ആഗ്നേയഗ്രന്ഥി

(പാൻക്രിയാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോസ്റ്റാറ്റിൻ, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡ്, അമൈലിൻ എന്നിവ ഉത്പാദിപ്പിക്കുന്നു. ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം ആഗ്നേയരസം അഥവാ പാൻക്രിയാറ്റിക് ജ്യൂസിനെ ഉത്പാദിപ്പിക്കുന്നു.[2]

പാൻക്രിയാസ്
ആഗ്നേയഗ്രന്ഥിയുടെ ചിത്രം
1: ആഗ്നേയഗ്രന്ഥീശീർഷം
2: Uncinate process of pancreas
3: Pancreatic notch
4: Body of pancreas
5: Anterior surface of pancreas
6: Inferior surface of pancreas
7: Superior margin of pancreas
8: Anterior margin of pancreas
9: Inferior margin of pancreas
10: Omental tuber
11: Tail of pancreas
12: ആന്ത്രമൂലം
ഗ്രെയുടെ subject #251 1199
ശുദ്ധരക്തധമനി inferior pancreaticoduodenal artery, superior pancreaticoduodenal artery, splenic artery
ധമനി pancreaticoduodenal veins, pancreatic veins
നാഡി pancreatic plexus, celiac ganglia, vagus[1]
ഭ്രൂണശാസ്ത്രം pancreatic buds
കണ്ണികൾ Pancreas
Pancreas

നാലുമുതൽ ആറുവരെ ഇഞ്ചുനീളവും(15 സെന്റീ മീറ്റർ)2.5 സെ.മീ. വീതിയും 85 ഗ്രാം ഭാരവുമുള്ള ഗ്രന്ഥിയാണിത്. ഗ്രന്ഥിയുടെ വലത്തേയറ്റത്തെ വലിപ്പക്കൂടുതലുള്ള ഭാഗം ശിരസ്സ് (Caput pancreatis) ആയി കണക്കാക്കപ്പെടുന്നു. തുടർന്ന് ഇടതുവശത്തേയ്ക്ക് നീണ്ടിരിക്കുന്ന ഭാഗമാണ് ബോഡി അഥവാ ശരീരം (Corpus pancreatis). ഇടത്തേയറ്റത്ത് പ്ലീഹയോട് ചേർന്ന് ഫ്രെനിക്കോലൈനൽ ഇടം വരെ വലിപ്പം കുറഞ്ഞവസാനിക്കുന്ന ഭാഗം വാലറ്റമായി (Cauda pancreatis) പരിഗണിക്കപ്പെടുന്നു. ശിരസ്സിനുമുകളിലൂടെ പൊതിഞ്ഞകണക്കെ പക്വാശയഭാഗമുണ്ട്. ഇവ ഉദരാശയത്തിൽ എപ്പിഗാസ്ട്രിയത്തിൽ കുറുകെ ചരിഞ്ഞ് പക്വാശയത്തിന്റെ ഉൾവളവിൽ നിന്ന് ആരംഭിച്ച് ഉദരാശയത്തിന്റെ ഹൈപ്പോകോൺട്രിയാക് ഭാഗം വരെ ചെന്നെത്തുന്നു.[3]ട്രാൻസ്‌പൈലോറിക് തലത്തിന് സമാനമായാണ് ആഗ്നേയഗ്രന്ഥിയുടെ സ്ഥാനവും.[4]

ഘടനയിൽ പാൻക്രിയാസിന് ഉമിനീർ ഗ്രന്ഥികളോടാണ് സാദൃശ്യം. എന്നാൽ ഇവയെക്കാൾ മൃദുവും അയഞ്ഞതുമായ കോശനിരകളാലാണ് ആഗ്നേയഗ്രന്ഥി നിർമ്മിച്ചിരിക്കുന്നത്. ബാഹ്യതലത്തിൽ ഏരിയോലാർ കലകൾ കൊണ്ട് ഇതിനെ പൊതിഞ്ഞിരിക്കുന്നു.

