വെളിയങ്കോട് കുഞ്ഞി മരക്കാർ

(കുഞ്ഞിമരക്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരോട് യുദ്ധം ചെയ്തു വീരമൃതു വരിച്ച മാപ്പിള പോരാളിയാണ് കുഞ്ഞി മരക്കാർ എന്ന ശഹീദ് കുഞ്ഞി മരക്കാർ[1]. സാമൂതിരി നെടിയിരുപ്പ് രാജ്യത്തിൽ ജീവിച്ചിരുന്ന ഇദ്ദേഹം വടക്കൻ പാട്ടുകളിലെ ആരോമൽ നായരെ പോലെ മാപ്പിള പടപ്പാടുകളിൽ നിറഞ്ഞു നിൽക്കുന്ന വീര യോദ്ധാവാണ് . ഇദ്ദേഹത്തിൻറെ പേരിലുള്ള കീർത്തനങ്ങൾ സമ്രാജത്വ വിരുദ്ധ വികാരം വളർത്തുന്നു എന്നപേരിൽ ബ്രിട്ടീഷ് ഇന്ത്യ സർക്കാർ നിരോധിക്കുകയും കണ്ടു കെട്ടുകയും ചെയ്തിരുന്നു.[2] കോഴിക്കോട് ചാലിയത്തെ തറവാടായ മമ്മസ്രായിലത്ത് തറവാട്ടിലെ അബ്ദുല്ലയുടെ പുത്രനായാണ് കുഞ്ഞിമരക്കാരിന്റെ ജനനം. ബ്രാഹ്മണ അന്തർജനങ്ങളെ അറേബ്യൻ ഇസ്ലാമിക മിഷനറിമാർ വിവാഹം ചെയ്തതിലുണ്ടായ പരമ്പരയാണ് ഈ ഇല്ലം .പ്രാഥമിക പഠനങ്ങൾ മാതാപിതാക്കളുടെ ശിക്ഷണത്തിലായിരുന്നു. ഖുറാൻ മനപ്പാഠമാക്കിയതിനു ശേഷം . അന്നത്തെ പതിവനുസരിച്ച് കായിക ആയുധഭ്യാസവും പരിശീലിച്ചു . ബാല്യത്തിൽ മാതാവ് മാനാത്ത് പറമ്പില് ഫാത്തിമയുടെ നാടായ വെളിയങ്കോട്ടേക്ക് താമസം മാറിയിരുന്നു. പത്താം വയസില് പിതാവ് മരണപ്പെട്ട ഇദ്ദേഹം മാതാവിന്റെ സംരക്ഷണത്തിലാണ് വളര്ന്നത്.

വെളിയങ്കോട് കുഞ്ഞി മരക്കാർ
ജനനം
മരണം
ദേശീയതനെടിയിരുപ്പ് രാജ്യം(ഇന്ത്യ രൂപീകരണത്തിന് മുൻപ്)
മറ്റ് പേരുകൾകുഞ്ഞി മരക്കാർ ശഹീദ് , കുഞ്ഞിമരക്കാർ ഇബ്ൻ അബ്ദുല്ല
പ്രസ്ഥാനംപോർച്ചുഗീസ് വിരുദ്ധ പോരാളി, കാദിരിയ്യ സൂഫി

പാന്ത്രണ്ടാം വയസിൽ ഇസ്ലാമിക പണ്ഡിതനും സൂഫി നേതാവുമായിരുന്ന സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ കുഞ്ഞി മരക്കാരിനെ കണ്ടെത്തുകയും ആദ്ദേഹത്തിന്റെ ആത്മീയ ശിഷ്യനാകുവാൻ ആവിശ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടർന്ന് മഖ്ദൂമിന്റെ ശിഷ്യത്വം സ്വീകരിച്ച കുഞ്ഞി മരക്കാർ ഇസ്ലാമിക വിഷയത്തിലും കാദിരിയ്യസൂഫി സരണിയിലും പൊന്നാനി വിളക്കത്തിരിക്കൽലടക്കം മത- ആത്മീയ രംഗങ്ങളിൽ പ്രശോഭനമായ നിലയിലേക്കുയർന്നു.[3]

സാമൂതിരി നെടിയിരിപ്പ് അടക്കമുള്ള മലയാള രാജ്യ തീരങ്ങൾക്ക് നേരെ പോർച്ചുഗീസ് ആക്രമണങ്ങൾ ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലായിരുന്നു. പോർച്ചുഗീസുകാരെ നേരിടാനുള്ള കർമ്മ പദ്ധതികൾ സൈനുദ്ധീൻ മഖ്ദൂമിൻറെ നേതൃത്വത്തിൽ ഉൾ തിരിയപ്പെടുന്നതും കുഞ്ഞാലി മരക്കാമാർ അധിനിവേശ വിരുദ്ധ പോരാളികളായി ജന്മമെടുക്കുന്നതും അങ്ങനെയാണ്.ആദ്യഘട്ടത്തിൽ മലബാറിന്റെ മണ്ണും മാനവും കാക്കാൻ ഈ പോരാട്ട ചുമതല ഏറ്റെടുത്ത ധീര പോരാളി കുഞ്ഞി മരക്കാർ ആയിരുന്നു.

