കുടപ്പനമൂട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ തമിഴ്നാടിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് കുടപ്പനമൂട്. തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് ഇവിടം കോവിലൂർ എന്നാണ് അറിയപ്പെട്ടിരുന്നത്.

കുടപ്പനമൂട്

തമിഴ്നാട്, നാഗൂർ, മധുരെ, തകല മുതലായ ചെറുപട്ടണങ്ങളിൽ നിന്ന് കൃഷിക്കും കച്ചവടത്തിനുമായി കുടിയേറിയവർ ആണ് ഇവിടെ വസിക്കുന്ന ഭൂരിപക്ഷം ജനങ്ങളും. 1910-ന്റെ തുടക്കത്തിൽ മധ്യതിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നും ഇവിടെ കുടിയേറ്റം നടന്നിട്ടുണ്ട്. കുടിയേറ്റ ഗ്രാമം ആയതിനാൽ സംസാര ഭാഷാശൈലി പ്രകടമായി തന്നെ തിരുവനന്തപുരം ഭാഷാശൈലിയുമായി വ്യത്യസ്തമാണ്. മലമ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് നിരവധിപേർ ഇവിടം ഉപേക്ഷിച്ചിരുന്നു. സംസ്ഥാനപാത 3 (കേരളം) ഇത് വഴി പോകുന്നുണ്ട്.


"https://ml.wikipedia.org/w/index.php?title=കുടപ്പനമൂട്&oldid=3333549" എന്ന താളിൽനിന്ന് ശേഖരിച്ചത്