംപുല്ല് വളർത്തിയത്
തുറന്നത്ഡിസംബർ 17, 2013;
11 വർഷങ്ങൾക്ക് മുമ്പ്
 (2013-12-17)

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്റ്റേഡിയമാണിത്.[6] 2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചത്.[6] ഇവിടെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം നടന്നത് 2015 ഓഗസ്റ്റ് 18-നായിരുന്നു.[7]

ചരിത്രം

തിരുത്തുക

2006-ൽ കൃഷ്ണഗിരിയിൽ 65 ലക്ഷം രൂപ ചെലവാക്കി വാങ്ങിയ 10 ഏക്കർ സ്ഥലത്തായിരുന്നു സ്റ്റേഡിയത്തിൻറെ നിർമ്മാണത്തിനു തുടക്കം കുറിച്ചത്. റോഡ് സൗകര്യത്തിനായി പിന്നീട് അരയേക്കർ സ്ഥലം കൂടി വാങ്ങി.[8] 2009 ജനുവരിയിൽ മുൻ ക്രിക്കറ്റ് താരങ്ങളായ റോബിൻ സിങ്, സുനിൽ ജോഷി എന്നിവർ ചേർന്നാണ് സ്റ്റേഡിയ നിർമ്മാണത്തിനു തറക്കല്ലിട്ടത്.[5] തുടർന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയും നാല് വർഷം കൊണ്ട് പണി പൂർത്തിയാവുകയും ചെയ്തു .[9] ഏകദേശം ഏഴു കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. [8] 2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചത്.[6]

ആദ്യ ടെസ്റ്റ് മത്സരം

തിരുത്തുക

2014 ഡിസംബറിൽ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളായിരുന്നു ആദ്യത്തെ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് മത്സരങ്ങൾ. കേരളവും ഗോവയും തമ്മിലായിരുന്നു ആദ്യ മത്സരം.[10] പിന്നീട് കേരളം നേരിട്ടത് ഹൈദരാബാദിനെയായിരുന്നു. രണ്ടു മത്സരങ്ങളും സമനിലയിലായിരുന്നു അവസാനിച്ചത്. [3]

ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം

തിരുത്തുക

സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷങ്ങൾക്കുള്ളിൽ തന്നെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരവും നടന്നു. [7] അമ്പാട്ടി റായുഡു നയിച്ച ഇന്ത്യ-എ ടീമും ഡെയിൻ വിലസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക-എ ടീമും തമ്മിൽ 2015 ഓഗസ്റ്റ് 18-നു നടന്ന ചതുർദിന ടെസ്റ്റ് മത്സരമായിരുന്നു അത്. [7] ഇന്ത്യ-എ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് ആയിരുന്നു. [2] മത്സരം സമനിലയിലാണ് അവസാനിച്ചത്. [3]

ആദ്യ രാജ്യാന്തര മത്സരത്തിലെ ആദ്യ ദിവസം തന്നെ ദക്ഷിണാഫ്രിക്ക-എ ടീമിന്റെ ഓംഫിലെ റമേല നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തിലെ ആദ്യത്തെ രാജ്യാന്തര സെഞ്ചുറി. 197 പന്തിൽ നിന്നും 112 റൺസായിരുന്നു അദ്ദേഹത്തിൻറെ സമ്പാദ്യം.[11] ഇതേ മത്സരത്തിൽ തന്നെ ഇന്ത്യ-എ ടീമിനു വേണ്ടി മലയാളി താരം കരുൺ നായർ നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ആദ്യ രാജ്യാന്തര സെഞ്ചുറി. 192 പന്തുകളിൽ നിന്നും അദ്ദേഹം നേടിയത് 114 റൺസായിരുന്നു. [3]

