കുറുമ്പിലാവ്
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കുറുമ്പിലാവ്. കുറുമ്പിലാവ് ഗ്രാമത്തിന്റെ ഒരു പ്രധാന പ്രദേശം നെല്ലും തെങ്ങും ഇടതിങ്ങിയതാണ്. കുറുമ്പിലാവിൽ രണ്ട് പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദേവീ ക്ഷേത്രവും (തിരുവാണിക്കാവ് അമ്മ), കുറുമ്പിലാവ് ശ്രീകൃഷ്ണ ക്ഷേത്രവും കൂടാതെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി ക്ഷേത്രങ്ങളും ഒരു കൃസ്ത്യൻ പള്ളിയും ഒരു മുസ്ലീം പള്ളിയും സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു സർക്കാർ എൽ.പി. സ്കൂളും ഒരു മാനേജ്മെൻ്റ് UP സ്കൂളം ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശിഷ്യനായ ബോധാനന്ദ സ്വാമിയുടെ പേരിലുള്ള ഒരു ഹൈസ്കൂളും ഉണ്ട്.
Kurumpilavu കുറുമ്പിലാവ് | |
---|---|
ഗ്രാമം | |
Coordinates: 10°24′40″N 76°10′20″E / 10.41111°N 76.17222°E | |
Country | ![]() |
State | കേരളം |
District | തൃശൂർ |
• ഭരണസമിതി | Panchayath |
(2001) | |
• ആകെ | 13,677 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680564 |
വാഹന റെജിസ്ട്രേഷൻ | KL-08 / KL-75 |
കുറുമ്പിലാവിന് ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ 7 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തുള്ള തൃപ്രയാറും 7 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ചേർപ്പുമാണ്. കുറുമ്പിലാവ് ഗ്രാമം ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സന്തുലിതവും സമാധാനപരമായ ഒരു പ്രദേശവുമാണ്.[1]
ജനസംഖ്യ
തിരുത്തുക2001-ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം കുറുമ്പിലാവിൽ 6413 പുരുഷന്മാരും 7264 സ്ത്രീകളും ഉൾപ്പെടെ 13677 ജനസംഖ്യയുണ്ടായിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.