കീഴാറ്റൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(കിഴാറ്റൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ കീഴാറ്റൂർ ഗ്രാമത്തിലെത്താം. കിഴക്കു നദി(ആറ്) ഒഴുകുന്നതു കൊണ്ടാണത്ര ഈ ഗ്രാമത്തിന് കീഴാറ്റൂർ എന്ന പേര് വരാൻ കാരണം.പടിഞ്ഞാറ് (തമിഴിൽ മേർക്കു)നദി ഒഴുകുന്ന തൊട്ടടുതത ഗ്രാമത്തിനു മേലാറ്റൂർ(മേർക്കാറ്റുർ)എന്നും കീഴാറ്റൂരിനും,മേലാറ്റൂരിനും ഇടയിലുള്ള ഗ്രാമത്തിനു എടയാറ്റൂർ എന്നുമാണ് പേർ. രണ്ട് എൽ.പി.സ്കൂളുകളും,ഒരു യു.പി സ്കൂളും,ഒരു ഫാർമസി കോളേജും ഈ ഗ്രാമത്തിലുണ്ട്. ഭക്തകവി പൂന്താനത്തിന്റെ ഇല്ലം കീഴാറ്റൂർ ഗ്രാമത്തിലാണ്. പൂന്താനത്തിന്റെ സ്മാരകമായി ഒരു യു.പി സ്കൂളും, വായനശാലയും,ഒരു ഓപ്പൺ ഓഡിറ്റോറിയവും കീഴാറ്റൂർ ഗ്രാമത്തിലുണ്ട്. വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായ മുതുകുർശ്ശിക്കാവിലെ താലപ്പൊലി ഉത്സവം കൊല്ലംതോറും ഇവിടെ നടക്കുന്നു.

കീഴാറ്റൂർ
ഗ്രാമം
പൂന്താനത്തിന്റെ പ്രതിമ
പൂന്താനത്തിന്റെ പ്രതിമ
കീഴാറ്റൂർ is located in Kerala
കീഴാറ്റൂർ
കീഴാറ്റൂർ
Location in Kerala, India
കീഴാറ്റൂർ is located in India
കീഴാറ്റൂർ
കീഴാറ്റൂർ
കീഴാറ്റൂർ (India)
Coordinates: 11°03′25″N 76°15′02″E / 11.057056°N 76.250476°E / 11.057056; 76.250476,
Country India
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ20,457
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
679325
വാഹന റെജിസ്ട്രേഷൻKL-53
കീഴാറ്റൂരിലെ പൂന്താനം ഇല്ലത്തിൻ്റെ പ്രധാനകവാടം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കീഴാറ്റൂർ&oldid=3918493" എന്ന താളിൽനിന്ന് ശേഖരിച്ചത്