കുണ്ടമൺകടവ് പാലം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം-കാട്ടാക്കട റൂട്ടിൽ സ്ഥിതിചെയ്യുന്ന നൂറ്റിഇരുപത് വർഷം മുൻപ് പൂർണമായും ഉരുക്കുപാളങ്ങൾ ഉപയോഗിച്ച് ബ്രിട്ടിഷ് എൻജിനീയറിയിംഗ് വിഭാഗം നിർമ്മിച്ച പാലമാണ് കുണ്ടമൺകടവ് പാലം. കരമന നദിക്കു മുകളിലാണ് ഈ പാലം പണിതിരിക്കുന്നത്. [1]
ചരിത്രം
തിരുത്തുകമുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണ ഘട്ടത്തിലാണ് കരമനയാറിന് കുറുകെ പാലം പണിതത്. അതുവരെ ചങ്ങാടം ഉപയോഗിച്ച് യാത്ര നടത്തിയിരുന്നവർക്ക് ആശ്വാസമായി ശ്രീമൂലം തിരുനാളാണ് 1898 ൽ പാലം നിർമിച്ചത്. തിരുവിതാംകൂറിന്റെ മലയോര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു നിർമ്മാണോദ്ദേശം. കരമനയാറിൽ പാലം കെട്ടി ഉയർത്തിയ ബ്രിട്ടീഷ് എൻജിനിയർമാരെ വരുത്തിയാണ് ഇരുമ്പ് പാലം പണിതത്. പൂർണ്ണമായും ബ്രിട്ടീഷ് സാങ്കേതിക വിദ്യയിൽ തൂക്കുപാലത്തിന്റെ മാതൃകയിലായിരുന്നു നിർമ്മാണം. കൂറ്റൻ ഉരുക്കുപാളങ്ങളിലൂടെ നദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച്, നട്ടും ബോൾട്ടും ഉപയോഗിച്ച് 16 ഗർഡറുകളെ കൂട്ടിയിണക്കിയായിരുന്നു പാലത്തിന്റെ നിർമ്മാണ രീതി. തൂണുകളില്ലാതെ സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ഏക പാലം കൂടിയാണിത്. ഇംഗ്ലണ്ടിൽ നിന്നാണ് പാലത്തിനായുള്ള സാമഗ്രികൾ എത്തിച്ചതെന്ന് പഴയ രേഖകൾ പറയുന്നു. അതോടെ ഒറ്റപ്പെട്ടു കിടന്ന ഗ്രാമങ്ങളിൽ വികസനം എത്തി.
പൈതൃക ഇടനാഴി
തിരുത്തുക120 വർഷത്തെ പഴക്കം പിന്നിട്ട ഈ ഇരുമ്പ് പാലത്തെ പൈതൃക ഇടനാഴിയാക്കുമെന്ന് സർക്കാർ അടുത്തകാലത്ത് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വാഹന ഗതാഗതം പുതിയ പാലത്തിലൂടെയാക്കുകയും, കാൽനട യാത്രികർക്ക് മാത്രം പ്രവേശനം അനുവദിക്കുകും ചെയ്യ്തു. തിരുവിതാംകൂറിന്റെ ചരിത്ര മുഹൂർത്തങ്ങൾ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങൾ, ശിൽപ്പങ്ങൾ, വൈകുന്നേരങ്ങളിൽ ആളുകൾക്ക് കാറ്റുകൊണ്ട് വിശ്രമിക്കാൻ പാലത്തിന് വശങ്ങളിൽ ചെറു ബഞ്ചുകൾ ഒക്കെ ഉൾപ്പെടുന്ന സംവിധാനമാണ് പൈതൃക ഇടനാഴിയിലൂടെ വിഭാവനം ചെയ്യുന്നത്. [2]
പുതിയ പാലം
തിരുത്തുകതിരുവനന്തപുരം – കാട്ടാക്കട റോഡിലെ ഗതാഗത കുരുക്കിനെ തുടർന്ന്, 2015 ജൂലയ് രണ്ടിന് പഴയ പാലത്തിന് പകരമായി പുതിയ പാലം തുറന്നു. 9.78 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലത്തിന്റെ നിർമ്മാണം. പുതിയ പാലത്തിൽ ഇരുവശത്തുമായി തറയോട് പാകിയ നടപ്പാതകൾ ഉൾപ്പെടെ നിർമ്മിച്ചിട്ടുണ്ട്. [3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 23
- ↑ മാതൃഭൂമി ദിനപത്രം [2] Archived 2019-07-23 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 23
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-23. Retrieved 2019-07-23.