കൃഷ്ണകുമാർ കുന്നത്ത്
ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് കെ.കെ എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് (ജനനം: ഓഗസ്റ്റ് 23, 1968, ന്യൂ ഡെൽഹി).[1]
KK | |
---|---|
ജനനം | കൃഷ്ണകുമാർ കുന്നത്ത് 23 ഓഗസ്റ്റ് 1968 ഡൽഹി, ഇന്ത്യ |
മരണം | 31 മേയ് 2022 കൊൽക്കൊത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ | (പ്രായം 53)
മറ്റ് പേരുകൾ | കെ കെ, കെയ് കെയ് |
കലാലയം | കിരോരി മാൽ കോളേജ്, ഡൽഹി യൂണിവേഴ്സിറ്റി |
തൊഴിൽ | ഗായകൻ |
സജീവ കാലം | 1994–2022 |
ജീവിതപങ്കാളി(കൾ) | ജ്യോതി (m. 1991) |
കുട്ടികൾ | 2, നകുൽ കൃഷ്ണ കുന്നത്ത് (മകൻ), താമര കുന്നത്ത് (മകൾ). |
Musical career | |
വിഭാഗങ്ങൾ |
|
കെകെ എന്ന പേരിൽ പ്രശസ്തനായ കൃഷ്ണകുമാർ കുന്നത്ത് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിലെ പ്രശസ്തനായ ഗായകനായിരുന്നു.[2] പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിലെ "രഹസ്യമായ്" എന്നുതുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആലപിച്ച ഏക മലയാള ഗാനം.
മലയാളി ദമ്പതികളായ സി. എസ്. മേനോൻ, കനകവല്ലി എന്നിവരുടെ മകനായി ന്യൂ ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും ന്യൂഡൽഹിയിലാണ്.[3][4] ഏകദേശം 3500-ഓളം ജിംഗിളുകൾ പാടിയ ശേഷമാണ് കെകെ ബോളിവുഡിൽ എത്തിയത്.[5] ഡൽഹിയിലെ മൗണ്ട് സെന്റ് മേരീസ് സ്കൂളിലാണ് കെകെ പഠിച്ചത്.[6] 1999 ക്രിക്കറ്റ് വേൾഡ് കപ്പിന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ “ജോഷ് ഓഫ് ഇന്ത്യ” എന്ന ഗാനം പാടിയത് അദ്ദേഹമാണ്.[7]
കരിയർ
തിരുത്തുകപരസ്യ ജിംഗിൾസിന് വേണ്ടി പാടിക്കൊണ്ടാണ് കെകെ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. കെകെയുടെ ആദ്യ ആൽബമായ ‘പൽ’ ഇറങ്ങിയത് 1999 ഏപ്രിലിലാണ്. ഈ ആൽബത്തിന് സ്ക്രീൻ ഇന്ത്യയിൽനിന്നും മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് ലഭിച്ചു.[8] പൽ ആൽബത്തിലെ "പൽ", "യാരോൻ" എന്നീ ഗാനങ്ങൾ വളരെ ജനപ്രിയമായിരുന്നു. ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിലെ തടപ്, തടപ്, തമിഴ് ഗാനം "അപഡി പോഡ്", ദേവദാസ് എന്ന ചിത്രത്തിലെ "ഡോലാ രേ ഡോല" (2002), വോ ലംഹേയിലെ (2006) "ക്യാ മുജെ പ്യാർ ഹേ", ഓം ശാന്തി ഓമിലെ (2007) "ആങ്കോൻ മേ തേരി", ബച്ച്‌ന ഏ ഹസീനോയിലെ "ഖുദാ ജെയ്ൻ" (2008), ആഷിഖി 2 ലെ "പിയാ ആയേ നാ" (2013), മർഡർ 3 (2013) ൽ നിന്നുള്ള "മത് ആസ്മ രേ" ഹാപ്പി ന്യൂ ഇയർ (2014) എന്ന ചിത്രത്തിലെ "ഇന്ത്യ വാലെ", ബജ്രംഗി ഭായിജാൻ (2015) എന്നതിൽ നിന്നുള്ള "തു ജോ മില" തുടങ്ങിയവ അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങളിൽ ഉൾപ്പെടുന്നു.[9] ആറ് ഫിലിംഫെയർ അവാർഡ് നോമിനേഷനുകളും ഒരു ഫിലിംഫെയർ അവാർഡ് സൗത്ത് നോമിനേഷനുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സ്വകാര്യജീവിതം
തിരുത്തുകതൃശൂർ തിരുവമ്പാടി സ്വദേശിയായ സി.എസ്. മേനോൻ, പൂങ്കുന്നം സ്വദേശി കനകവല്ലി[10] എന്നിവരുടെ പുത്രനായി 1968 ൽ ഡൽഹിയിലാണ് കെകെയുടെ ജനനം.[11] ഡൽഹിയിൽ വളർന്ന അദ്ദേഹം മൌണ്ട് സെയിൻറ് മേരീസ് സ്കൂളിൽ പഠനം പൂർത്തിയാക്കി. പിന്നീട് കിരോരി മാൽ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കി. തൻറെ ബാല്യകാല സഖിയായിരുന്നു ജ്യോതി കൃഷ്ണയെ 1992-ൽ കെകെ വിവാഹം ചെയ്തു.[12] അദ്ദേഹത്തിൻറെ മകനായ നകുൽ കൃഷ്ണ കെകെയുടെ പുതിയ ആൽബമായ ‘ഹംസഫറി’ലെ ഗാനമായ ‘മസ്തി’യിൽ കെകെയുടെ കൂടെ പാടിയിട്ടുണ്ട്.[13] തൻറെ മകളായ താമരയ്ക്ക് പിയാനോ വായിക്കാൻ ഇഷ്ടമാണ് എന്നാണു കെകെ പറയുന്നത്. തൻറെ കുടുംബമാണ് തൻറെ ഊർജ സ്രോതസ്സ് എന്നും കെകെ പറയുന്നു.
