കുങ്കുമപ്പൂമരം
ഒരിനം നിത്യഹരിതമരമാണ് കുങ്കുമപ്പൂമരം. (ശാസ്ത്രീയനാമം: Mallotus philippensis). പലതരം പേരുകളിൽ ഇത് അറിയപ്പെടുന്നു. 1500 മീറ്റർ വരെയുള്ള നനവാർന്ന മലമ്പ്രദേശങ്ങളിലാണ് ഈ ചെറുമരം സാധാരണ വളരുന്നത്. ഇതിന്റെ ഇല കന്നുകാലികൾ തിന്നാറില്ല. ഏകദേശം 15 മീറ്റർ വരെ ഇവ പൊക്കം വയ്ക്കുന്നു[1]. കുരങ്ങുമഞ്ഞൾ, ചെങ്കൊല്ലി, താവട്ട, സിന്ദൂര എന്നീ പേരുകളിലും അറിയപ്പെടുന്നു. കായിൽ നിന്ന് ചുവന്ന സിന്ദൂര രൂപത്തിലുള്ള പൊടി ലഭിയ്ക്കുന്നതുകൊണ്ടാണ് സിന്ദൂരം സിന്ദൂരി കുങ്കുമം എന്നീ പേരുകൾ ലഭിച്ചതെന്നു കരുതപ്പെടുന്നു.
കുങ്കുമപ്പൂമരം | |
---|---|
കുങ്കുമപ്പൂമരത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. philippensis
|
Binomial name | |
Mallotus philippensis | |
Synonyms | |
|
ഉപയോഗം
തിരുത്തുകപട്ടിനും കമ്പിളിക്കും ചായം പിടിപ്പിക്കാനുള്ള കമല എന്ന ചായം ഇതിന്റെ വിളഞ്ഞ കായുടെ പുറമേയുള്ള ഗ്രന്ഥികളിൽ നിന്നാണു കിട്ടുന്നത്. കായ് വിളയുമ്പോൾ തട്ടിക്കുടഞ്ഞ് ഈ ചായം ശേഖരിക്കാം. കായ വെള്ളത്തിൽ ഇട്ട് ഇളക്കിയാൽ ചായം വെള്ളത്തിനടിയിൽ അടിയും. ഇതെടുത്ത് ഉണക്കിയും ചായം ശേഖരിക്കാം. പൂജാവേളകളിൽ കളമിടാനും മറ്റും ഇതിന്റെ ചുവപ്പുനിറം ഉപയോഗിക്കുന്നു. മുൻപ് ഇന്ത്യയിൽ നിന്നും കമലാഡൈ പുറത്തേക്ക് കയറ്റി അയച്ചിരുന്നു. വിത്തിന്റെ പരിപ്പിൽ നിന്നും മങ്ങിയ നിറമുള്ള മഞ്ഞ എണ്ണ കിട്ടും.
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകCommon name: Kamala Tree, dyer's rottlera, monkey face tree, orange kamala, red kamala, scarlet croton • Hindi: कामला kamala, रैनी raini, रोहन rohan, रोहिनी rohini, सिन्धुरी sinduri • Manipuri: উৰৈৰোম লবা Ureirom laba • Marathi: केशरी kesari, शेंदरी shendri • Tamil: கபிலப்பொடி kapila poti, குரங்குமஞ்சணாறி kuranku-mañcanari • Malayalam: ചെങ്കൊല്ലി cenkolli, കുങ്കുമപ്പൂമരം kunkumappuumaram, കുരങ്ങുമഞ്ഞൾ kurangumanjas, നാവട്ട naavatta, നൂറിമരം nuurimaram • Telugu: కుంకుమ చెట్టు kunkuma-chettu • Kannada: ಕುಮ್ಕುಮದ ಮರ kunkuma-damara • Bengali: কমলা kamala • Sanskrit: काम्पिल्यक kampilyaka (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ വിവരങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- ചിത്രങ്ങൾ Archived 2013-11-09 at the Wayback Machine.
- http://www.biotik.org/india/species/m/mallphil/mallphil_en.html Archived 2010-07-25 at the Wayback Machine.
- http://www.biotik.org/laos/species/m/malph/malph_en.html Archived 2015-09-15 at the Wayback Machine.
- http://pilikula.com/botanical_list/botanical_name_m/mallotus_philippensis.html Archived 2013-11-08 at the Wayback Machine.
ചിത്രങ്ങൾ
തിരുത്തുക-
കുങ്കുമപ്പൂമരത്തിന്റെ തടി
-
കായ്ക്കൾ