ആഗ്നേയഗ്രന്ഥിയിൽ നിറയെ സഞ്ചികണക്കെ ലോബ്യൂളുകൾ കാണപ്പെടുന്നു. ഇവയോരോന്നും ഉള്ളിലുള്ള നാളികളുടെ അഗ്രഭാഗങ്ങളാണ്. നാളികൾ വന്നവസാനിക്കുന്ന വായുഅറകൾക്ക് സമാനമായ ഭാഗങ്ങളാണ് ആൽവിയോളുകൾ. ഇവ നിറയെ സ്രവണശേഷിയുള്ള കോശങ്ങളുണ്ട്. കോളങ്ങൾ കണക്കെ കാണപ്പെടുന്ന സ്രവണകോശങ്ങൾക്ക് നിയതമായ ഒരു ബാഹ്യഭാഗവും ഉള്ളിൽ ഒരു ഗ്രാന്യുലാർ ഭാഗവുമുണ്ട്. ആൽവിയോളുകൾക്ക് ഇടയിലായി കാണപ്പെടുന്ന സംയോജകകലയിൽ ഉൾക്കൊണ്ടിരിക്കുന്ന കോശങ്ങളുടെ കൂട്ടമാണ് ഇന്റർ ആൽവിയോളാർ ഐലറ്റ് കോശങ്ങൾ അഥവാ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്. 1869 ൽ ജർമ്മൻ ശാസ്ത്രകാരനായ പോൾ ലാംഗർഹാൻസ് ആണ് ഇത് കണ്ടെത്തിയത്.

ഗ്രന്ഥിയിലെമ്പാടും 0.2മി. മീറ്റർ വീതം വ്യാസമുള്ള ഒരുലക്ഷത്തോളം ഐലറ്റുകളുണ്ട്.[5] ഗ്രന്ഥിയുടെ ആകെ ഭാരത്തിന്റെ 2 ശതമാനത്തോളം എലറ്റ്സ് ഓഫ് ലാംഗർഹാൻസാണ്. ആഗ്നേയഗ്രന്ഥിയുടെ അന്തഃസ്രാവി ഭാഗമായി ഇവ പ്രവർത്തിക്കുന്നു. ബഹുഭുജാകൃതിയിലുള്ള ഈ കോശങ്ങളുടെ സമൂഹത്തിലേയ്ക്ക് നിരവധി രക്തലോമികകൾ വന്നസാനിക്കുന്നു. കേവലം രണ്ടുശതമാനം മാത്രം വരുന്ന ഐലറ്റ്സിലേയ്ക്കാണ് 10 മുതൽ 15 ശതമാനം വരെ ആഗ്നേയഗ്രന്ഥിയിലേയ്ക്കുള്ള രക്തപ്രവാഹമെത്തുന്നത്. [6]എലികളിൽ ഈ കോശസമൂഹങ്ങളിൽ അഞ്ചുതരത്തിലുള്ള കോശങ്ങളുണ്ട്.[7]

  1. * ആൽഫാ കോശങ്ങൾ: മൊത്തം ഐലറ്റ് കോശങ്ങളുടെ 15 മുതൽ 20 ശതമാനം ഇവയാണ്. ഗ്ലൂക്കഗോണിനെ ഉത്പാദിപ്പിക്കുന്നു.
  2. * ബീറ്റാ കോശങ്ങൾ: മൊത്തം ഐലറ്റ് കോശങ്ങളുടെ 65 മുതൽ 80 ശതമാനം ഇവയാണ്. ഇൻസുലിനെയും അമൈലിനേയും ഉത്പാദിപ്പിക്കുന്നു.
  3. * ഡെൽറ്റാ കോശങ്ങൾ: 3–10%, സൊമാറ്റോസ്റ്റാറ്റിനെ ഉത്പാദിപ്പിക്കുന്നു.
  4. * PP കോശങ്ങൾ അഥവാ F കോശങ്ങൾ: 3–5%, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡിനെ ഉത്പാദിപ്പിക്കുന്നു.
  5. * എപ്സിലോൺ കോശങ്ങൾ: <1%, ഘ്രെലിനെ ഉത്പാദിപ്പിക്കുന്നു.

