കേരളത്തിലെ പെരിയാർ കടുവ സങ്കേതത്തിലെ ഒരു ജലസംഭരണിയാണ് കുന്നാർ ഡാം. ശബരിമലയിലേക്ക് കുടിവെള്ളമെത്തിക്കുന്നത് പ്രധാനമായും ഇവിടെ നിന്നാണ്. കാട്ടുമൃഗങ്ങളുടെ കൂടി കുടിവെള്ള സ്രോതസ്സാണ് ഇത്. 13 അടി ഉയരം മാത്രമുള്ള ചെറിയൊരു ഡാമാണ് ഇത്. ഇതിന്റെ ഉയരം കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്[1]. 1956 ലാണ് കുന്നാർ ഡാം കമ്മീഷൻ ചെയ്തത്. ഈ പ്രദേശത്ത്, ഒന്നര കിലോമീറ്റർ അകലെ മറ്റൊരു തടയണ‍യുമുണ്ട്. കേരള വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല[2]. കുടിവെള്ള സ്രോതസ്സായതിനാൽ, പോലീസ് കാവലിലാണ് ഇപ്പോൾ ഈ പ്രദേശം. ദിവസേന 30 മുതൽ 35 ലക്ഷം ലിറ്റർ കുടിവെള്ളം കുന്നാറിൽ നിന്നും ശബരിമലയിലെത്തിക്കുന്നുണ്ട്. ഡാം നിൽക്കുന്നത് ഉയർന്ന പ്രദേശത്ത് ആയതിനാൽ പമ്പിങ്ങ് നടത്താതെ തന്നെ ജലമൊഴുക്കാനാവുന്നു എന്ന സൗകര്യമുണ്ട്. ഇവിടെ നിന്നുള്ള ജലം പാണ്ടിത്താവളത്തിലെ ജലസംഭരണികളിലെത്തിച്ച് വിതരണം ചെയ്യുന്നു.

2018 ലെ പ്രളയ സമയത്ത് കുന്നാറിൽ മണ്ണ് മൂടിയതിനാൽ ഡാമിന്റെ സംഭരണ ശേഷിയിൽ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ട്[3].

  1. "കുന്നാർ ഡാം ശേഷികൂട്ടൽ". മാതൃഭൂമി ദിനപത്രം. 2015-09-15. Retrieved 2019-01-13.[പ്രവർത്തിക്കാത്ത കണ്ണി]
  2. [1]|മംഗളം ദിനപത്രം.
  3. [2]|Manorama online
"https://ml.wikipedia.org/w/index.php?title=കുന്നാർ_ഡാം&oldid=3803127" എന്ന താളിൽനിന്ന് ശേഖരിച്ചത്