കീബെറ്റ്‌സ്വെ മോട്‌സിലന്യാനെ

ദക്ഷിണാഫ്രിക്കൻ നടി

ഒരു ദക്ഷിണാഫ്രിക്കൻ നടിയും ഗാനരചയിതാവുമാണ് കെ.ബി. മമോസാദി എന്ന പേരിൽ അറിയപ്പെടുന്ന കീബെറ്റ്‌സ്വെ 'കെ.ബി' മോട്‌സിലന്യാനെ (ജനനം: ഏപ്രിൽ 8, 1979).[1] ജനപ്രിയ സീരിയലുകളായ ബാക്ക്സ്റ്റേജ്, റിഥം സിറ്റി, 7 ഡി ലാൻ എന്നിവയിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അവർ ഒരു ആർ‌എൻ‌ബി ഗായികയും ഗാനരചയിതാവുമാണ്.[2]

കീബെറ്റ്‌സ്വെ മോട്‌സിലന്യാനെ
ജനനം
കീബെറ്റ്‌സ്വെ മോട്‌സിലന്യാനെ

(1979-04-08) ഏപ്രിൽ 8, 1979  (45 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
മറ്റ് പേരുകൾKB Motsilanyane
KB Mamosadi
തൊഴിൽനടി, ആർ‌എൻ‌ബി സിംഗർ
സജീവ കാലം1999–present
ജീവിതപങ്കാളി(കൾ)ടെറി പിനാന
നിക്കോ മത്‌ലാല
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2002–present

സ്വകാര്യ ജീവിതം

തിരുത്തുക

1979 ഏപ്രിൽ 8 ന് ദക്ഷിണാഫ്രിക്കയിലെ മൊരുലെങ്ങിലാണ് മോട്‌സിലന്യാനെ ജനിച്ചത്.[3]

ടെറി പിനാനയുമായി വിവാഹിതയായെങ്കിലും 2007-ൽ അവർ വേർപിരിഞ്ഞു. [4]ബിസിനസുകാരനായ നിക്കോ മത്‌ലാലയുമായി അവർ വിവാഹനിശ്ചയം നടത്തിയെങ്കിലും 2016 അവസാനത്തോടെ അവർ പിരിഞ്ഞു. [2] അവർ ഒരു മകന്റെ അമ്മയാണ്.[5]

1999-ൽ നാടകങ്ങളിലൂടെ അവർ അഭിനയ ജീവിതം ആരംഭിച്ചു. 'കേബീ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാക്ക്സ്റ്റേജ് ഷോയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ബാക്ക്സ്റ്റേജിലെ അഭിനയം റദ്ദാക്കിയപ്പോൾ പ്രശസ്ത ടെലിവിഷൻ സീരിയലായ റിഥം സിറ്റിയിൽ 'ലൂസില്ല വിലകാസി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[6] പരമ്പരകളിൽ സ്ഥിരമായി അഭിനയിച്ചെങ്കിലും 2015-ൽ സോപ്പി ഉപേക്ഷിച്ചു. തുടർന്ന് 2017-ൽ മറ്റൊരു ജനപ്രിയ സോപ്പി 7 ഡി ലാനിൽ 'ലെസെഡി' എന്ന കഥാപാത്രത്തെയും തോള എന്ന പരമ്പരയുടെ രണ്ടാം സീസണിൽ 'ദിബുസെങ് മക്വെയർല' എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. Mtunzini.com എന്ന പരമ്പരയിൽ സീസൺ 1 ൽ 'ഫാഫാമ മോളീഫ്' ആയി അഭിനയിച്ചു. 2008-ൽ ടിവി സോപ്പിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഹോൺ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.[2]

അഭിനയത്തിനു പുറമേ അവർ ആർ‌എൻ‌ബി ഗായിക കൂടിയാണ്. 2002-ൽ ആദ്യത്തെ ആൽബം ബ്യൂട്ടിഫുൾ വൈബ്രേഷൻസ് പുറത്തിറക്കി.[7]തുടർന്ന് ഫീലിൻ യു (2005), എൽ മ്യൂസിക്ക (2005), റൺ ഫ്രീ: ദി എവലൂഷൻ (2011) എന്നീ മൂന്ന് സംഗീത ആൽബങ്ങൾ കൂടി പുറത്തിറക്കി.[2]

അവാർഡുകൾ

തിരുത്തുക

നിരവധി സംഗീത അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്:[2]

  • 2003 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് ആർ‌എൻ‌ബി
  • 2003 മെട്രോ എഫ്എം അവാർഡ്സ് ബെസ്റ്റ് ന്യൂകമർ
  • 2003 SAMA ബെസ്റ്റ് RNB
  • 2004 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് ഫീമെയ്ൽ ആർട്ടിസ്റ്റ്
  • 2004 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് RnB
  • 2005 & 2006 കിഡ്‌സ് ചോയ്‌സ് അവാർഡ്സ് ഫേവറൈറ്റ് ഫീമെയ്ൽ ആർട്ടിസ്റ്റ്
  • 2005 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് ഫീമെയ്ൽ ആർട്ടിസ്റ്റ്
  • 2008 SAMA ബെസ്റ്റ് അർബൻ പോപ്പ് 2008 മെട്രോ എഫ്എം അവാർഡ് ബെസ്റ്റ് സ്റ്റൈൽഡ് ആർട്ടിസ്റ്റ്

ഫിലിമോഗ്രാഫി

തിരുത്തുക
Year Film Role Genre Ref.
2001 അലി പോയിന്റർ സിസ്റ്റർ ഫിലിം
2005 ബാക്ക്സ്റ്റേജ് കേബി TV സീരീസ്
2007 റിഥം സിറ്റി ലൂസില്ല വിലകാസി TV സീരീസ്
2012 തോല ഡിബുസെങ് മക്വെയർല TV സീരീസ്
2013 Mtunzini.com ഫഫമ മൊലെഫെ TV സീരീസ്
2020 7 ഡി ലാൻ ലെസെഡി മൊളോയി TV സീരീസ്
  1. "KB MOTSILANYANE biography". afternoonexpress. Retrieved 2020-11-29. {{cite web}}: |archive-date= requires |archive-url= (help)
  2. 2.0 2.1 2.2 2.3 2.4 "KB Motsilanyane". briefly. Retrieved 2020-11-29. {{cite web}}: |archive-date= requires |archive-url= (help)
  3. "KB Motsilanyane bio". Vantu News. Archived from the original on 2020-12-13. Retrieved 2020-11-29.
  4. "KB Motsilanyane: 'I love like an idiot'". timeslive. Retrieved 2020-11-29. {{cite web}}: |archive-date= requires |archive-url= (help)
  5. "KB Motsilanyane Finally Opens Up About Her Relationship With Ex Husband". youthvillage. Archived from the original on 2021-11-30. Retrieved 2020-11-29.
  6. "KB Motsilanyane". tvsa. Retrieved 2020-11-29. {{cite web}}: |archive-date= requires |archive-url= (help)
  7. "KB". discogs. 2020-11-29. Retrieved 2020-11-29. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ

തിരുത്തുക