കൂട്ടിൽ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്പെട്ട മങ്കട ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൂട്ടിൽ. ചേരിയം മലയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമമായതിനാലാണ് കൂട്ടിൽ എന്ന പേര് വീണത്.രണ്ട് വാർഡുകൾ ഉൾപ്പെടുന്ന ഗ്രാമം കിഴക്ക് അങ്ങാടിപ്പുറം പഞ്ചായത്തും വടക്ക് ചേരിയം മലയും തെക്ക് അങ്ങാടിപ്പുറം പഞ്ചായത്തും പടിഞ്ഞാറ് ചോഴിപ്പടിയും അതിർത്തി പങ്കിടുന്നു . നാലായിരത്തോളം ജനസംഖ്യയുള്ള കൂട്ടിൽ എന്ന ഗ്രാമം സാംസ്കാരികമായും കലാപരമായും കായികപരമായും ധാർമികപരമായും ഒട്ടനേകം ആളുകളെ സംഭാവന ചെയ്ത ഒരു പ്രദേശം കൂടിയാണ് .മലകളാൽ ചുറ്റപ്പെട്ടത് കൊണ്ട് തന്നെ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും മാനസിക ഉല്ലാസത്തിന് ഇടം പറ്റിയ ചെമ്പമല, ഉപ്പുപാറ പോലുള്ള കുന്നുകളിലേക്ക് ആളുകൾ ടെൻറ്റും മറ്റുമായി വരാറുണ്ട് [1]


സമ്പദ്‌വ്യവസ്ഥ

തിരുത്തുക

ജനങ്ങളുടെ പാരമ്പര്യമായ വരുമാന മാർഗ്ഗം കൃഷി ആണ്. ചെറുകിട വ്യവസായങ്ങളും വിദേശത്തുനിന്ന് മറുനാടൻ മലയാളികൾ അയക്കുന്ന പണവും കൂട്ടിലിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു നല്ല പങ്കുവഹിക്കുന്നു. കൂട്ടില നിന്ന് ഒരുപാടുപേർ ഗൾഫ് രാജ്യങ്ങളിൽ അവിദഗ്ദ്ധ തൊഴിലാളികളായി ജോലിചെയ്യുന്നു. കൃഷി വളരെ ആദായകരമല്ലെങ്കിലും ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ച് ഇവിടെ കൃഷിയിൽ നിന്നുള്ള വരുമാനം കൂടുതലാണ്. പ്രധാന കാർഷിക വിളകൾ തെങ്ങ്, അടക്ക, നെല്ല്, വാഴ എന്നിവയാണ്. ഗ്രാമത്തിലെ പച്ചക്കറി - ഭലവർഗ്ഗ കൃഷികൾ സ്വന്തം ആവശ്യങ്ങൾക്കായി മാത്രമാണ്.ഇന്ന് കൃഷിയെ പോലെ തന്നെ ഒട്ടനേകം പേർ സർക്കാർ ജോലികളിലും സാനിധ്യം ഉണ്ട് .


കൂട്ടിലിന്റെ ഗതാഗത മാർഗ്ഗം ഇന്ന് ഒരുപാട് പുരോഗമിച്ചിരിക്കുന്നു .തൊട്ടടുത്ത് നിൽക്കുന്ന പട്ടണം പെരിന്തൽമണ്ണ ആണ് .കൂട്ടിലിൽ നിന്ന് 13 km ആൺ ദൂരം .നിരന്തരം ബസ് സർവീസ് നടക്കുന്നുണ്ട് അങ്ങോട്ട് .തൊട്ടടുത്ത നിൽക്കുന്ന ചെറു പട്ടണം മങ്കട ആണ് .തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ നിലമ്പൂർ ഷൊർണൂർ പാതയിലെ അങ്ങാടിപ്പുറം പട്ടിക്കാട് എന്നിവയാണ്

വിദ്യാഭ്യാസം

തിരുത്തുക

താരതമ്യേനെ കൂട്ടിൽ വിദ്യാഭ്യാസ രംഗത്ത് അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട് .ഒട്ടനേകം പേർ ഇന്ന് അധ്യാപന ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളവർ . അത് പോലെ കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും  ഇവിടെ നിന്നുള്ള  ഒട്ടനേകം വിദ്യാർത്ഥികൾ ഉന്നത പഠനം നടത്തി വരുന്നു .

  1. "എ.എം.യു.പി.എസ്. കൂട്ടിൽ". schoolwiki.in.
"https://ml.wikipedia.org/w/index.php?title=കൂട്ടിൽ&oldid=3981261" എന്ന താളിൽനിന്ന് ശേഖരിച്ചത്