സ്റ്റേഡിയത്തിൻറെ പ്രത്യേകതകൾ

തിരുത്തുക
  • വയനാട്ടിലെ പ്രകൃതിരമണീയമായ സ്ഥലമാണ് കൃഷ്ണഗിരി. സ്റ്റേഡിയത്തിനു പുറത്തായി ഒരു മലയും സ്ഥിതിചെയ്യുന്നുണ്ട്.[13]
  • ഏകദേശം 5000 കാണികൾക്ക് ഒരു പാർക്കിലേതുപോലെ കസേരകളിലും പുൽത്തകിടിയിലുമിരുന്ന് കളി കാണുവാനുള്ള സൗകര്യങ്ങളുണ്ട്.[12]
  • മനോഹരമായ പുൽമൈതാനിയിൽ ടെസ്റ്റ് മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള പിച്ചുകളാണ് ഇവിടുത്തേത്. [5]
  • മഴ അധികനേരം നീണ്ടുനിൽക്കുന്നില്ലെങ്കിൽ അരമണിക്കൂറിനുള്ളിൽ പിച്ച് ഉണക്കിയെടുക്കാവുന്ന സൗകര്യങ്ങളുണ്ട്. [7]

സമീപസ്ഥലങ്ങൾ

തിരുത്തുക
  • അടുത്തുള്ള വിമാനത്താവളം - മൈസൂരു വിമാനത്താവളം (97 കിലോമീറ്റർ), കോഴിക്കോട് വിമാനത്താവളം (102 കിലോമീറ്റർ), കണ്ണൂർ വിമാനത്താവളം (122 കിലോമീറ്റർ)
  1. Wikimapia, Access date = 2015 August 27
  2. 2.0 2.1 2.2 2.3 'കൃഷ്ണഗിരി ഒരുങ്ങി', മലയാള മനോരമ, 2015 ഓഗസ്റ്റ് 17, പേജ് 14
  3. 3.0 3.1 3.2 3.3 'കരുണയോടെ സമനില', മലയാള മനോരമ, 2015 ഓഗസ്റ്റ് 22, പേജ് 18
  4. "'Scenic Krishnagiri stadium warms up for first international match',Indian Express, 2015 August 3, Access date-2015 August 26". Archived from the original on 2015-11-14. Retrieved 2015-08-27.
  5. 5.0 5.1 5.2 5.3 "'High Altitude stadium to be commissioned i,n Wayanad district, 2013 December 16, Access date-2015 August 26". Archived from the original on 2015-09-25. Retrieved 2015-08-27.
  6. 6.0 6.1 6.2 'KCA's First cricket stadium at Krishnagiri', 2013 August 18, Access date-2015 August 26
  7. 7.0 7.1 7.2 7.3 'ഇനി ആവേശഗിരി', മലയാള മനോരമ, 2015 ഓഗസ്റ്റ് 18, പേജ് 18
  8. 8.0 8.1 "കൃഷ്ണഗിരി സ്റ്റേഡിയം നവംബറിൽ തുറന്നുകൊടുക്കും', മാധ്യമം, 2013 മാർച്ച് 9, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26[പ്രവർത്തിക്കാത്ത കണ്ണി]
  9. 9.0 9.1 ""വയനാട് കൃഷ്ണഗിരി സ്റ്റേഡിയം ഉദ്ഘാടനം നവംബർ 15-ന്', മാധ്യമം, 2013 സെപ്റ്റംബർ 28, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26". Archived from the original on 2013-09-29. Retrieved 2015-08-27.
  10. "രഞ്ജി ക്രിക്കറ്റ് മത്സരത്തിനു കൃഷ്ണഗിരി സ്റ്റേഡിയം ഒരുങ്ങി', മംഗളം, 2014 ഡിസംബർ 7, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26
  11. 'റൺമല റമേല', മലയാള മനോരമ, 2015 ഓഗസ്റ്റ് 19
  12. 12.0 12.1 'കൃഷ്ണഗിരി എന്ന അഭിമാനഗിരി', മലയാള മനോരമ എഡിറ്റോറിയൽ, 2015 ഓഗസ്റ്റ് 25, കൊല്ലം എഡിഷൻ
  13. ''പ്രശംസകൾക്കു നടുവിൽ കൃഷ്ണഗിരി സ്റ്റേഡിയം', സുപ്രഭാതം, 2014 ഡിസംബർ 25, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26 Archived 2016-03-06 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കൃഷ്ണഗിരി_സ്റ്റേഡിയം&oldid=4022469" എന്ന താളിൽനിന്ന് ശേഖരിച്ചത്