കുസുമം ജോസഫ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തക

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കാരിക്കോട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു കുസുമം ജോസഫ് (ജീവിതകാലം:13 ഏപ്രിൽ 1926 – 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് കുസുമം ജോസഫ് കേരള നിയമസഭയിലേക്കെത്തിയത്. 1926 ഏപ്രിൽ 13ന് ജനിച്ചു. ജോസഫ് എന്നായിരുന്നു പിതാവിന്റെ പേര്. 1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.

കുസുമം ജോസഫ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
മണ്ഡലംകാരിക്കോട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-04-13)ഏപ്രിൽ 13, 1926
മരണംഡിസംബർ 14, 1991(1991-12-14) (പ്രായം 65)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 2, 2011
ഉറവിടം: നിയമസഭ

1952-ൽ കോൺഗ്രസ് വനിതാ വിഭാഗത്തിന്റെ (മൂവാറ്റുപുഴ) വൈസ് പ്രസിഡന്റ്, സംസ്ഥാന വനിതാ ഫ്രണ്ട് വൈസ് പ്രസിഡന്റ്, ഇടുക്കി ഡി.ഡി.ഡി. അംഗം, കോൺഗ്രസ് നിയമസഭാപാർട്ടി വിപ്പ് എന്നീരംഗങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=കുസുമം_ജോസഫ്&oldid=3798673" എന്ന താളിൽനിന്ന് ശേഖരിച്ചത്