ആൽഫാ കോശങ്ങൾ

തിരുത്തുക

മനുഷ്യരിൽ ഐലറ്റ്സ് കോശസമൂഹത്തിന്റെ 33 മുതൽ 46 ശതമാനം വരെ വരുന്ന കോശങ്ങളാണ് ആൽഫാ കോശങ്ങൾ (α-cell). പെപ്റ്റൈഡ് ഹോർമോണായ ഗ്ലൂക്കഗോണിനെ ഉത്പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുകയാണിതിന്റെ ധർമ്മം.[8]കരളിലെ ഹെപ്പാറ്റോസൈറ്റ് കോശങ്ങളുടെ പുറത്തും വൃക്കയിലെ കോശങ്ങളുടെ പുറത്തും കാണപ്പെടുന്ന ചില ഗ്രാഹികളോട് (റിസപ്റ്റർ)ഇവ കൂടിച്ചേരുന്നു. ഗ്ലൈക്കൊജൻ ഫോസ്ഫോറിലേയ്സ് എന്ന രാസാഗ്നിയെ ഇത് ഉദ്ദീപിപ്പിക്കുന്നു. കോശങ്ങളിൽ ഇത് ഗ്ലൈക്കൊജനെ ഗ്ലൂക്കോസ് ആക്കുന്നതിന് കാരണമാകുന്നു. (ഗ്ലൈക്കോജനോലിസിസ്)

ബീറ്റാ കോശങ്ങൾ

തിരുത്തുക

മനുഷ്യരിൽ ഐലറ്റ്സ് കോശസമൂഹത്തിന്റെ 65 മുതൽ 80 ശതമാനം വരെ വരുന്ന കോശങ്ങളാണ് ആൽഫാ കോശങ്ങൾ (beta-cells, β-cells). ഇവ ഉത്പാദിപ്പിക്കുന്ന പ്രധാന സ്രവങ്ങളാണ് ഇൻസുലിൻ, സി-പെപ്റ്റൈഡ്, അമൈലിൻ എന്നിവ.

ഇൻസുലിൻ

തിരുത്തുക

1922ൽ ബാന്റിങ്ങും ബെസ്റ്റുമാണ് ഇൻസുലിനെ ആഗ്നേയഗ്രന്ഥിയിൽ നിന്നും വേർതിരിച്ചെടുക്കുന്നത്. രക്തത്തിൽ ഗ്ലൂക്കോസ് അധികമാകുമ്പോൾ കോശങ്ങളിലേയ്ക്ക് കടത്തിവിട്ടും കോശങ്ങളുടെ താര്യത കൂട്ടിയും കരളിൽ ഗ്ലൈക്കോജനായി സംഭരിച്ചും ഇൻസുലിൻ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുന്നു. ബീറ്റാ കോശങ്ങളിലെ പരുക്കൻ അന്തർദ്രവ്യജാലിക(റഫ് എൻഡോപ്ലാസ്മിക് റട്ടിക്കുലം)യിലെ റൈബോസോമുകളിൽ പ്രീ പ്രോ ഇൻസുലിനായാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രീപ്രോ ഇൻസുലിനിലുള്ള 23 അമിനോഅമ്ളശ്രേണിയുൾക്കൊള്ളുന്ന ലെഡർ ശ്രേണിയെ(leader sequence)അന്തർദ്രവ്യജാലികയിൽ വച്ചുതന്നെ ഒഴിവാക്കുമ്പോൾ അത് പ്രോ ഇൻസുലിനാകുന്നു. ഇത് ഗോൾഗി വസ്തുക്കളിലേയ്ക്ക് സംവഹനം ചെയ്യപ്പെടുന്നു.

