അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണ് കുക്ക് കൗണ്ടി. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിക്ക് ശേഷം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ കൗണ്ടിയാണിത്. ഇല്ലിനോയി നിവാസികളിൽ 40 ശതമാനത്തിലധികംപേർ കുക്ക് കൗണ്ടിയിലാണ് താമസിക്കുന്നത്. 2019 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 5,150,233 ആയിരുന്നു. ഇല്ലിനോയിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമായ ഷിക്കാഗോ നഗരമാണ് അതിന്റെ കൗണ്ടി സീറ്റ്. 1831 -ൽ സംയോജിപ്പിക്കപ്പെട്ട കുക്ക് കൗണ്ടിയ്ക്ക് ആദ്യകാല ഇല്ലിനോയിസ് രാഷ്ട്രതന്ത്രജ്ഞനായ ഡാനിയൽ പോപ്പ് കുക്കിന്റെ പേരിട്ടു. 1839 -ൽ കൗണ്ടിഅതിന്റെ ഇപ്പോഴത്തെ അതിരുകൾ കൈവരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇല്ലിനോയി സംസ്ഥാന ജനസംഖ്യയുടെ ഭൂരിപക്ഷവും ഈ കൗണ്ടിയിൽ കേന്ദ്രീകരിച്ചിരുന്നു.

കുക്ക് കൗണ്ടി, ഇല്ലിനോയി
From top, left to right: Cook County Circuit Court at Daley Center with Chicago Picasso, Frank Lloyd Wright's Studio, Forest Preserve, aerial view of Downtown Chicago, aerial view of Evanston, Montrose Beach
പതാക കുക്ക് കൗണ്ടി, ഇല്ലിനോയി
Flag
Official seal of കുക്ക് കൗണ്ടി, ഇല്ലിനോയി
Seal
Location within Illinois
Location within Illinois
Illinois' location within the United States
Illinois' location within the United States
Coordinates: 41°48′31″N 87°53′20″W / 41.80861°N 87.88889°W / 41.80861; -87.88889
CountryUnited States
StateIllinois
RegionNorthern Illinois
Metro areaChicago Metropolitan
IncorporatedJanuary 15, 1831
നാമഹേതുDaniel Cook
County seatChicago
Largest cityChicago
Incorporated municipalities
134 (total)
  • 23 cities, 1 town, 111 villages
  • (located entirely or partially
    within county boundaries)
ഭരണസമ്പ്രദായം
 • ഭരണസമിതിBoard of Commissioners
 • Board PresidentToni R. Preckwinkle (D)
 • County Board17 commissioners
വിസ്തീർണ്ണം
 • County1,635 ച മൈ (4,230 ച.കി.മീ.)
 • ഭൂമി945 ച മൈ (2,450 ച.കി.മീ.)
 • ജലം690 ച മൈ (1,800 ച.കി.മീ.)
 • മെട്രോ
10,874 ച മൈ (28,160 ച.കി.മീ.)
•റാങ്ക്6th largest county in Illinois
ഉയരത്തിലുള്ള സ്ഥലം950 അടി (290 മീ)
താഴ്ന്ന സ്ഥലം580 അടി (180 മീ)
ജനസംഖ്യ
 (2010)
 • County51,94,675
 • കണക്ക് 
(2019)
51,50,233
 • റാങ്ക്1st most populous county in Illinois
2nd most populous county in U.S.
 • ജനസാന്ദ്രത5,450/ച മൈ (2,100/ച.കി.മീ.)
 • മെട്രോപ്രദേശം
95,22,434
സമയമേഖലUTC−6 (Central)
 • Summer (DST)UTC−5 (Central)
ZIP Code prefixes
600xx–608xx
Area codes224/847, 312/872, 773/872, 708
Congressional districts1st, 2nd, 3rd, 4th, 5th, 6th, 7th,
8th, 9th 10th and 11th
FIPS code17-031
GNIS feature ID1784766
Interstates
U.S. Routes
State Routes
AirportsChicago O'Hare International
Chicago Midway International
Chicago Executive
Lansing Municipal
Schaumburg Regional
Major WaterwaysLake Michigan – Chicago River
Chicago Sanitary and Ship Canal
Calumet River – Des Plaines River
North Shore Channel