മരണം തിരുത്തുക

മംഗല്യ നാളിലാണ് പോർച്ചുഗീസുമാരുമായി പോരാടി കുഞ്ഞി മരക്കാർ തൻറെ ജീവായുസ് ബലിയര്പ്പിക്കുന്നത് വിവാഹത്തിൻറെ ഒരുക്കങ്ങളിൽ വ്യാപൃതനാകവേ രണ്ടു കപ്പലുകളിലായി പൊന്നാനി തീരത്ത് ആക്രമണം നടത്തിയ പോർച്ചുഗീസുകാർ കൊലയും കൊള്ളിവെപ്പും നടത്തി വീടുകൾ അഗ്നിക്കിരയാക്കിയ ശേഷം ഒരു കന്യകയെ കപ്പലിലേക്ക് കടത്തി കൊണ്ട് പോയ വാർത്ത മരക്കാരിനെ തേടിയെത്തി . അമ്മയെ കണ്ടു അവരോട് മാത്രം കാര്യം പറഞ്ഞു അനുഗ്രഹവും വാങ്ങിയ മരക്കാർ ആയുന്തമേന്തി ആരുമറിയാതെ തീരത്തേക്കെത്തി. അവിടെയുണ്ടായിരുന്ന കൊതുമ്പു വള്ളം ഉപയോഗിച്ച് പുറം കടലിൽ നങ്കൂരമിട്ടിരുന്ന പറങ്കി കപ്പലിൽ കടന്നുകയറി മുഴുവൻ പടയാളികളെയും കൊന്ന് അതിലുണ്ടായിരുന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. തുടർന്ന് രണ്ടാം കപ്പലിനെ അക്രമിക്കുന്നതിനിടെയാണ് പറങ്കികളുടെ ശക്തമായ പ്രത്യാക്രമണത്തിൽ അദ്ദേഹം രക്തസാക്ഷിത്വം പുൽകുന്നത്. കൊല്ലപ്പെട്ട കുഞ്ഞി മരക്കാരിന്റെ മൃതദേശം ഏഴു കഷ്ണങ്ങളായി വെട്ടിയെറിഞ്ഞു കടലിലൊഴുക്കിയാണ് പറങ്കികൾ പക തീർത്തത്. [4]

ആക്രമിക്കപ്പെട്ട രണ്ടു കപ്പലുകളിലും കൂടി ഒരു പോർച്ചുഗീസ് സൈനികൻ മാത്രം ജീവനോടെ ബാക്കിയായ സംഭവം കുഞ്ഞി മരക്കാരിന്റെ പോരാട്ട വീര്യമായി ചിത്രീകരിക്കപ്പെടുമ്പോൾ, പുതുമാരനെയും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന പുതുക്കപ്പെണ്ണ് ഏഴിടങ്ങളിലായി വരൻറെ ശരീരം കരക്കടിഞ്ഞതിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് ദാരുണമായും നിലകൊള്ളുന്നുണ്ട്.

വിവാഹ നാളിൽ സ്വജീവിതം ബലിയർപ്പിക്കാനുള്ള താഗമനസ്കത കൊണ്ടാവണം സിദ്ധന്മാരിലെ ഉന്നത പദവി വാഹകനായും പ്രകീർത്തനങ്ങളിലൂടെ ജീവിക്കുന്ന രക്തസാക്ഷികളുടെ നേതാവുമായാണ് സൈനുദ്ദീൻ മഖ്ദൂം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശരീര ഭാഗങ്ങൾ അടിഞ്ഞ വെളിയങ്കോട്, താനൂര്, തിരുവണ്ണൂർ , വടകര, ബേപ്പൂര്, വൈപ്പിന്, കോട്ട ഏഴു സ്ഥലങ്ങളിലെ സ്മൃതി മണ്ഡപങ്ങൾ , നേർച്ചകൾ , രചിക്കപ്പെട്ട മാലകൾ ,പ്രകീർത്തനങ്ങൾ , പടപ്പാട്ടുകൾ എന്നിവയൊക്കെ അദ്ദേഹം അന്ന് ജനങ്ങൾക്കിടയിൽ കൈവരിച്ചിരുന്ന പ്രശസ്തിയും ആദരവും എടുത്തു വ്യക്തമാക്കുന്നവയാണ്. ഇത്തരം സീറകൾ പലതും പിൽകാലത്ത് മലബാർ കേന്ദ്രമാക്കി അരങ്ങേറിയ പോർച്ചുഗീസ് -ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ സമര വീര്യം വളർത്തുന്നതിന് ചാലക ശക്തിയായി വർത്തിച്ചിട്ടുണ്ട്. കൊളോണിയസത്തിനെതിരെ ഇന്ത്യൻ തീരത്ത് പോരാട്ടം നടത്തി രക്സ്ത സാക്ഷിയായ ആദ്യ വിപ്ലവകാരിയായാണ് കുഞ്ഞി മരക്കാർ വിശേഷിക്കപ്പെടുന്നത്.[5]

അവലംബം തിരുത്തുക

  1. Ulama and the Mappila- Portuguese Conflict (PDF). p. 120. Retrieved 16 ഫെബ്രുവരി 2020. The news was reported at the marriage function of Kunhi Marakkar, one of the chief disciples of Sheikh Zainudhin."' The young bridegroom Kunhi Marakkar, without informing others, for fear that he would be prevented, rushed to the spot in a vessel. After an adventurous fight he rescued the girl and killed many Portuguese. But in the encounter that followed the young hero, Kunhi Marakkar, was cut into pieces. Portions of his body were washed ashore at different places.
  2. മാപ്പിള പാരമ്പര്യം- ഡോ. കെ.കെ.എന്.കുറുപ്പ്
  3. K. T. Mohammed, Kottuppalli Kunhi Marakkar Nerchappattu (Arabi- Malayalam), C.H.Mohammed & Sons Tirurangadi
  4. Ulama and the Mappila- Portuguese Conflict-Role of ulama in the anti-colonial struggle of India- A case study of malabar- Thesis. Department of History, University of Calicut, 2007:ch 4 : p 120 ,121
  5. Kunhali V, 'The Marakkar Legacy and Mappila Community', 64' Session Mysore, Indian History Congress Proceedings, Vol., 2003, pp.369-373.