ഡൈസൾഫൈഡ് രാസബന്ധനങ്ങളാൽ ചേർന്നുകാണപ്പെടുന്ന ഈ ശൃംഖലയിൽ A ചെയിൻ, B ചെയിൻ, 31 അമിനോഅമ്ളശ്രേണിയുള്ള സി-പെപ്റ്റൈഡ് എന്നിവ കാണപ്പെടുന്നു. സി-പെപ്റ്റൈഡിനെ ഒഴിവാക്കിക്കഴിഞ്ഞ് ഇത് ആക്ടീവ് ഇൻസുലിനാകുന്നു. രണ്ട് ഡൈസൾഫൈഡ് ബന്ധങ്ങളുള്ള, 21 ഉം 30ഉം അമിനോഅമ്ലങ്ങളുള്ള രണ്ട് പോളിപെപ്റ്റൈഡ് ശൃ​ഖലയാണ് ഇൻസുലിനിലുള്ളത്. പിന്നീട് ഇവ സ്രവണശേഷിയുള്ള ഗ്രാന്യൂളുകളായ സഞ്ചികളിലേയ്ക്ക് നിറയ്ക്കപ്പെട്ട് കോശസ്തരത്തിനടുത്തേയ്ക്കെത്തുന്നു. ഈ ഗ്രാന്യൂളുകളിൽ നിന്നും പിന്നീട് ഇൻസുലിനായും സി-പെപ്റ്റൈഡായും ഇവ പുറത്തുവരുന്നു. [9] ഇൻസുലിന്റെ പ്രധാന പ്രവർത്തന സ്ഥാനങ്ങൾ കരളും ആഡിപ്പോസ് കലകളും പേശികളുമാണ്.[10]

സി-പെപ്റ്റൈഡ്

തിരുത്തുക

ഇൻസുലിൻ ഉപാപചയത്തിന്റെ ഉപോൽപ്പന്നമാണിത്. രക്തക്കുഴലുകളുടെ ശൈഥില്യത്തെ തടഞ്ഞ് ന്യൂറോപ്പതി എന്ന നാഡീവൈകല്യത്തെ ഇത് ഒഴിവാക്കുന്നു.

ഐലറ്റ് അമൈലോയിഡ് പോളിപെപ്റ്റൈഡ് (IAPP) ഇൻസുലിന് തുല്യമായി പ്രവർത്തിക്കുന്നു.

ആഗ്നേയരസം

തിരുത്തുക

ജൈവിക പദാർത്ഥങ്ങൾ

തിരുത്തുക

അജൈവിക പദാർത്ഥങ്ങൾ

തിരുത്തുക

മാംസ്യദഹനരാസാഗ്നികൾ

തിരുത്തുക

കൊഴുപ്പുലയിപ്പിക്കുന്ന രാസാഗ്നികൾ

തിരുത്തുക

ധാന്യകദഹനരാസാഗ്നികൾ

തിരുത്തുക

ആഗ്നേയരസസ്രവിക്കൽ പ്രക്രിയയും നിയന്ത്രണവും

തിരുത്തുക

നാഡീ നിയന്ത്രണം

തിരുത്തുക

ഹോർമോൺ വഴിയുള്ള നിയന്ത്രണം

തിരുത്തുക

ഹ്മോർമോൺ ധർമങ്ങൾ

തിരുത്തുക

ആഗ്നേയഗ്രന്ഥിയെ ബാധിക്കാവുന്ന രോഗങ്ങൾ

തിരുത്തുക

ആഗ്നേയഗ്രന്ഥിയിൽ ദഹനരസങ്ങൾ കുറഞ്ഞ തോതിൽ ശേഘരിക്കപ്പെടുന്നതിനാൽ ഇതിനേൽക്കുന്ന പരിക്കുകൾ വളരെ പെട്ടെന്നുതന്നെ വൈദ്യസഹായം വേണ്ടിവരുന്നതരത്തിൽ ഗുരുതരസ്വഭാവമുള്ളതാണ്. ദഹനരസങ്ങൾ പുറത്തുവന്നാൽ ആഗ്നേയഗ്രന്ഥിയെത്തെന്നെയും മറ്റവയവങ്ങളെയും ഭാഗികമായി ദഹിപ്പിക്കാനും സാദ്ധ്യതയുണ്ട്.