Amtrak stationsChicago Union Station
Glenview – Homewood
La Grange – Summit
Public transitChicago Transit Authority (CTA)
Metra – Pace – South Shore Line
വെബ്സൈറ്റ്www.cookcountyil.gov

ഭാഗികമായോ പൂർണ്ണമായോ 800 ലധികം പ്രാദേശിക ഭരണകൂടങ്ങളും ഏകദേശം 130 മുനിസിപ്പാലിറ്റികളും സ്ഥിതിചെയ്യുന്ന കുക്ക് കൗണ്ടിയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റി കൗണ്ടി ജനസംഖ്യയുടെ ഏകദേശം 54 ശതമാനം അധിവസിക്കുന്ന ഷിക്കാഗോയാണ്.[4] ഷിക്കാഗോ, ഇവാൻസ്റ്റൺ നഗരപരിധിക്കു പുറത്തുള്ള കൗണ്ടിയുടെ 29 ടൗൺഷിപ്പുകളായി തിരിച്ചിരിക്കുന്ന ഭാഗങ്ങൾ പലപ്പോഴും പ്രാദേശിക മുനിസിപ്പാലിറ്റികളുമായി സർക്കാർ സേവനങ്ങൾ വിഭജിക്കുകയോ പങ്കിടുകയോ ചെയ്യുന്നു. 1902 -ൽ നിർത്തലാക്കപ്പെട്ട ചിക്കാഗോയിലെ ടൗൺഷിപ്പുകൾ റിയൽ എസ്റ്റേറ്റ് മൂല്യനിർണ്ണയം ആവശ്യങ്ങൾക്കായി നിലനിർത്തിയിട്ടുണ്ട്. ഇവാൻസ്റ്റൺ ടൗൺഷിപ്പ് മുമ്പ് ഇവാൻസ്റ്റൺ നഗരവുമായി അതിർത്തി പങ്കിട്ടിരുന്നുവെങ്കിലും 2014 ൽ ഇത് നിർത്തലാക്കി. കുക്ക് കൗണ്ടി ബോർഡാണ് കൗണ്ടി സർക്കാരിന്റെ മേൽനോട്ടം വഹിക്കുന്നത്, കൂടാതെ കൗണ്ടി വൈഡ് സംസ്ഥാന സർക്കാർ ഓഫീസുകളിൽ കുക്ക് കൗണ്ടി സർക്യൂട്ട് കോടതി, കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി, കുക്ക് കൗണ്ടി ഷെരീഫ്, കുക്ക് കൗണ്ടി അസസ്സർ എന്നിവ ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രപരമായി, ഭൂപ്രദേശത്തിന്റെ വലിപ്പം അനുസരിച്ച് ഇല്ലിനോയിയിലെ ആറാമത്തെ വലിപ്പമേറിയതും മൊത്തം വിസ്തീർണ്ണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ കൗണ്ടിയുമാണിത്. ഇത് സംസ്ഥാനത്തെ മിഷിഗൺ തടാക തീരത്തെ ലേക്ക് കൗണ്ടിയുമായി പങ്കിടുന്നു. തടാക പ്രദേശം ഉൾപ്പെടെ, 1,635 ചതുരശ്ര മൈൽ (4,234.6 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഇല്ലിനോയിസിലെ ഏറ്റവും വലിയ കൗണ്ടിയായ അതിലെ 945 ചതുരശ്ര മൈൽ (2,447.5 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 690 ചതുരശ്ര മൈൽ (1,787.1 ചതുരശ്ര കിലോമീറ്റർ) അതായത് 42.16 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്. കുക്ക് കൗണ്ടിയിലെ ഭൂവിനിയോഗം പ്രധാനമായും നഗരവും ജനസാന്ദ്രതയുമുള്ള രീതിയിലാണ്. കുക്ക് കൗണ്ടിയിൽ, ഇല്ലിനോയി സംസ്ഥാനം അതിന്റെ മിഷിഗൺ തടാകത്തിലേയ്ക്കുള്ള പ്രവേശനവും ചിക്കാഗോ പോർട്ടേജും പ്രയോജനപ്പെടുത്തിക്കൊണ്ട് 1848 ൽ ഇല്ലിനോയി ആന്റ് മിഷിഗൺ കനാലിൻറെ നിർമ്മാണം ആരംഭിച്ചു. ഇത് വളരെ ശക്തമായ ഒരു കാർഷിക മേഖലയുള്ള ഇതിലെ വിളകളും മറ്റ് ചരക്കുകളും നീക്കുന്നതിനുള്ള ഒരു കേന്ദ്ര കേന്ദ്രമാക്കി മാറ്റിയതോടൊപ്പം കൗണ്ടിക്കും സംസ്ഥാനത്തിന്റെ മൊത്തത്തിലുമുള്ള സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗത്തിനും ഗുണമുണ്ടാക്കുകയും ചെയ്തു. കുക്ക് കൗണ്ടിയുടെ ജനസംഖ്യ 28 വെവ്വേറെയുള്ള യുഎസ് സംസ്ഥാനങ്ങളേക്കാളും, കൂടാതെ ഏഴ് ചെറിയ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യയേക്കാളും വലുതാണ്.[5] ചിക്കാഗോ-നാപർവില്ലെ -എൽജിൻ, ഇല്ലിനോയി-ഇന്ത്യാന-വിസ്കോൺസിൻ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇത് ഫൈവ് കോളർ കൗണ്ടികൾ എന്നറിയപ്പെടുന്ന പ്രദേശങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ചരിത്രം