ഗായകനായിരുന്ന കിഷോർ കുമാർ, സംഗീത സംവിധായകൻ ആർ. ഡി. ബർമ്മൻ എന്നിവർ വലിയ രീതിയിൽ കെകെയെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കിൽ ജാക്സൻ, ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നീ ഹോളിവുഡ് ഗായകരാണ് കെകെയുടെ ഇഷ്ടപ്പെട്ട ഗായകർ.
മരണം
തിരുത്തുക2022 മെയ് 31-ന് കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച് ഓഡിറ്റോറിയത്തിൽ സർ ഗുരുദാസ് മഹാവിദ്യാലയ ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഗാനമേള അവതരിപ്പിച്ചതിനുശേഷം ഹോട്ടലിലേക്ക് മടങ്ങുന്ന വഴിയിൽ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തിന് തുടർന്ന് ഹൃദയസ്തംഭനമുണ്ടായി.[14][15][16] ഹോട്ടലിൽ അദ്ദേഹത്തെ ജീവതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ടു.[17][18] മരണസമയത്ത് അദ്ദേഹത്തിന് 53 വയസ്സായിരുന്നു പ്രായം.[19] 2022 ജൂൺ 1 ന്, ഗായകൻ കെകെയുടെ വിയോഗത്തിൽ കൊൽക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.[20]
അവലംബം
തിരുത്തുക- ↑ ഈണം-സ്വരലയ പുരസ്‌കാരം കെ.കെയ്ക്ക്, മാതൃഭൂമി, 12 മാർച്ച് 2012
- ↑ "The right note". The Hindu. 10 Oct 2016. Archived from the original on 2012-11-05. Retrieved 2016-10-10.
- ↑ Lasrado, Richie (10 Oct 2016). "A Kandid Konversation with KK". Daijiworld.com. Archived from the original on 2017-08-23. Retrieved 2016-10-10.
- ↑ R, Balaji (6 June 2005). "The KK factor". The Hindu. Archived from the original on 2012-11-05. Retrieved 2016-10-10.
- ↑ "KK sang 3,500 jingles before Bollywood break". Sify movies. 28 April 2009. Archived from the original on 12 April 2015. Retrieved 7 August 2009.
- ↑ "KK sang 3,500 jingles before Bollywood break". Sify movies. 10 Oct 2016.
- ↑ "KK Profile". In.com. Archived from the original on 2009-05-11. Retrieved 10 Oct 2016.
- ↑ "8th Annual Star Screen Awards 1999". Screen India. Archived from the original on 24 June 2009. Retrieved 10 Oct 2016.
- ↑ Staff, Billboard; Staff, Billboard (2022-05-31). "KK, Prominent Indian Singer, Dies at 53". Billboard (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-06-01.
- ↑ Staff, Billboard; Staff, Billboard (2022-05-31). "KK, Prominent Indian Singer, Dies at 53". Billboard (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-06-01.
- ↑ R, Balaji (6 June 2005). "The KK factor". The Hindu. Archived from the original on 5 November 2012.
- ↑ "Sensational Singer KK to Perform Live in City on Nov 23". Daijiworld.com. 10 Oct 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Vijayakar, Rajiv (18 February 2008). "High Pitch". Screen.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Singer KK falls ill at Kolkata performance, dies. He was 53". Hindustan Times (in ഇംഗ്ലീഷ്). 2022-06-01. Retrieved 2022-05-31.
- ↑ "KK dies at 53: Singer shared pictures of final performance just hours before death; fans say, 'he looked so fit'". Hindustan Times (in ഇംഗ്ലീഷ്). Retrieved 2022-06-01.
- ↑ Singh, Shiv Sahay (2022-05-31). "Singer KK dies in Kolkata". The Hindu (in Indian English). ISSN 0971-751X. Retrieved 2022-05-31.
- ↑ "PM Narendra Modi, Akshay Kumar, Karan Johar among others offer condolences to singer KK who passed away at 53". TimesNow (in ഇംഗ്ലീഷ്). Retrieved 2022-05-31.
- ↑ "KK's Untimely Demise Leaves Music World Grief-stricken; Artists and Colleagues React". News18 (in ഇംഗ്ലീഷ്). 2022-06-01. Retrieved 2022-06-01.
- ↑ "Bollywood playback singer KK passes away while performing at a concert". DNA India (in ഇംഗ്ലീഷ്). Retrieved 2022-05-31.
- ↑ "KK passes away: One case of unnatural death has been registered - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-06-01.