കുന്നന്താനം ഗ്രാമപഞ്ചായത്ത്
കുന്നന്താനം | |
9°26′00″N 76°36′45″E / 9.433333°N 76.6125°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.57[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 18489[1] |
ജനസാന്ദ്രത | 1052[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളിബ്ളോക്കിലാണ് കുന്നന്താനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുന്നന്താനം വില്ലേജുപരിധിയിൽ വരുന്ന കുന്നന്താനം പഞ്ചായത്തിന് 17.57 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.[2]
അതിരുകൾ
തിരുത്തുകകുന്നന്താനം പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മാടപ്പള്ളി, കറുകച്ചാൽ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനയമ്പാലതോടും, തെക്കുഭാഗത്ത് കവിയൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുമാണ്.[2]
പേരിനു പിന്നിൽ
തിരുത്തുകകുന്നന്താനം എന്ന പേരിന്റെ ഉത്ഭവത്തെ സംബന്ധിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. മുകുന്ദൻ എന്ന തെക്കുംകൂർ രാജാവ് ചെറുവള്ളി മുതലായ കിഴക്കൻ പ്രദേശത്തുനിന്നും വന്നത്തിയ കുടിയേറ്റക്കാർക്ക് ദാനം ചെയ്ത പ്രദേശമാണ് പിൽക്കാലത്ത് കുന്നന്താനം എന്നറിയപ്പെട്ടു തുടങ്ങിയതെന്നാണ് മറ്റൊരു കഥ. മറ്റൊരു കഥ ഇങ്ങനെ: ആദിവാസികളുടെ തലവനായ കണ്ണൻ എന്നാരാൾ ഇവിടെ ജീവിച്ചിരുന്നുവെന്നും രാജാവ് ഈ പ്രദേശം കണ്ണന്റെ നിയന്ത്രണത്തിൻകീഴിൽ ദാനമായി നൽകിയെന്നും കണ്ണൻ ദാനമെന്ന് അറിയപ്പെട്ടുതുടങ്ങിയ പ്രദേശം പിന്നീട് കുന്നന്താനമായി മാറിയത്രെ. വേറൊന്നുള്ളത് കുന്നും, താനവും ഉള്ളതുകൊണ്ടാണത്രെ കുന്നന്താനം എന്ന പേരുണ്ടായതെന്നതാണ്. നിരവധി ചെറിയ കുന്നുകളും കുഴികളും ഉള്ള ഭൂപ്രദേശമായതുകൊണ്ടാവണം ഇത്തരത്തിലൊരു നിഗമനത്തിന് അടിസ്ഥാനമെന്നും കരുതുന്നു.[2]
ഭൂപ്രകൃതി
തിരുത്തുകമലയോരജില്ലയായ പത്തനംതിട്ടയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പിന്നാക്കഗ്രാമമാണ് കുന്നന്താനം. പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളും നിമ്നോന്നതപ്രദേശങ്ങളാണ്. ഇടയ്ക്കിടെ താഴ്വരകളും നെൽപ്പാടങ്ങളും ഉണ്ട്. കുന്നന്താനം പൂർണ്ണമായും ഒരു കാർഷികഗ്രാമമാണ്. കുന്നുകളും, താഴ്വരകളും, സമതലങ്ങളും, നെൽപാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയോടുകൂടിയതാണ് ഇവിടുത്തെ ഭൂപ്രദേശം
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
- ↑ 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-09-28.
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കേരള സർക്കാർ വെബ്സൈറ്റ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.