തിരുത്തുക

ഇല്ലിനോയി ജനറൽ അസംബ്ലിയുടെ നിയമപ്രകാരം 1831 ജനുവരി 15 ന് പുട്ട്നം കൗണ്ടിയിൽ നിന്നാണ് കുക്ക് കൗണ്ടി സൃഷ്ടിക്കപ്പെട്ടത്. ഇല്ലിനോയിയിൽ സ്ഥാപിതമായ 54 -ാമത്തെ കൗണ്ടിയായ ഇത്, ഇല്ലിനോയി ചരിത്രത്തിലെ ആദ്യകാലത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ ഡാനിയൽ കുക്കിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇല്ലിനോയിയിൽ നിന്നുള്ള രണ്ടാമത്തെ യുഎസ് പ്രതിനിധിയായും സംസ്ഥാനത്തെ ആദ്യത്തെ അറ്റോർണി ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1839 -ൽ കുക്ക് കൗണ്ടിയിൽ നിന്ന് ഡുപേജ് കൗണ്ടി വേർതിരിച്ചു.

  1. 1.0 1.1 "Lowest and Highest Points in Cook County". Illinois State Geological Survey. Archived from the original on 2016-12-01. Retrieved 2016-11-30. Greater than 950 ft max and Less than 580 ft min
  2. Streamwood Quadrangle – Illinois – Cook Co (Map). 1:24,000. 7.5-Minute Series (Topographic). United States Geological Survey. 2013.
  3. Chicago Loop Quadrangle – Illinois – Cook Co (Map). 1:24,000. 7.5-Minute Series (Topographic). United States Geological Survey. 2013.
  4. "About Cook County | CookCountyIL.gov". www.cookcountyil.gov. Archived from the original on 2020-11-30. Retrieved 15 November 2020.
  5. "County Population Estimates". Retrieved 2014-04-04.