ഗ്രന്ഥിയുടെ വീക്കത്തിനെ പാൻക്രിയാറ്റൈറ്റിസ് (Pancreatitis) എന്നാണ് പറയുക. ആഗ്നേയഗ്രന്ഥിയിലെ നാളികളിൽ സമ്മർദ്ദം കൂടുന്നതിനാൽ ദഹനരസം പുറത്തു വരുന്നതാണ് വീക്കത്തിന് കാരണം. മദ്യപാനവും പിത്താശയത്തിലെ കല്ലുകൾ മൂലം ആഗ്നേയരസം പ്രവഹിക്കുന്ന നാളി അടയുന്നതുമാണ് പാൻക്രിയാറ്റൈറ്റിസിന്റെ പ്രധാന കാരണങ്ങൾ. ആഗ്നേയഗ്രന്ഥിയിൽ അർബുദബാധ വന്നാൽ മരണസാദ്ധ്യത അധികമാണ്. അന്തഃസ്രാവഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗത്തിൽ അർബുദബാധ അപൂർവമായേ ഉണ്ടാകാറുള്ളൂ.

പ്രമേഹത്തിലെ ഒരുതരം (Diabetes mellitus type 1) ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ആഗ്നേയഗ്രന്ഥിയിലെ അന്തഃസ്രാവഭാഗത്തിനെതിരേ പ്രവർത്തിക്കുന്നതുകൊണ്ടാണുണ്ടാകുന്നത്. ഇൻസുലിന്റെ ഉത്പാദനം കുറയുകയാണ് രോഗലക്ഷണങ്ങളുടെ കാരണം.

മധുര റൊട്ടി

തിരുത്തുക

പാൻക്രിയാസിന്റെ ഒരു അപരനാമമാണു് മധുര റൊട്ടി അഥവാ സ്വീറ്റ് ബ്രെഡ്.

മാംസപാചകകലയിൽ മൃഗങ്ങളുടെ ഭക്ഷ്യയോഗ്യമായ മിക്ക ഗ്രന്ഥികളും ഹൃദയം, കഴുത്ത്, തൈമസ് തുടങ്ങിയ ചില അവയവങ്ങളും അറിയപ്പെടുന്നതു് മധുരറൊട്ടി (Sweet bread) എന്നാണു്. പക്ഷേ, തൈമസ്സിനും (neck sweetbread) പാൻക്രിയാസിനുമാണു് (heart or belly sweetbread) സ്വീറ്റ് ബ്രെഡ് എന്ന വിളിപ്പേരു് ഏറ്റവും പ്രചാരത്തിൽ വന്നതു്. പേശീമാംസത്തിന്റേതിൽ നിന്നും വിഭിന്നമായി, മധുരം ചേർന്ന പ്രത്യേക സ്വാദുള്ളതിനാലാണു് ഈ പേരു വന്നതു്. വെട്ടിറച്ചി(പേശീപ്രധാന മാംസഭാഗങ്ങൾക്കുശേഷം അവശിഷ്ടമായി വരുന്ന തൊലി, തല, നാവ്, കുടൽ, ആന്തരാവയവങ്ങൾ തുടങ്ങിയവ)(offal) ചില സമുദായങ്ങളിൽ നിന്ദ്യവും മറ്റു ചിലേടങ്ങളിൽ വിശിഷ്ടവുമാണെങ്കിലും മധുരറൊട്ടി അതിൽ പൊതുവേ സ്വീകാര്യവും പ്രിയവുമായ ഒന്നാണു്.

മനുഷ്യന്റെ പാൻക്രിയാസും പിൽക്കാലത്ത് 'സ്വീറ്റ് ബ്രെഡ്' എന്ന അപരനാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

  1. Physiology at MCG 6/6ch2/s6ch2_30
  2. Text Book of Medical Physiology, N. Geetha, Paras Pub. , 2012, page: 306-308
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2012-06-13.
  4. http://en.wikipedia.org/wiki/Body_of_pancreas
  5. http://en.wikipedia.org/wiki/Islets_of_Langerhans#cite_note-Sleisenger-1
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-03-31. Retrieved 2012-06-13.
  7. http://en.wikipedia.org/wiki/Islets_of_Langerhans#cite_note-pmid7559135-2
  8. http://en.wikipedia.org/wiki/Alpha_cell
  9. http://www.uptodate.com/contents/insulin-secretion-and-pancreatic-beta-cell-function
  10. Text Book of Medical Physiology, N, Geetha, Paras Pub., page: 438-439
"https://ml.wikipedia.org/w/index.php?title=ആഗ്നേയഗ്രന്ഥി&oldid=4088957" എന്ന താളിൽനിന്ന് ശേഖരിച്ചത്