കൂനൻ തിമിംഗിലം

ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന തിമിംഗിലങ്ങളിൽ ഒന്നാണിത്
(കൂനൻ തിമിംഗലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൂനൻ തിമിംഗിലം[2][3] (ശാസ്ത്രീയനാമം: Megaptera novaeangliae) ഊർജസ്വലനായ വലിയ തിമിംഗിലമാണ്. ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന തിമിംഗിലങ്ങളിൽ ഒന്നാണിത്. വലിയ തിമിംഗിലങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സജീവവും എളുപ്പം കാണാൻ കഴിയുന്നതുമായ തിമിംഗിലമാണിത്.

Humpback whale[1]
കൂനൻ തിമിംഗിലം
Size compared to an average human
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Infraorder: Cetacea
Family: Balaenopteridae
Genus: Megaptera
Gray, 1846
Species:
M. novaeangliae
Binomial name
Megaptera novaeangliae
Borowski, 1781
Humpback whale range
Synonyms
  • Balaena gibbosa Erxleben, 1777
  • B. boops Fabricius, 1780
  • B. nodosa Bonnaterre, 1789
  • B. longimana Rudolphi, 1832
  • Megaptera longimana Gray, 1846
  • Kyphobalaena longimana Van Beneden, 1861
  • Megaptera versabilis Cope, 1869

രൂപ വിവരണം

തിരുത്തുക

സവിശേഷമായ തുഴകളും തലയും വാലുമാണ് ഇവയുടെ പ്രത്യേകതകൾ. വണ്ണം കുറഞ്ഞ തലയും, ഒരൊറ്റ വരമ്പും, നീലത്തിമിംഗിലത്തിൻറെതുപോലെയുള്ള വലിയ സ്പ്ലാഷ്ഗാർഡും ഇവയ്ക്കു ഉണ്ട്. ട്യൂബർക്കിൽ എന്നറിയപ്പെടുന്ന ചെറിയ നോബുകൾ തലയിലും കീഴ്താടിയിലുമുണ്ട്. മറ്റേതു തിമിംഗിലത്തിൻറെതിനെക്കാളും നീളമുള്ള തുഴകലാണ് ഇതിൻറെത്. തുഴകളുടെ അരികിലും ട്യൂബർക്കോളുകൾ കാണാനാവും. ശരീരത്തിൻറെ നിറം നീല കലർന്ന കറുപ്പോ ഇരുണ്ട ചാരനിരമോ ആകാം. അടിവശത്ത്, പ്രത്യേകിച്ചും വയറിൽ വെള്ള പാടുകൾ കണ്ടേക്കാം. വീതിയുള്ള നീലകലർന്ന കറുപ്പുനിറത്തിലുള്ള വാലിൻറെ അരികുകൾ തൊങ്ങൽ പിടിച്ചപോലെയായിരിക്കും.[4]

ശാസ്ത്രീയ നാമം Megaptera novaeangilae
കുടുംബം Balaenopteridae
WPA നില II
പ്രാദേശിക നില അപൂർവ്വം
ആകെ എണ്ണം 500 (ഇന്ത്യൻ മഹാസമുദ്രം)
ഭക്ഷണ രീതി ഞണ്ടുവർഗ്ഗം, മത്സ്യം
സജീവം പകൽ
ആവാസം വെള്ളത്തിൽ
നിലനിൽപ്പിനുള്ള ഭീഷണി മത്സ്യബന്ധനം, കപ്പലുകലുമായുള്ള കൂട്ടിയിടി.

പെരുമാറ്റം

തിരുത്തുക

വെള്ളത്തിൽ നിന്ന് പൂർണമായി ചാടുന്ന ഇത് തിരിച്ച് മുതുകുതിരിഞ്ഞായിരിക്കും വീഴുന്നത്. തിരികെ മുങ്ങുന്ന സമയത്ത് വാൽ വളയ്ക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിന്‌ മുകളിൽ വാൽ പൂർണമായി കാണപ്പെടുകയും ചെയ്യുന്നു. നന്നായി ശബ്ദമുണ്ടാക്കുന്ന ജലസസ്തിനികളിൽ ഒന്നാണിത്. ആൺ തിമിംഗിലങ്ങളുടെ പാട്ട് 35 മിനിറ്റ് വരെ തുടർച്ചയായി നീളാം. മറ്റു തിമിംഗിലങ്ങൾ കൂടിചെരുന്നതുവരെ, ദിവസം മുഴുവൻ ഇത് തുടരുന്നു. കൂനൻ തിമിംഗിലത്തിൻറെ വെള്ളം ചീറ്റൽ വളരെ സവിശേഷതയാർന്നതാണ്. മൂന്ന് മീറ്ററോളം ഉയരത്തിലെതുന്ന അത് വീതിയുള്ളതും രണ്ടായി പിരിയുന്നതുമാണ്. വായുവിലുയർന്ന രണ്ടു ബലൂണുകൾ പോലെയായിരിക്കും ഇവ കാണപ്പെടുക. പൊങ്ങി വരുമ്പോൾ ചീറ്റൽ സുഷിരങ്ങളും ചീറ്റലും മുതുക് കാനപ്പെടുന്നതിനു മുമ്പുതന്നെ കാണാനാവും.

വലിപ്പം

തിരുത്തുക

ശരീരത്തിൻറെ മൊത്തം നീളം- 11-16 മീറ്റർ, തൂക്കം- 2500-3500 കിലോഗ്രാം. ഇവയ്ക്ക് ശരീരനീളത്തിൻറെ  മൂന്നിലൊന്നോളം വലിപ്പമുണ്ടാവും.

ശൈത്യകാലത്ത് താഴ്ന്ന ലാറ്റിറ്റ്യൂഡിലുള്ള ഉഷ്ണ ജല സമുദ്രത്തിലും, വേനൽകാലത്ത്‌ ഉയർന്ന അക്ഷാംശരേഖയിലുള്ള ശീതജലസമുദ്രത്തിലും കാണപ്പെടുന്നു. പടിഞ്ഞാറും കിഴക്കും തീരങ്ങളിൽനിന്നു മാറി കാണപ്പെടുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കരയ്ക്കടിഞ്ഞിട്ടുണ്ട്.

ഇതും കാണുക

തിരുത്തുക
  1. Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. pp. 723–743. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
  4. മേനോൻ, വിവേക് (2008). ഇന്ത്യയിലെ സസ്തിനികൾ - ഒരു ഫീൽഡ് ഗൈഡ്. കോട്ടയം: DC BOOKS. pp. 293, 294. ISBN 978-81-264-1969-2.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂനൻ_തിമിംഗിലം&oldid=3085325" എന്ന താളിൽനിന്ന് ശേഖരിച്ചത്