കുറ്റിക്കാട് ഫൊറോന പള്ളി
തൃശ്ശൂർ ജില്ലയിലെ പള്ളി
തൃശ്ശൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കുറ്റിക്കാട് (Kuttikkad) സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി (Saint Sebastian Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ സെബസ്ത്യനോസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കുറ്റിക്കാട് ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 12 ഇടവക പള്ളികളുണ്ട്.
ഇടവക പള്ളികൾ
തിരുത്തുക- 1. കുറ്റിക്കാട് പള്ളി
- 2. അരൂർമുഴി പള്ളി
- 3. ചായ്പ്പൻകുഴി പള്ളി
- 4. കൊന്നക്കുഴി പള്ളി
- 5. മാരംകോട് പള്ളി
- 6. മാരംകോട് തെക്കെ പള്ളി
- 7. മോതിരക്കണ്ണി പള്ളി
- 8. മുനിപാറ പള്ളി
- 9. പൂവത്തിങ്കൽ പള്ളി
- 10.പുളിങ്കര പള്ളി
- 11.താഴൂർ പള്ളി
- 12.തൂമ്പാക്കോട് പള്ളി