കുര്യാക്കോസ് ഭരണികുളങ്ങര

സീറോ മലബാർ കത്തോലിക്ക സഭയുടെ ഡൽഹിയിൽ സ്ഥാപിതമായ ഫാരിദാബാദ് രൂപതയുടെ ആദ്യത്തെ മെത്രാനാണ് കുര്യാക്കോസ് ഭരണികുളങ്ങര[1]. മെത്രാനെങ്കിലും രൂപതയുടെ മെത്രാപ്പോലീത്തായായാണ് ഇദ്ദേഹം നിയമിതനാകുന്നത്.

ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര
ഫരിദാബാദ് രൂപതയുടെ പ്രഥമ ബിഷപ്പ്
ഭദ്രാസനംസീറോ മലബാർ കത്തോലിക്കാ സഭ
ഫരിദാബാദ് രൂപത
വ്യക്തി വിവരങ്ങൾ
ജനനം(1956-02-01)ഫെബ്രുവരി 1, 1956
കരിപ്പാശ്ശേരി
അങ്കമാലി
എറണാകുളം
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ
മാതാപിതാക്കൾഏല്യ, ആന്റണി
Coat of arms of Kuriakose Bharanikulangara.svg

ജീവിതരേഖതിരുത്തുക

1956 ഫെബ്രുവരി 1ന് ഏല്യ ആന്റണി ദമ്പതികളുടെ മകനായി എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള കരിപ്പാശ്ശേരി എന്ന ഗ്രാമത്തിൽ ജനിച്ചു[2]. കർമ്മൽ സെമിനാരിയിൽ ഫിലോസഫിയും മംഗലപ്പുഴ സെമിനാരിയിൽ തിയോളജിയും പഠിച്ചിട്ടുണ്ട്. 1988-ൽ റോമിലും ഇറ്റലിയിലുമായി ഉപരിപഠനം നടത്തി. സ്വദേശത്തും വിദേശങ്ങളിലുമായി മിഷൻ പ്രവർത്തന സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളി, മലയാറ്റൂർ പള്ളി എന്നിവിടങ്ങളിൽ സഹവികാരിയായി പ്രവർത്തിച്ചിരുന്നു. തായ്‌ലന്റ്, വെനിസ്വേല, ജോർദ്ദാൻ എന്നിവിടങ്ങളിലും 2007-ൽ ന്യൂയോർക്കിലെ വത്തിക്കാൻ എംബസിയിലും തുടർന്നുള്ള വർഷം ജർമ്മൻ എംബസിയിലും സേവനമനുഷ്ഠിച്ചു. ജെർമ്മനിയിലുള്ള വത്തിക്കാൻ എംബസിയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കേ, 2012 മാർച്ച് 6നാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇദ്ദേഹത്തെ മെത്രാനായി നാമകരണം ചെയ്തത്[3].

അവലംബംതിരുത്തുക