കൂവക്കുടി പാലം
അരുവിക്കര-വെള്ളനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരമനയാറിനു കുറുകെയുള്ള പാലമാണ് കൂവക്കുടി പാലം. 1904 ൽ നിർമ്മിച്ച പഴയ പാലത്തിന് കാലപ്പഴക്കവും വീതി കുറവും അനുഭവപ്പെട്ടതോടെയാണ് സമാന്തരമായി പുതിയ പാലം നിർമിച്ചത്. നെടുമങ്ങാട് താലൂക്കിലെ നിലവിലെ ഏറ്റവും വലിയ പാലമാണിത്. 2017 ആഗസ്റ്റ് 30 ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. [1]
നിർമ്മാണം
തിരുത്തുക25.32 മീറ്ററിൽ നാല് സ്പാനുകളായി നിർമിച്ച പാലത്തിന് 101.28 മീറ്റർ നീളം. 11.05 മീറ്റർ വീതിയുമുണ്ട്. ഇതിൽ ഏഴര മീറ്റർ വാഹനഗതാഗതം, ഒന്നരമീറ്റർ നടപ്പാതയും, ശേഷിക്കുന്നത് സംരക്ഷണ ഭിത്തിയുമാണ്. ഇരുവശങ്ങളിലുമായി 300 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. [2]
കൂവക്കുടിയിലെ പഴയ പാലം
തിരുത്തുകനെടുമങ്ങാടിന് തെക്ക് വെള്ളനാട് പ്രദേശത്ത് ഈയം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, കഴിഞ്ഞ നൂറ്റാണ്ടിൻറെ തുടക്കത്തിൽ ജർമ്മൻകാർ അവിടെ എത്തുകയും ഖനനം തുടങ്ങുകയും ചെയ്തു. അങ്ങനെ ഖനനം ചെയ്ത ഈയം കയറ്റി കൊണ്ടുപോകാൻ നിർമ്മിച്ചതാണ് പഴയ കൂവക്കുടി പാലം. ജർമൻ കമ്പനിയായ മോർഗൻ ക്രൂസിബിൾ ആണ് 1904 ൽ ഈ പാലം നിർമിച്ചത്. ഒരുകാലത്ത് ഒരുപാട് പേർ കരമന നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യുവാനായി കൂവക്കുടിയിലെ പഴയ പാലം തിരഞ്ഞെടുത്തിരുന്നു. [3]