കുസൃതിക്കുട്ടൻ
1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുസൃതിക്കുട്ടൻ. അണ്ണി എന്ന തമിഴ് ച്ചിത്രത്തിന്റെ മലയാളാവിഷ്ക്കാരമാണ് ഈ ചിത്രം. ലതാമൂവീസിനുവേണ്ടി മുഹമ്മദ് ആസ്സം നിർമിച്ച ഈ ചിത്രം ജിയോ പിക്ചേഴ്സിന്റെ വിതരണത്തിൽ 1966 മാർച്ച് 11-നു പ്രദർശനം തുടങ്ങി.[1]
കുസൃതിക്കുട്ടൻ | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | മുഹമ്മദ് ആസ്സം |
തിരക്കഥ | തിക്കുറിശ്ശി |
അഭിനേതാക്കൾ | തിക്കുറിശ്ശി<>അടൂർ ഭാസി<>മുതുകുളം രാഘവൻ പിള്ള<>അംബിക<>സുകുമാരി |
സംഗീതം | വിജയഭാസ്കർ |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 11/03/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകമാധവൻ നായരുടെ ചിറ്റമ്മ മരണക്കിടക്കയിൽ വച്ച് മൂന്നു വയസ്സുള്ള ഗോപിയെ അദ്ദേഹത്തിന്റെ കയ്യിലേൽപ്പിച്ച് മരണമടഞ്ഞു. മാധവൻ നായരുടെ ഭാര്യ ലക്ഷ്മി സന്തോഷത്തോടെ ഗോപിയെ ഏറ്റെടുത്തു. ലക്ഷ്മിയ്ക്ക് സ്വന്തം കുഞ്ഞ് (ഉണ്ണി) ഉണ്ടായപ്പോൾ ഗോപി കുണ്ഠിതനായി. ലക്ഷ്മിയുടെ അമ്മ ആ വീട്ടിൽ എത്തിച്ചേർന്നത് ഗോപിയെ വെറുക്കാൻ മാത്രമാണെന്നതു പോലെ ആയി. ഗോപി ഒരു എതിർപ്പു സ്വഭാവക്കാരനായി മാറി. ലക്ഷിയുടെ അമ്മ അവനെ ദ്രോഹിയ്ക്കുന്നതിലും കുറവു കാട്ടിയില്ല. സ്വന്തം ആട്ടിങ്കുട്ടിയെ മറ്റ് ആട്ടിൻ കുട്ടികളുമായി പോരാട്ടത്തിനു ഉപയോഗിക്കുന്നത് ഗോപിയുടെ വിനോദമാണ്. ചാക്കൊ മുതലാളിയുടെ മകൻ ജോണിയുടെ ആടുമായുള്ള മത്സരം അടിപിടിയിലാണു കലാശിച്ചത്. ലക്ഷ്മിയുടെ അമ്മ ആട്ടിൻ കുട്ടിയെ കശാപ്പുകാരനു വിറ്റുകളഞ്ഞു, ഗോപി പ്രതികാരരുദ്രനായി. മുത്തശ്ശിയുടെ നേർക്ക് എറിഞ്ഞ കല്ല് ലക്ഷ്മിക്കാണു കൊണ്ടത്. ഗോപിയ്ക്ക് സ്വത്ത് നൽകുമോ എന്നു പേടിച്ച് അതു തടയാനും ലക്ഷ്മിയുടെ അമ്മ മുതിരുന്നുണ്ട്. റെയിൽ പാളത്തിൽ തലവയ്ക്കുന്ന ഗോപിയെ രക്ഷിയ്ക്കാൻ രോഗശയ്യയിൽ നിന്നും ലക്ഷ്മി എത്തുന്നു.[2]
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- തിക്കുറിശ്ശി സുകുമാരൻ നായർ—മാധവൻ നായർ
- അംബിക—ലക്ഷ്മി
- സുരേഷ് വർമ്മ -- ഗോപി
- പങ്കജവല്ലി—ലക്ഷ്മിയുടെ അമ്മ
- അടൂർ ഭാസി—ഗോവിന്ദൻ
- സുകുമാരി—ദേവകി
- സുരേഷ് കുമാർ -- ഉണ്ണി
- ശ്രീധർ -- ജോണി
- മുതുകുളം രാഘവൻ പിള്ള—രാമൻ നായർ
- പഞ്ചാബി --
- വി പി നായർ --
- പി എൻ നമ്പ്യാർ --
- കെടാമംഗലം ആലി --
- കൊടുങ്ങല്ലൂർ കൃഷ്ണൻ നായർ --
- കൃഷ്ണൻ --
- മുസ്തഫ --
- ജോയി --
- അശോകൻ(സീനിയർ) --
പിന്നണിഗായകർ
തിരുത്തുകഅണിയറശില്പികൾ
തിരുത്തുക- ബാനർ -- ലതാ മൂവീസ്
- വിതരണം -- ജിയോ പിക്ചേർസ്
- തിരക്കഥ, സംഭാഷണം -- തിക്കുറിശ്ശി സുകുമാരൻ നായർ
- സംവിധാനം -- എം കൃഷ്ണൻ നായർ
- നിർമ്മാണം -- മുഹമ്മദ് ആസം
- ഛായാഗ്രഹണം -- എൻ പ്രകാശ്, ബി എസ് മണി
- ചിത്രസംയോജനം -- ബി എസ് മണി
- കലാസംവിധാനം -- ബാലൻ
- ഗാനരചന—പി ഭാസ്ക്കരൻ
- സംഗീതം -- വിജയഭാസ്കർ
ഗാനങ്ങൾ
തിരുത്തുകഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|
മണിച്ചിലമ്പേ മണിച്ചിലമ്പേ | പി ഭാസ്ക്കരൻ | വിജയഭാസ്കർ | ബി. വസന്ത |
കണ്മിഴി പൂട്ടിക്കൊണ്ടെൻ | പി ഭാസ്ക്കരൻ | വിജയഭാസ്കർ | എസ്. ജാനകി |
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും | പി ഭാസ്ക്കരൻ | വിജയഭാസ്കർ | എസ്. ജാനകി, ബി. വസന്ത |
പുന്നെല്ലു കൊയ്തല്ലോ പുത്തരിയും വന്നല്ലോ | പി ഭാസ്ക്കരൻ | വിജയഭാസ്കർ | പി.ബി. ശ്രീനിവാസ്, എസ്. ജാനകി |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കുസൃതിക്കുട്ടൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡേറ്റാബേസിൽ നിന്ന് കുസൃതിക്കുട്ടൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- യൂട്യൂബിൽ നിന്ന് കുസൃതിക്കുട്ടൻ