വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു സെർച്ച് എഞ്ചിൻ ആയിരുന്നു കൂൾ (pronounced [kuːl], "cool"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.[1]. 2008 ജൂലൈ 28-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്.[1][2] 2010 സെപ്റ്റംബർ 17-നു് കൂൾ സെർവറുകൾ ഷട്ട് ഡൗൺ ചെയ്യുകയും പിന്നീട് ഈ സർവ്വീസ് നിർത്തി വെച്ചതായി അറിയിക്കുകയും ചെയ്തു[3][4][5][6].

കൂൾ
Cuil logo.png
യു.ആർ.എൽ.http://www.cuil.com
സൈറ്റുതരംസെർച്ച് എഞ്ചിൻ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥതകൂൾ ഇൻകോർപ്.
തുടങ്ങിയ തീയതിജൂലൈ28 2008
നിജസ്ഥിതിപ്രവർത്തന നിരതം

ഗൂഗിളിൽ ജോലി ചെയ്തിരുന്ന അന്ന പാറ്റേർസണും ,ലൂയിസ് മോണിയറും,റസ്സൽ പവ്വറുമാണ്‌ ഈ സെർച്ച് എഞ്ചിനു പിന്നിൽ[7]. ഇതിന്റെ സി.ഇ.ഒ. ആയ ടോം കോസ്റ്റെലോ മുൻപ് ഐ.ബി.എം. മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.[8]

മറ്റു സെർച്ച് എഞ്ചിനുകളെപ്പോലെ[9] കൂളിൽ വിവരങ്ങൾ തെരയുന്നവരുടെ വിവരങ്ങളോ ഐ.പി.വിലാസമോ ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയിൽ പറയുന്നു[10].

അവലംബംതിരുത്തുക

  1. 1.0 1.1 Liedtke, Michael, Ex-Google engineers debut 'Cuil' way to search, Associated Press, 28 July 2008, retrieved 28 July 2008
  2. http://biz.yahoo.com/ap/080728/google_challenger.html
  3. Michael Arrington (2010-09-17). "Cuil Goes Down, And We Hear It's Down For Good". TechCrunch.
  4. Devindra, Hardawar (2010-09-17). "Supposed Google-killer Cuil's reign of terror may finally be over". VentureBeat.
  5. "Cuil is Stone Cold – Another 'Google Killer' Bites the Dust". SearchEngineWatch. 2010-09-18. മൂലതാളിൽ നിന്നും 2010-09-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-08.
  6. Meow (2010-09-18). "Cuil is officially down for good". Chita. മൂലതാളിൽ നിന്നും 2010-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-08.
  7. "Former Employees of Google Prepare Rival Search Engine - NYTimes.com". nytimes.com. ശേഖരിച്ചത് 2008-07-28.
  8. news.bbc.co.uk, Search site aims to rival Google
  9. Liedtke, Michael (December 11, 2007). "Ask.com will purge search info in hours". Journal Gazette. Fort Wayne Newspapers. മൂലതാളിൽ നിന്നും 2018-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-11. Check date values in: |date= (help)
  10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-30.

"https://ml.wikipedia.org/w/index.php?title=കൂൾ&oldid=3803189" എന്ന താളിൽനിന്ന് ശേഖരിച്ചത്